മണ്ണാൽ മനുഷ്യനെ മെനഞ്ഞവൻ
മണ്ണിൽ മാനവ സുതനായി
മനം കവർന്നു, മാനം തിരികെ നൽകി
മനുജർ മാലഖമാരൊത്തു ഗീതികൾ പാടി

ജോർദാൻ ജലധി പുളകിതമായ് വീണ്ടും
ജലത്തിന്നധിനാഥനാൽ ജലമഖിലം ദിവ്യമായ്
ജലത്താൽ വാഗ്ദത്തമായി പുനർജീവിതം
ജഡമോഹത്തെ ജയ്ച്ചവർ ദൈവ സുതരായി

സൂര്യനുദിച്ചപോൽ പൊന്തിയവൻ സലിലത്തിൽ
സുരഭില പ്രകാശം പരന്നു പാരിടമാകെ
സുവിശേഷ സന്ദേശം സുഗുണ വിശേഷം
സൂക്ഷിച്ചു ശ്രവിക്കുകെൻ സുപുത്രനെ

ഭൂമിയിൽ സ്വർഗ്ഗ പുന:സ്ഥാപനം
ഭൂതലമാകെ പ്രകാശസ്ഫുരണം
ഭൂവാസികൾ സന്തോഷചിത്തരായി
ഭുവനവും ഗഗനവും ദനഹായിലൊന്നായി