ലോകമെമ്പാടുമുള്ള ബിഷപ്സ് കോൺഫെറൻസുകളുടെ പ്രസിഡന്റുമാരെ ഒരുമിച്ചു കൂട്ടാനുള്ള പാപ്പായുടെ തീരുമാനം അഴിമതി തടയുന്നതും, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതും ഉള്ള സഭയുടെ നിശ്ചയ ദാർഢ്യത്തിന്റെ സൂചനയാണ് എന്ന് ആർച്ചുബിഷപ്പ് ചാൾസ് സ്കിൽലൂന പ്രസ്താവിച്ചു.

നീതിയുടെ സംരക്ഷനായി (പ്രമോട്ടർ ഓഫ് ജസ്റ്റിസ്) വിശ്വാസകാര്യ സംഘത്തിൽ 2002-2012 സേവനം അനുഷ്ടിച്ചിട്ടുള്ള ആർച്ച് ബിഷപ്പ് ചാൾസ് ജെ. ഷിക്ലൂന 2002-ലെ ലൈംഗിക പീഡനപ്രതിസന്ധിയിൽ സഭയുടെ ആദ്യത്തെ പ്രതികരണങ്ങൾ നൽകിയിട്ടുള്ള ആളാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ വിവരങ്ങൾ ബിഷപ്പ് ഹുവാൻ ബാരോസ് മാഡ്രിഡ് മറച്ചു വച്ച് എന്ന ആരോപണം അന്വേഷിക്കാൻ ഫ്രാൻസിസ് രണ്ട് തവണ ആർച്ച് ബിഷപ്പ് സ്ക്ലീല്യൂ ചിലിയിലേക്ക് അയച്ചിരുന്നു.

യൂറോപ്യൻ ബിഷപ്പ് കോൺഫെറെൻസുകളുടെ വാർഷിക സമ്മേളനത്തിൽ പോളാനിലെ പോസ്നാനിൽ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോകമെമ്പാടുമുള്ള വിവിധ ബിഷപ്പ് കോൺഫെറെൻസുകളുടെ പ്രസിഡന്റുമാരെ ഒന്നിച്ചു കൂട്ടാനുള്ള പാപ്പായുടെ തീരുമാനം ” പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവും ദുരുപയോഗം തടയുന്നത് സഭയുടെ പ്രധാന മുൻഗണനയാണ്” എന്നതിന് തെളിവാണ്.

“പ്രായപൂർത്തിയാകാത്തവർക്കുള്ള സുരക്ഷിത ഇടമായി സഭയെ മാറ്റുക എന്നത് സഭയിലെ എല്ലാവരുടെയും ഉത്കണ്ഠ ആയിരിക്കണം”, അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത, ചിത്രം കടപ്പാട്: സി.എൻ.എ.