അടുത്തിടെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ദൈവ വചനമാണ് “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്” എന്നത് (മത്തായി 7: 1-5). ഈ വചനത്തിന്റെ അർഥം, ആനുകാലിക വിഷയങ്ങളിൽ ഇതിന്റെ സാംഗത്യം എന്നിവയെ കുറിച്ചുള്ള സംശയങ്ങൾ പലരും എന്നോട് ചോദിച്ചു. കർത്താവ് ഉദ്ദേശിച്ചതിൽ നിന്ന് വിഭിന്നമായിട്ടുള്ള അർത്ഥങ്ങളും പ്രയോജനങ്ങളുമാണ് ഈ വചനത്തിൽ നിന്ന് പലരും കറന്നു കൊണ്ടിരിക്കുന്നതു. ഒരു സംക്ഷിപ്‌ത പഠനം വിഡിയോയിൽ ഉണ്ട്. അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതു ലേഖനത്തിൽ കൊടുക്കുന്നു.

സുവിശേഷം അനുസരിച്ചു ന്യായവിധി രണ്ടു വിധമുണ്ട്: നീതിപൂർവ്വകമായ വിധി, കപട്യഭരിതമായ വിധി എന്നിവയാണ് അവ.

ആദ്യം കപടവാദപരമായ ന്യായവിധിയെ കുറിച്ച് പറയാം. മത്തായി 7:1-5 വരെയുള്ള വാക്യങ്ങളിൽ പരാമർശിച്ചിട്ടുള്ളത് ഈ ന്യായവിധിയുടെ കാര്യമാണ്. സത്യവും നീതിയും മുറുകെ പിടിച്ചു വിവേചനത്തോടെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനും തടയാനും വേണ്ടി ഈ വചനത്തെ പലപ്പോഴും ദുരുപയോഗിക്കാറുണ്ട്. മറ്റുള്ളവരെ വിധിക്കുന്ന സകലവിധ കാര്യങ്ങളെയും ഇവിടെ ഈശോ എതിർക്കുന്നില്ല. മറിച്ച്, യേശു ഒരുതരം കാപട്യത്തോടെയുള്ള വിധികളെ മാത്രമേ കുറ്റപെടുത്തുന്നുള്ളു. നാം തെറ്റുകാരായിരിക്കെ, അതെ തെറ്റ് ചെയ്യുന്ന മറ്റൊരുവനെ കുറ്റം വിധിക്കുന്ന കാപട്യത്തെയാണ് ഈശോ മൈമർശിക്കുന്നതു. അത്തരം ന്യായവിധികളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ക്രിസ്തു നമ്മെ താക്കീതുചെയ്യുന്നു.

യോഹന്നാൻ 7: 24 വായിച്ചാൽ ന്യായവിധികൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസിലാകും. “പുറമെ കാണുന്നതനുസരിച്ചു വിധിക്കാതെ, നീതിപൂർവം വിധിക്ക്കുവിൻ.” വിധി അല്ല, വിധിക്കുന്ന രീതിയാണ് പ്രശ്നം.

വിവേചന ശേഷിയുളളവർ ശരി തെറ്റുകളെ തിരിച്ചറിഞ്ഞു നടത്തുന്ന വിധിയാണ് നീതിനിഷ്ഠമായ വിധി. കപട ന്യായവിധി പാടില്ലെന്ന് ബൈബിൾ പറയുമ്പോഴും, മറ്റുള്ളവരെ നീതിപൂർവം വിലയിരുത്തണമെന്ന് സുവിശേഷം വ്യക്തമാക്കുന്നു.

നീതിപൂർവമായ ന്യായവിധി കപടവിധിയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. തെറ്റിനെ തിരുത്തുക, തെറ്റുകാരനെ ക്രിസ്തുവിലേക്കും അവന്റെ സഭയിലേക്കും തിരികെ കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണ് നീതിപൂർവമായ ന്യായവിധിക്കു ഉള്ളത്. ഉറച്ച വിശ്വാസം ഇല്ലാത്ത ആളുകളെ വ്യാജ ഉപദേഷ്ടാക്കളിലും അവരുടെ പഠനങ്ങളിലും നിന്ന് അകറ്റി നിറുത്തുവാൻ തീതിപൂർവ്വമായ ന്യായവിധിയു ലക്‌ഷ്യം വാക്കുന്നുണ്ട്. ഇത് ബൈബിളിൽ നമുക്ക് കാണാം. സഭാ വിശ്വാസികൾക്ക് സഭക്കുള്ളിൽ ഉള്ളവരെ നീതിപൂർവം വിധിക്കുവാൻ വ്യക്തമായി നിർദേശമുണ്ടെന്ന് കൊരിന്ത്യർക്കുള്ള ലേഖനം 5: 12-13 വാക്യങ്ങളിൽ നാം കാണുന്നു.