വിമോചനം അകലെയല്ല

October 9th, 2018|0 Comments

സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും ബോധപൂർവം നടത്തുന്ന എല്ലാ നുണപ്രചരണങ്ങളെയും നീതികേടായി അടയാളപ്പെടുത്തണം. അവയെ മർദ്ദകവർഗത്തിൻറെ നിസ്സഹായതയിൽ നിന്നുമുയരുന്ന നിലവിളിയായിട്ടു കാണാൻ കഴിയണം. ക്രിസ്തുവിൽ വിശ്വാസമുള്ളവർ ഇതെല്ലം പുതിയൊരു വിമോചനത്തിൻറെ ആരംഭമായി കാണണം.

പാർട്ടി ഗ്രാമങ്ങളിൽ നിലനിന്നിരുന്ന പ്രാകൃതമായ ഒരു സംസ്കാരത്തിൻറെ പരിച്ഛേദം “സഭാ സ്നേഹികൾ” എന്നു സ്വയം അഭിമാനിക്കുന്ന […]

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെടുന്നത്?

October 4th, 2018|0 Comments

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെട്ടത്? “ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഹേറോദേസ് പക്ഷക്കാരുമായി കൂടിയാലോചന നടത്തി” (മർക്കോസ് 3:6). ഫരിസേയർ മതനേതാക്കളാണ്, ഹേറോദേസ് പക്ഷക്കാർ രാഷ്ട്രീയ നേതൃത്വവും. ഈശോയെ നശിപ്പിക്കാനായി ‘മതനേതൃത്വവും രാഷ്ട്രീയനേതൃത്വവും’ കൈകോർക്കുന്നുവെന്ന് സാരം. ഇത് ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽ വച്ചാണ്.

പരസ്യജീവിതത്തിന്റെ അവസാനം സംഭവിക്കുന്നതും […]

വൈദികരുടെ തുറന്ന കത്ത്

October 2nd, 2018|0 Comments

യുവജനങ്ങൾക്ക് വേണ്ടിയുള്ള ആഗോള സൂനഹദോസിന് മുന്നോടിയായി അമേരിക്കയിലെ യുവ വൈദികർ എഴുതിയ തുറന്ന കത്ത്.

പ്രിയപ്പെട്ട സിനഡ് പിതാക്കന്മാരെ,
“എന്നോടും എന്റെ പിൻഗാമികളോടും ബഹുമാനവും അനുസരണവും കാട്ടുമെന്നു നിങ്ങൾ അംഗീകരിക്കുന്നുവോ?” എന്ന്  ഞങ്ങളുടെ തിരുപ്പട്ടവേളയിൽ, ഞങ്ങൾ ഓരോരുത്തരോടും അഭിവന്ദ്യ പിതാക്കന്മാർ ചോദിച്ചു. സ്വന്തം മേന്മയാൽ അല്ലാതെ, പൗരോഹിത്യ ശുശ്രൂഷയിലേക്കു ഞങ്ങളെ വിളിച്ച […]

പ്രതിസന്ധി പരിഹരിക്കുക

October 1st, 2018|2 Comments

അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായ സംഭവ വികാസങ്ങൾ കേരളസഭയിൽ ഓരോ ദിവസവും ഉണ്ടാകുമ്പോൾ, വിശ്വാസികൾ കൂടുതൽ ആശയക്കുഴപ്പത്തിൽ ആവുന്നു. ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് കേരളം സഭ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്നു. നിരവധി യുവാക്കൾ സഭയിലെ സംഭവ വികാസങ്ങളെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യുന്നു. വിവിധ മേഖലകളിൽ വിശാരദരായ വിശ്വാസികൾ […]

മൗനം ഭജിക്കണോ, അതോ ഭഞ്ജിക്കണോ?

October 1st, 2018|0 Comments

അന്യായമായ തന്റെ മരണവിധിക്ക് വഴങ്ങിയപ്പോൾ മൗനം ഉപാസിച്ചവനാണ് ക്രിസ്തു. അതെ സമയം അവൻ യഹൂദപ്രമാണികളെ ‘വെള്ളയടിച്ച കുഴിമാടങ്ങൾ” എന്ന് വിളിച്ചവനുമാണ്. ഏതായിരിക്കും അനുകരണീയം? മൗനം ഭജിക്കണോ അതോ ഭഞ്ജിക്കണോ?

ഇതൊരു പ്രഹേളികയാണ്. നിനക്കെതിരെ അനീതി സംഭവിക്കുമ്പോൾ കർത്താവിൽ ആശ്രയിച്ചു, ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ചു കാത്തിരിക്കുക. (ഇവിടെ മൗനം തന്നെ). നിൻ്റെ […]

മൗനചിന്തകൾക്ക് ഒരു മറുകുറിപ്പ്.

September 29th, 2018|0 Comments

മൗനം വിശുദ്ധമാണെന്നും, അത് കാത്തിരിപ്പാണെന്നും അത് പ്രതീക്ഷയാണെന്നും അതിനു ദൈവീകമായ ഭാവമുണ്ടെന്നു സമ്മതിക്കുന്നു. മൗനത്തെ കുറിച്ചുള്ള ചർച്ചകളിൽ, അത് ദൈവത്തിൻ്റെ ഉത്തരമാണെന്നുപോലും പറയപ്പെട്ടു. മൗനം ഭജിക്കേണ്ടിടത് അതും, ഭഞ്ജിക്കപ്പെടേണ്ടിടത്ത് അങ്ങനെയും വേണം എന്ന് ഞാൻ കരുതുന്നു.

മൗനം ഹൃദ്യമാകുന്നതുപോലെ തന്നെ മൗനഭഞ്ജനങ്ങളും ഹൃദ്യമാണ്. ഒരു സ്ത്രീ അമ്മയാകുന്നത് പ്രഘോഷിക്കപ്പെടുന്നത് 10 […]

ഒരു സന്യാസിനിയുടെ സഹോദരനു പറയാനുള്ളത്

September 19th, 2018|1 Comment

പതിനഞ്ചാം വയസ്സിൽ സന്യാസിനിയാകാൻ വീടുവിട്ടിറങ്ങിയതാണ് എന്റെ പെങ്ങൾ. കഴിഞ്ഞ 22 വർഷമായി നോർത്തിന്ത്യയിൽ മിഷനറിയായി അവൾ സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്നു. അവൾ തെരഞ്ഞെടുത്ത ശ്രേഷ്ഠമായ വിളിയെ കുറിച്ച് ഞങ്ങൾക്കെന്നും – ഇപ്പോഴും – അഭിമാനമേയുള്ളൂ. നാളിതുവരെ മഠത്തിനുള്ളിലെ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്ക തോന്നിയിട്ടില്ല. അന്യമതങ്ങളിലെ തീവ്രസംഘടനകളാൽ ആക്രമിക്കപ്പെടുമോ […]

സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക!

September 18th, 2018|0 Comments

കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയിരുന്ന മാത്യു പൈകട അച്ചൻ “സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ.

സഭ തീർച്ചയായും ഒരു സ്ഥാപനം മാത്രമല്ല, ക്രിസ്തുവിന്റെ ആത്മീയശരീരം (കൂദാശ, രഹസ്യം) കൂടിയാണ്. അത് ക്രിസ്തു വിശ്വാസികളുടെ സമൂഹവും ദൈവരാജ്യത്തിന്റെ ദാസിയും ആണ്. […]

നിയമം തെറ്റിച്ച ഈശോ

September 13th, 2018|1 Comment

ങ്ഹേ, തലയിൽ കൈ വെക്കണോ? എന്തൊക്കെയാ ഈ കേക്കണത്? ഈശോ നിയമം തെറ്റിച്ചെന്നോ?

അതെ, ശരിയായി തന്നെയാണ് നിങ്ങൾ വായിച്ചത്. നമ്മുടെ ആത്മീയ സാംസ്കാരിക പരിസരങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് നിയമത്തെ കുറിച്ചാണ്. മലയാളികൾ മിക്കവരും എത്ര പെട്ടന്നാണ് അപാരമായ നിയമ ബോധം ഉള്ളവരായതു എന്ന് കണ്ട് […]