അമേരിക്കയിലെ സഭയിൽ അടുത്തിടെ ഉണ്ടായ ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈദികരുടെയുംമെത്രാന്മാരുടെയും ലൈംഗിക ദുരുപയോഗം തടയാൻ യു എസ് ബിഷപ്പ് കോൺഫറൻസ് പുതിയ ഉത്തരവാദിത്ത നടപടികൾ പ്രഖ്യാപിച്ചു. ബിഷപ്പുമാർക്കെതിരെയുള്ള പരാതികൾ സ്വീകരിക്കാൻ സ്വതന്ത്ര റിപ്പോർട്ടിംഗ് സംവിധാനത്തിന്റെ സ്ഥാപനം, ബിഷപ്പുമാരുടെ ഒരു പെരുമാറ്റച്ചട്ടത്തിന്റെ വികസനം എന്നിവ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു.

ദുരുപയോഗം തടയുന്നതിനുള്ള പുതിയ നടപടികൾ “ആരംഭം മാത്രം” ആണെന്നും അഴിമതിയും തെറ്റുകളും പരിഹരിക്കുന്നതിനും നീതി പുനഃസ്ഥാപിക്കുന്നതിനും ഒരു വിദഗ്ധ സംഘം വൈദികരോടും, സന്യസ്ഥരോടും അല്മായരോടും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്‌സ് കൗൺസിലിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ സപ്തംബർ 19 ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച നടത്തിയ ചർച്ചയിൽ കമ്മിറ്റി പ്രസ്തുത വിഷയങ്ങൾ ചർച്ച ചെയ്തു എന്ന് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ് ആയ കർദിനാൾ ഡാനിയേൽ ഡിനാർഡോ വാർത്താകുറിപ്പിൽ പറഞ്ഞു.

വാർത്ത കടപ്പാട്:സിഎൻഎ