യുവജനങ്ങൾക്ക് വേണ്ടിയുള്ള ആഗോള സൂനഹദോസിന് മുന്നോടിയായി അമേരിക്കയിലെ യുവ വൈദികർ എഴുതിയ തുറന്ന കത്ത്.

പ്രിയപ്പെട്ട സിനഡ് പിതാക്കന്മാരെ,
“എന്നോടും എന്റെ പിൻഗാമികളോടും ബഹുമാനവും അനുസരണവും കാട്ടുമെന്നു നിങ്ങൾ അംഗീകരിക്കുന്നുവോ?” എന്ന്  ഞങ്ങളുടെ തിരുപ്പട്ടവേളയിൽ, ഞങ്ങൾ ഓരോരുത്തരോടും അഭിവന്ദ്യ പിതാക്കന്മാർ ചോദിച്ചു. സ്വന്തം മേന്മയാൽ അല്ലാതെ, പൗരോഹിത്യ ശുശ്രൂഷയിലേക്കു ഞങ്ങളെ വിളിച്ച ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചു, അനുസരിച്ചു കൊല്ലം എന്ന് ഞങ്ങൾ ഓരോരുത്തരും പ്രതിജ്ഞ ചെയ്തു. ഈ ചോദ്യത്തിന് ഞങ്ങൾ ഉത്തരം നൽകിയിട്ടു കുറച്ചു നാളുകൾ മാത്രമേ ആവുന്നുള്ളൂ. അതെ ആദരവും അനുസരണവും പുലർത്തിക്കൊണ്ടാണ് ഇന്ന് ഈ കത്ത് ഞങ്ങൾ എഴുതുന്നത്. ലോകമാസകലം ഉള്ള കത്തോലിക്കാ സഭയിലെ, പ്രത്യേകിച്ച് അമേരിക്കയിലെ കത്തോലിക്കാ സഭയിൽ വെളിവായി കൊണ്ടിരിക്കുന്ന ലൈംഗിക ആക്ഷേപങ്ങളിൽ ഞങ്ങൾക്കുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് ഇത് എഴുതുന്നത്. വിശേഷിച്ചു, “യുവജനങ്ങളും, വിശ്വാസംവും, ദൈവവിളിയും” എന്ന പ്രമേയത്തോടെ ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന സുന്നഹദോസിൽ ഈ പ്രതിസന്ധി എങ്ങനെ അഭിസംബോധന ചെയ്യപ്പെടും എന്നതിനെ സംബന്ധിച്ച് ഞങ്ങൾ ആശങ്കയിലാണ്.

മൂന്ന് വർഷം മുൻപ് ഈ വിഷയം തിരഞ്ഞെടുക്കപ്പെടുമ്പോൾ സിനഡ് കൗൺസിൽ ഇപ്പോഴുള്ള പ്രതിസന്ധി മുൻകൂട്ടി കണ്ടിട്ടുണ്ടാവില്ലെങ്കിലും, യുവജനങ്ങളെ സംബംന്ധിച്ച സൂനഹദോസ് അസമയത്തു വന്നത് പോലെ തോന്നുന്നു. 2002-ൽ വെളിപ്പെട്ടു തുടങ്ങിയ അഴിമതികൾ കെട്ടടങ്ങിയിട്ടില്ല എന്ന് കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ തെളിയിക്കുന്നു. ഉതപ്പുകളുടെ കാലത്തു ഞങ്ങളിൽ പലരും കുട്ടികളായിരുന്നു. അത് വളരെ വേദനയുളവാക്കുന്നതാണെങ്കിലും ഈ അഴിമതികൾ വെളിച്ചത്തു വരുന്നത് മാത്രമാണ് സഭയുടെ സൌഖ്യപ്പെടുത്തനുള്ള ഒരേയൊരു വഴി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ആർക്കു വേണ്ടി പ്രാർഥിക്കാമെന്നും, ആരെ സേവിക്കാകാമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തോ, ആ വിശ്വാസി സമൂഹം ഈ അപവാദങ്ങളാൽ മുറിവേറ്റവരും, ആരെയാണ് വിശ്വാസിക്കാൻ പറ്റുക എന്ന തരത്തിൽ ആശയക്കുഴപ്പത്തിലുമാണ്. പല കത്തോലിക്കരും ഇതിന്റെ ആഘാതം അനുഭവിക്കുന്നു. അവരുടെ രോഷത്തിലും, ഭീതിയിലും, നിരാശയിലും, ഞങ്ങൾ അവരോടൊപ്പം നിൽക്കുന്നു. മെത്രാന്റെ ശുശ്രൂഷകർ എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു കൊള്ളാം എന്നും ഞഞങ്ങളുടെ തിരുപ്പട്ട സമയത്തു ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് വളരെ ബുദ്ധിമുട്ടുള്ളതായിത്തീർന്നു എന്ന് ഞങ്ങൾ പറയുമ്പോൾ നിങ്ങൾ ഞങ്ങളെ മനസ്സിലാക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നാം ശുശ്രൂഷിക്കുന്ന ആളുകളുടെ രോഷവും, നിരാശയും നാം കാണുന്നു. അതുപോലെ ഇനി എന്തൊക്കെയാണ് ഇരുട്ടിൽ നിൽക്കുന്നതെന്നു ഞങ്ങൾക്കു തീർച്ചയില്ല.

പിതാക്കന്മാരെ, വൈദികരുടെ ലൈംഗിക അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ യുവജനങ്ങളെ കുറിച്ചുള്ള സൂനഹദോസ് മാറ്റിവെക്കണം എന്നോ റദ്ദാക്കണം എന്നോ ചിലയാളുകൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ അത് ഇപ്പോൾ സംഭാവ്യമാവുന്ന സാഹചര്യത്തിൽ സാഹചര്യത്തിൽ, ചർച്ചയുടെ ധ്വനികളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. അതെ സമയം ഞങ്ങൾക്കു പ്രതീക്ഷയുമുണ്ട്, കാരണം, പരിഹരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, അത് നിങ്ങൾക്ക് ഒരു അവസരം നൽകുന്നു.

യുവാക്കൾക്ക് വലിയ ദോഷം വരുത്തിയിട്ടുള്ള ‘ലൈംഗിക വിപ്ലവത്തെ’ കുറിച്ചാണ് സിനഡിന്റെ കരട് രേഖ (ഇൻസ്ട്രുമെന്റും ലബോറിസ്) കൂടുതൽ പരാമർശിക്കുന്നത്. “ദ്രവത്വമാർന്ന” ആധുനികതയിൽ (liquid modernity) നിന്നാണ് ഞങ്ങളുടെ തലമുറ വരുന്നത്. സഭയുടെ പഠനങ്ങളായ ക്രിസ്തുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെ ശത്രുതയോടെ കാണുന്ന ഒരു സംസ്കാരത്തിൽ ആണ് ഞങ്ങൾ വളർന്നത്. വേദപുസ്തകത്തിൽ അടങ്ങിയിരിക്കുന്ന സത്യങ്ങൾ; അപ്പസ്തോലന്മാരിൽനിന്നും കൈമാറി കിട്ടിയ സഭയുടെ പാരമ്പര്യം, അവളുടെ ധാർമികസാക്ഷ്യം എന്നിവയെയും ലോകം എതിർക്കുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ പഠിപ്പിക്കാനും, പ്രസംഗിക്കാനും, പ്രഖ്യാപിക്കാനും, ജീവിക്കാനും ഞങ്ങളും, ഞങ്ങളുടെ സഹപ്രവർത്തകരും പരമാവധി ശ്രമിക്കുന്നു.

യുവാക്കളെ വിശ്വാസത്തിൽ രൂപപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുള്ള മാതൃകകളുടെ വിപുലമായ വിശകലനം കരട് രേഖയിൽ ഉള്ളതായി ഞങ്ങൾക്കു തോന്നുന്നില്ല. യുവാക്കളുടെ സാമൂഹ്യ-സാംസ്കാരിക ഉത്കണ്ഠകൾ എങ്ങനെ ഭൗതികേതരമായ ലക്ഷ്യത്തിലേക്കു ഉയർത്താം , നയിക്കാം എന്നതിനെ കുറിച്ചും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ കാണുന്നില്ല. എന്നാൽ സഭയുടെ പഠനങ്ങൾ മാറ്റിക്കാണാൻ “ചില ചെറുപ്പക്കാരുടെ” തെളിമയില്ലാത്ത ചില പരാമർശങ്ങൾ കാണുന്നുണ്ടു. സഭയുടെ പഠനങ്ങൾ മാറ്റാതെ, അവയെ കൂടുതൽ ശക്തമായി പ്രഖ്യാപിക്കുവാൻ ആഗ്രഹിക്കുന്ന അനേകം യുവജനങ്ങളെ ഞങ്ങൾക്കറിയാം. കാരണം, നമ്മൾ ജീവിക്കുന്ന സാംസ്കാരിക മാലിന്യങ്ങൾക്കെതിരെയുള്ള പ്രതിവിധി അവർ സഭയുടെ പഠനങ്ങളിൽ കാണുന്നു. ഇക്കാരണത്താൽ, കരട് രേഖ ഗണ്യമായ രീതിയിൽ പുനർചിന്ത അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യേശു ക്രിസ്തുവിനോടുള്ള ശക്തമായ ഒരു അഴിമുഖത്തിലൂടെയും, സഭയുടെ കലർപ്പില്ലാത്ത വിശ്വാസത്തിന്റെ സന്തോഷകരമായ പ്രഖ്യാപനത്തിലൂടെയും മാത്രമേ യുവജനങ്ങളെ ദൗത്യത്തിനായി പ്രചോദിപ്പിക്കാൻ കഴിയൂ. സാമൂഹ്യ ശാസ്ത്രപരമായ വിശ്ലേഷണത്തിനു ഇത് നേടാൻ കഴിയില്ല.

ലൈംഗിക വിപ്ലവത്തിന്റെ ദുരന്ത ഫലങ്ങൾ നേരിട്ടനുഭവിച്ച തലമുറയാണ് ഞങ്ങളുടേത്: വിവാഹമോചനങ്ങൾ, സുഖത്തിനുവേണ്ടിയുള്ള കടിഞ്ഞാണില്ലാത്ത ഓട്ടം, സ്ത്രീകളെ ലൈംഗികച്ചരക്കാകുക, ലൈംഗിക ആവശ്യങ്ങൾക്കായി വ്യക്തികളെ കടത്തുക, അശ്ലീലചിത്രങ്ങൾ, #MeToo പ്രസ്ഥാനത്തിനു കാരണമായ ഭീതിജനകമായ സംഭവങ്ങൾ, നിഷ്ക്രിയത്വം, നിരാശ, ആസക്തി ഇവയൊക്കെയാണ് അവ. സ്മാർട്ട്ഫോൺ ആസക്തി, കൌമാരക്കാരിലെ വിഷാദം, ഉത്കണ്ഠ, സോഷ്യൽ മീഡിയയിലൂടെയുള്ള ഭീഷണിപ്പെടുത്തലുകൾ എന്നിവയും ഞങ്ങൾ തിരിച്ചറിയുന്നു. ഇവയുടെ ഫലങ്ങൾ സ്വാതന്ത്ര്യമെന്ന നിലയിൽ ഞങ്ങൾ കാണുന്നില്ല; അത് തകർച്ചയിലേക്കു നയിക്കുന്നതാണ്. ഞങ്ങളുടെ മിക്ക സുഹൃത്തുക്കളും ഈ ചിന്താഗതിയുള്ളവരാണ് എന്ന് ഞങ്ങൾ കരുതുന്നു.

മറ്റെല്ലാറ്റിനേക്കാളും സമൂലമായ സ്വയംഭരണാധികാരത്തിനു പരമമായ മൂല്യം നൽകുന്ന ഒരു ലോകത്തിലാണ് ഞങ്ങൾ വളർന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ ഞങ്ങൾ എല്ലാവരും അതുമായി സമരസപ്പെടാൻ നിര്ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അത് ഒരു നുണയാണ്. ഇവ നുണക്കഥകൾ ആണ് എന്ന് യുവാക്കൾ അറിഞ്ഞു കഴിഞ്ഞാൽ അവർ മറ്റു ഉത്തരങ്ങൾക്കായി തിരയും. അപ്പോഴാണ് യേശുക്രിസ്തുവിന്റെ സുവിശേഷം വിമോചനമെന്ന നിലയിൽ സ്വയം അവർക്കു വെളിപ്പെട്ടു കിട്ടുന്നത്. ഈ യുഗത്തിലെ ചങ്ങലകളിൽനിന്നുള്ള സ്വാതന്ത്ര്യം എന്ന നിലയിൽ അവർ കർത്താവിനുവേണ്ടി തടവുകാരായിത്തീരാൻ തയ്യാറാവുന്നു. ഹൃദയങ്ങളിൽ അഗ്നിയുള്ള മിഷനറി ശിഷ്യരായി തീരുന്നു അവർ. ഈ ആധികാരിക സുവിശേഷത്തിന്റെ കലർപ്പില്ലാത്ത പ്രഖ്യാപനമാകട്ടെ ഈ സുന്നഹദോസ് എന്ന് ഞങ്ങൾ പ്രാർഥിക്കുന്നു.

വ്യാജമായ വിഗ്രഹങ്ങളെ വിൽക്കാൻ ഞങ്ങളുടെ സംസ്കാരം വളരെയധികം പ്രയത്നിക്കുന്നു. സമൂല തീക്ഷണതയോടെ ജീവിക്കുന്ന സുവിശേഷത്തിനു മാത്രമേ ആരെയും തൃപ്തിപ്പെടുത്താൻ കഴിയൂ. നമ്മുടെ തലമുറയ്ക്കുള്ള വെല്ലുവിളികളുടെ ഉത്തരം ക്രിസ്തു മാത്രമാണ്. ഈ നാഴികയിൽ നാം അവനെയും വിശുദ്ധിയിലേക്കുള്ള അവന്റെ വിളിയെയും പുണരട്ടെ.