2018 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിനു കോംഗോയിലെ ഡോക്ടറായ ഡെന്നീസ് മുക്‌വേഗയും, ഇറാഖി യസീദി വനിതയായ നദിയ മുറാദിയും അർഹയായി.

ലൈംഗികാതിക്രമത്തെ യുദ്ധമുറയാക്കുന്ന നടപടികളെ ശക്തമായി പ്രതിരോധിച്ചതിനാണ് ഇരുവർക്കും അർഹമായ പുരസ്കാരം ലഭിച്ചത്.

ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ യുദ്ധത്തിനിടെ ലൈംഗിക അടിമയാക്കപ്പെട്ട യസീദി പെണ്‍കുട്ടികളില്‍ ഒരാളാണ് നദിയ. ഇറാഖില്‍ ഐ.എസിന്റെ് യുദ്ധസമയത്ത് ലൈംഗിക ആക്രമണത്തിന്റെ ഇരയാവുകയും സമാനമായ പല സംഭവങ്ങൾക്ക് നേരിട്ടു ദൃക്‌സാക്ഷിയാവുകയും ചെയ്തു നദിയ.

കോംഗോയില്‍ ആഭ്യന്തര യുദ്ധകാലത്തെ ലൈംഗിക ഇരകളുടെ സഹായിക്കുന്നതിനായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ചു ഡോക്ടര്‍ ഡെന്നീസ് മുക്‌വേഗെ. മുക്‌വേഗെയും സഹപ്രവര്‍ത്തകരും കൂടി അനേകം ലൈംഗിക ആക്രമണ ഇരകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.