ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിൽ “മുറിവുകൾ ഉണങ്ങാനുള്ള പ്രാർത്ഥനാ”ഹ്വാനവുമായി സി.ബി.സി.ഐ.

ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫെറെൻസിന്റെ അധ്യക്ഷനായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് “ഇപ്പോൾ ഞങ്ങളുടെ പ്രാർത്ഥന മുറിവുകൾ ഉണക്കാനാണു” എന്ന് കർദിനാൾ ഗ്രേഷ്യസ് പറഞ്ഞത്.

“വ്യവഹാരത്തിൽ ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു: ബിഷപ് ഫ്രാങ്കോ, സന്യാസിനി, ജലന്ധർ രൂപത, മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ” എന്നിവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും, സത്യം പുറത്തുവരും എന്ന് പ്രതീക്ഷയുണ്ടെന്നും കർദിനാൾ പറഞ്ഞു.