മാതൃക നൽകുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്ന വൈദികരുടെ അഭാവമാണ് ഇന്ത്യൻ യുവജനങ്ങളുടെ ഒരു പ്രധാന പ്രതിസന്ധി എന്ന് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് (ഐസിഎംഎം) പ്രസിഡന്റ് പെർസിവൽ ഹോൾട്ട് അഭിപ്രായപ്പെട്ടു.

ഒക്ടോബർ 16 ന് വത്തിക്കാനിൽ നടക്കുന്ന യുവജനങ്ങളെ സംബന്ധിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശു നൽകുന്ന ജീവജലത്തിനായി ദാഹിക്കുന്ന ദുർബലരും, പാപികളുമായ സ്ത്രീപുരുഷന്മാരെ പോലെയാണ് ഭാരതത്തിലെ കത്തോലിക്ക യുവജനങ്ങൾ. വിശ്വാസം ജീവിക്കുന്നതിലും, യുവജനങ്ങൾക്ക്‌ സഭാ സമൂഹങ്ങൾ രൂപീകരിക്കുന്നതിനും സാക്ഷ്യം നൽകുന്നതിനും ഉള്ള അവസരങ്ങളും അവസരങ്ങളും ഇടങ്ങളും നൽകുന്നതുമായ ആധികാരിക പ്രചോദന കേന്ദ്രങ്ങളായി സഭയുടെ നേതൃത്വം മാറണം എന്ന് യുവജനങ്ങൾ ആഹ്വാനം ചെയ്യുന്നു.

കത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് (ഐസിഎംഎം) ന്റെ പ്രസിഡന്റാണ് 25കാരനായ ഹോൾട്ട്. വോട്ട് അവകാശമില്ലാദി സിനഡിൽ പങ്കുചേരാൻ ആഗോള തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 34 യുവജനങ്ങളിൽ ഒരാളാണ് അദ്ദേഹം.

ക്രിസ്തുവിനേയും സഭയെയും സ്നേഹിക്കുന്നതിലും തന്റെ ദൈവവിളി തിരഞ്ഞെടുക്കുന്നതിലും തനിക്ക് നല്ല വഴികാട്ടികളെ ലഭിച്ചു എന്നത് ഭാഗ്യമാണ്. എന്നാൽ നല്ല വഴികാട്ടികളുടെ അഭാവം കാരണം നിരവധി യുവാക്കൾ ഇന്ന് വഴിതെറ്റിപ്പോകുന്നതായി കാണുന്നു.

“പ്രചോദനത്തിന്റെ കാര്യത്തിൽ പുരോഹിതർ ഇന്ന് അല്മായരെക്കാൾ ദരിദ്രരാണ്”. അനുഷ്ഠാനങ്ങളുടെ കാര്മികർ എന്ന നിലയിൽ നിന്ന് വൈദികാർത്ഥികൾ “ചെറുപ്പക്കാരുടെ പ്രതിസന്ധികളും വെല്ലുവിളികളും കൈകാര്യം ചെയ്യുകയും, അവരുടെ മനഃശാസ്ത്രം മനസിലാക്കി കൊണ്ട് അവരിലെ മികവ് പുറത്തെടുക്കാൻ പ്രാപ്തരുമാകണം.”

വെല്ലുവിളി നിറഞ്ഞ അവസ്ഥയിലാണ് ഇന്ത്യൻ യുവജനങ്ങൾ വളർന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ ജീവിതത്തിലും ഉള്ള കടുത്ത മത്സരമാണ് ജീവിത വിജയം നിർണയിക്കുന്നത്. ഇത് നിരാശയിലേക്കും, മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും അവരെ തള്ളിവിടുന്നു. യുവാക്കൾ വേരുകൾ വിട്ടു പല സ്ഥലങ്ങളിലേക്കും കുടിയേറിപ്പാർക്കാൻ നിർബന്ധിതരാകുന്നു. രാഷ്ട്രീയ ആശയക്കുഴപ്പങ്ങൾ, അഴിമതി, വർഗീയ അസ്വാസ്ഥ്യങ്ങൾ എന്നിവ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ സഭ അവർക്കു ശരിയായ മാർഗ നിർദ്ദേശം നൽകുന്നതിൽ മടിക്കുന്നു. അപ്പോസ്തോലിക ശുശ്രൂഷയിൽ യേശു തൻറെ ശിഷ്യന്മാരെ അയയ്ക്കുന്നതുപോലെ, സമുദായത്തെ കെട്ടിപ്പടുക്കുന്നതിനും സഭയുടെ ദൗത്യത്തിനായി അനുഭവപ്പെടുന്നതിനും കൂടുതൽ തുറന്ന ഇടങ്ങളും അവസരങ്ങളും യുവാക്കൾക്ക് ആവശ്യമാണ്.

ബോംബെ അതിരൂപതയിലെ രണ്ട് ഇടവകകളിൽ ദേവാലയ നിർമ്മാണം പൂർണ്ണമായും യുവാക്കളെ ഏല്പിച്ച ഉദാഹരണം അദ്ദേഹം നൽകി. ചെറുപ്പക്കാർ ജോലിയുടെ മേൽനോട്ടം വഹിചു എന്ന് മാത്രമല്ല, വലിയ തോതിൽ പണം കണ്ടെത്തുകയും, ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

“യുവജനശുശ്രൂഷ” എന്ന പേരിൽ ഒരു ദേശീയ അജപാലന പദ്ധതിക്ക് രൂപം കൊടുക്കുകയും, വൈദികരുടെ നേതൃത്വത്തിൽ യുവാക്കൾക്കായി ഒരു കൂട്ടായ്മ സംഘം രൂപീകരിച്ച്, യുവാക്കളുടെ സമഗ്ര രൂപവത്കരണത്തിന് പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

വാർത്ത, ചിത്രം കടപ്പാട്: വത്തിക്കാൻ മീഡിയ