ലൈംഗിക പീഡനത്തിൽ ആരോപണ വിധേയനായ അമേരിക്കയിലെ ആർച്ച്ബിഷപ് തിയോഡർ മക്കാരിക് പ്രാർത്ഥനയിലും പരിഹാരത്തിലും ശിഷ്ടജീവിതം നയിക്കും. കൻസാസിലുള്ള വിശുദ്ധ ഫെഡെലിസ്‌ കപ്പൂച്ചിൻ ആശ്രമത്തിലാണ് അദ്ദേഹം പ്രാർത്ഥനാജീവിതത്തിനു തിരഞ്ഞെടുത്തത് എന്ന് സാലിന രൂപതയുടെയും വാഷിംഗ്ടൺ അതിരൂപതയുടെയും പ്രസ്താവനകളിൽ ഇറങ്ങി.

ബിഷപ്പിനെതിരെയുള്ള ആരോപണങ്ങൾ വിശ്വസനീയമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിഷപ് മക്കാരിക്കിനെ പ്രാർത്ഥനാ ജീവിതത്തിനും പരിഹാരത്തിനും ഫ്രാൻസിസ് പാപ്പാ ജൂലൈ 28 നു ശിക്ഷിച്ചു. ആരോപണങ്ങൾ പരസ്യമായതിനെ തുടർന്ന് അദ്ദേഹം പദവി ഒഴിഞ്ഞിരുന്നു. ലൈംഗിക പീഡനത്തിൽ ഉൾപ്പെട്ടു പദവി ഒഴിയുന്ന ആദ്യ അമേരിക്കൻ മെത്രാനാണ് ബിഷപ് മക്കാരിക്ക്.

എത്ര നാൾ നീളും എന്ന് തീർച്ചയില്ലാത്ത ഈ ശിക്ഷാ കാലയളവിൽ സഭയുടെ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും, ശുശ്രൂഷാ നിർവഹണത്തിലും വിലക്കുണ്ടാവും. വിശുദ്ധ ഫെഡെലിസ്‌ കപ്പൂച്ചിൻ ആശ്രമം അദ്ദേഹത്തിന് വസതി ഒരുക്കുമെങ്കിലും രൂപത ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ജീവിത ചെലവുകൾ വഹിക്കില്ല എന്ന് ഇപ്പോഴത്തെ രൂപതാധ്യക്ഷനായ ബിഷപ് വിൻകെ പ്രസ്താവിച്ചു. അതെ സമയം വിശ്വാസി സമൂഹത്തിന്റെയും വിശേഷിച്ചു കപ്പൂച്ചിൻ ആശ്രമത്തിന്റെയും സമാധാനം സംരക്ഷിക്കപെടാൻ അദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്ന് അഭ്യർത്ഥിച്ചു.

ഈ തീരുമാനം വിശ്വാസികളിൽ വലിയ രോഷത്തിന്റെ കാരണമായേക്കാം എന്ന് ബിഷപ് വിൻകെ സൂചിപ്പിച്ചു. മക്കാരിക്കിനെ തന്റെ രൂപതയിൽ താമസിപ്പിക്കാനുള്ള തീരുമാനം കഠിനവും, വളരെ പ്രാർത്ഥന ആലോചനക്ക് ശേഷം എടുത്തതാണ്. 88 കാരനായ ആർച്ചുബിഷപ് മക്കാരിക് ഉൾപ്പെട്ട വിവിധ കേസുകൾ സഭയിൽ കൊടുങ്കാറ്റ് ഉണ്ടാക്കിയിരിക്കുന്നതിനാൽ നിരവധി വിശ്വാസികൾ രോഷത്തിലാണ്.

എന്നാൽ, നീതി നിറവേറ്റപ്പെടേണ്ടതുണ്ട്. അമേരിക്കൻ ബിഷപ്‌സ് കോൺഫറൻസ് അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.

നാം കരുണയിലും വിശ്വസിക്കണം. ഇതിനായി നാം ക്രിസ്തുവിലേക്കു തിരിയേണ്ടിയിരിക്കുന്നു. ദുരുപയോഗത്തിനു വിധേയരായ ആളുകളോട് ബിഷപ് വിൻകെ മാപ്പു പറഞ്ഞു. സഭയുടെ നവീകരണത്തിനായി ദൈവം എടുക്കുന്ന വഴികൾ പലപ്പോഴും വേദനാജനകം ആണ്. എന്നിരുന്നാലും അത് അനിവാര്യമാണ്. വിശ്വാസത്തിന്റെ കണ്ണുകളോടെ നാം ഇത് തരണം ചെയ്യേണ്ടിയിരിക്കുന്നു.

വാർത്തക്കും ചിത്രത്തിനും കടപ്പാട്: സി.എൻ.എ