വൈദികാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും, പരിശീലിപ്പിക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവുന്നതു ലൈംഗിക പീഡനം തടയുന്നതിനുള്ള സഭയുടെ പരിശ്രമങ്ങളിലെ ഇനം ആകണം എന്ന് ബിഷപ്പുമാർക്കായുള്ള കോൺഗ്രിഗേഷൻ മേധാവി കർദിനാൾ മാർക്ക് ഒവേലേ പറഞ്ഞു.

പോളണ്ടിലെ പോസ്നാനിലെ നാല് ദിവസത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കനേഡിയക്കാരനായ കർദിനാൾ. വൈദികരെ പരിശീലിപ്പിക്കുന്നതിൽ നമുക്കു കൂടുതൽ സ്ത്രീ പങ്കാളിത്തം വേണം” എന്ന് കർദിനാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നും. വൈദികാർഥികളുടെ യോഗ്യത വിലയിരുത്തുമ്പോഴും പുരോഹിതന്മാരെ തിരഞ്ഞെടുക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

“സഭയുടെ ജീവിതത്തിൽ നാം ഒരു പ്രതിസന്ധി നേരിടുകയാണ്,” അദ്ദേഹം പറഞ്ഞു. “ഇതൊരു ഗുരുതരമായ കാര്യമാണ്, അത് ഒരു രാഷ്ട്രീയമായ രീതിയിൽ മാത്രമല്ല, ആത്മീയ മാർഗങ്ങളിലൂടെയും കൂടി കൈകാര്യം ചെയ്യേണ്ടതാണ്.”

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈംഗിക പീഡന ആരോപണങ്ങൾ ഉണ്ടാവുകയും, പീഡന വിവരങ്ങൾ മറച്ചു വച്ചതിന്റെയും പേരിൽ സഭ സമ്മർദത്തിൽ ആയതിന്റെ പശ്ചാത്തലത്തിലാണ് കർദിനാളിന്റെ അഭിപ്രായങ്ങൾ പുറത്തു വന്നതെന്നത് ശ്രദ്ധേയമാണ്.

വാർത്ത, ചിത്രം കടപ്പാട്: സി.എൻ.എ.