ഒക്ടോബർ 3 മുതൽ 28 വരെ തീയതികളിൽ വത്തിക്കാനിൽ നടക്കുന്ന യുവാക്കളെ സംബന്ധിച്ച ആഗോള സുന്നഹദോസിൽ പങ്കെടുക്കാൻ 13 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തു. മൂന്നു കർദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുകൾ, നാലു ബിഷപ്പുമാർ, രണ്ട് പുരോഹിതന്മാർ, രണ്ടു യുവ അല്മായർ എന്നിവരടങ്ങുന്ന ഇന്ത്യൻ പ്രതിനിധിസംഘത്തെ കത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രസിഡന്റ് ബോംബെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് നയിക്കും.

“യുവജനങ്ങളും, വിശ്വാസവും, ദൈവവിളി തിരഞ്ഞെടുപ്പും” എന്നതാണ് സിനഡിന്റെ വിഷയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്കാ സഭ വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോൾ സിനഡിന്റെ വിഷയത്തിന് പ്രസക്തി ഏറെയാണ്. വൈദിക നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള ഉതപ്പുകൾ കേരളത്തിലടക്കം യുവജനങ്ങളെ വിശ്വാസത്തിൽ നിന്നു അകറ്റികൊണ്ടിരിക്കുമോൾ, യുവജനങ്ങളുടെ വിശ്വാസത്തെ കുറിച്ച് എന്ത് കൊണ്ടും സഭ ചർച്ച ചെയ്യേണ്ടതാണ്.

എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് ആലഞ്ചേരി, യൂത്ത്കമ്മീഷൻ പ്രസിഡന്റ്, കോട്ടയം യൂണിയൻ ആർച്ച് ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ, തലശ്ശേരിയിലെ സഹായ മെത്രാൻ ജോസഫ് പാംപ്ലാനി എന്നിവരാണ് സീറോ മലബാർ സഭയെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. കർദിനാൾ മാർ ബസേലിയോസ് ബസേലിയോസ് ക്ലീമിസ് തോട്ടുങ്കൽ സീറോ മലങ്കര സഭയെ പ്രതിനിധീകരിക്കും.

കർദിനാൾ ഗ്രേഷ്യസ്, മദ്രാസ് മെത്രാപ്പോലീത്ത ജോർജ് അന്റോണിസാമീ (തമിഴ്നാട്), ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തച്ചിൽ, വിജയപുരം (കേരള), ബെല്ലാരിയിലെ ബിഷപ്പ് ഹെൻറി ഡിസൂസ (കർണാടക), ആർച്ചുബിഷപ്പ് ജോൺ ബർവ കട്ടക് ഭുവനേശ്വർ (ഒഡീഷ) എന്നിവരാണ് ലത്തീൻ സഭയിലെ കത്തോലിക്കാ ബിഷപ്പുമാരെ പ്രതിനിധീകരിക്കുന്നതു. ഇന്ത്യൻ യുവ അല്മായരുടെ പ്രതിനിധികൾ ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് ദേശീയ പ്രസിഡന്റ് പെർസിവൽ ഹോൾട്ട്, മുംബൈയിലെ ഫോക്കലാറെ മൂവ്മെന്റിൽ നിന്നുള്ള ചെറിലാൻ മെനേസസ്, എന്നിവരാണ്. ബെൽത്തങ്ങാടി രൂപതയിൽ നിന്നുള്ള ഫാ. ജോസഫ് കൊച്ചപ്പിള്ളി, ഫാ. തോമസ് കല്ലിക്കാട്ട് എന്നിവർ അസിസ്റ്റന്റായി പ്രതിനിധി സംഘത്തെ സഹായിക്കും