കുട്ടികളോട് സഭയിലെ വൈദികരും സമർപ്പിതരും ചെയ്ത ലൈംഗിക പാതകങ്ങളുടെ ഉത്തരവാദിത്തവും അത് നേരിടുന്നതിൽ സഭ വരുത്തിയ കാലതാമസവും “നാണക്കേടോടും അനുതാപത്തോടും” കൂടെ ഏറ്റെടുക്കുന്നതായി തുറന്നു പറഞ്ഞു ഫ്രാൻസിസ് പാപ്പാ ദൈവ ജനത്തിന് അയച്ച കത്ത്.

ചുരുക്ക രൂപം

ഫ്രാൻസിസ് പാപ്പായുടെ കത്ത്

ദൈവ ജനത്തിന്

“ഒരു അവയവം വേദന അനുഭവിക്കുമ്പോൾ എല്ലാം ഒരുമിച്ചു വേദന സഹിക്കുന്നു” (1 കോറി 12:26). വളരെ ഏറെ വൈദികരും സമർപ്പിതരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുർവിനിയോഗം നടത്തി, മനസാക്ഷിയെ പിഴപ്പിച്ചു എന്നതിനാൽ വലിയ രീതിയിൽ സഹനം ഏറ്റെടുത്തു എന്നൊക്കെ ഞാൻ തിരിച്ചറിയുമ്പോൾ വിശുദ്ധ പൗലോസിന്റെ ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ ശക്തമായി പ്രതിധ്വനിക്കുന്നു. കുറ്റകൃത്യങ്ങൾ ഇരകൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളിലും വിശ്വാസികളുടെയും അവിശ്വാസികളുടെയും വലിയ സമൂഹത്തിലും ഒരുപോലെ വേദനയും അശക്തതയും ആഴത്തിലുള്ള മുറിമുറിവുകളും സൃഷ്ടിക്കുന്നു. പുറകോട്ടു നോക്കുമ്പോൾ മാപ്പുചോദിക്കാനും അതുണ്ടാക്കിയ ഹാനി പരിഹരിക്കാനും നാം എത്ര ശ്രമങ്ങൾ നടത്തിയാലും അവ ഒട്ടും മതിയാവുന്നതല്ല. മുന്നോട്ടു നോക്കുമ്പോൾ, അത്തരം സാഹചര്യങ്ങളെ തടയുന്ന ഒരു സംസ്കാരം സൃഷ്ടിക്കാൻ ഉള്ള ഒരു ശ്രമവും നാം പാഴാക്കരുത്. അതോടപ്പം തന്നെ കുറ്റങ്ങളെ മൂടിവെക്കാനും തുടർന്നുകൊണ്ട് പോകാനും ഉള്ള സാധ്യതകളെയും നാം പ്രതിരോധിക്കേണ്ടതുണ്ട്. ഇരകളുടെയും അവരുടെ കുടുംബത്തിന്റെയും വേദന നമ്മുടെയും വേദനയാണ്, അതിനാൽ ഒരിക്കൽ കൂടി, പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരായ മുതിർന്നവരുടെയും സംരക്ഷണം ഉറപ്പാക്കാൻ നാം അടിയന്തിരമായി പ്രതിജ്ഞാബദ്ധരാവേണം.

1. ഒരു അംഗം സഹിച്ചാൽ …

എഴുപതു വർഷത്തോളമായി ലൈംഗിക പീഡനത്തെ അതിജീവിച്ച ആയിരക്കണക്കിന് വ്യക്തികൾ, ലൈംഗിക പീഡന ഇരകൾ എന്നിവരുടെ സുദീർഘമായ അനുഭവങ്ങളുടെയും, അധികാരത്തിന്റെയും മനഃസാക്ഷിയുടെയും ദുർവിനിയോഗം നടത്തിയ പുരോഹിതരുടെ കാര്യങ്ങൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഈ കേസുകളിൽ ഭൂരിഭാഗവും കഴിഞ്ഞ കാലങ്ങങ്ങളിൽ സംഭവിച്ചതാണെങ്കിലും, കാലത്തിന്റെ പ്രയാണത്തിൽ ഇവരിൽ പലരുടെയും വേദന നാം നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. ഈ മുറിവുകൾ ഒരിക്കലും മാഞ്ഞുപോവില്ലാത്തതിനാൽ ഈ ക്രൂരതകളെ അപലപിക്കാനും, മരണത്തിന്റെ സംസ്കാരത്തെ പിഴുതെറിയാനും ഉള്ള ശക്തിയിൽ നാം അണി ചേരേണ്ടതാണ്. ഈ മുറിവുകൾ ഒരിക്കലും മായില്ല. സ്വർഗത്തോളം ഉയരുന്ന ഇവരുടെ ഹൃദയഭേദകമായ നിലവിളി ദീർഘകാലമായി അവഗണിക്കപ്പെട്ടിരുന്നു, നിശബ്ദമാക്കപ്പെട്ടിരുന്നു. എന്നാൽ, അവരുടെ പ്രതിഷേധത്തിന്റെ സ്വരം അവയെ നിശബ്ദമാകാനുള്ള എല്ലാ നടപടികളേക്കാളുമോ, അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കിയ പരിഹാര നടപടികളെക്കാൾ കൂടുതൽ ശക്തമായിരുന്നു. ആ നിലവിളികൾ കർത്താവ് കേട്ടു, അവൻ ആരുടെ ഭാഗത്താണ് നിൽക്കുന്നതെന്നു വീണ്ടും കാണിച്ചു തരികയും ചെയ്തു. മറിയത്തിന്റെ ഗീതം തെറ്റാവുന്നില്ല എന്ന് മാത്രമല്ല അത് ചരിത്രത്തിൽ ശാന്തമായി പ്രതിധ്വനിക്കുന്നത് തുടരുന്നു. കർത്താവ് നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ “അവൻ ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു, പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു മറിച്ചിട്ടു, എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് തൃപ്‌തരാക്കി, ധനവാധനവാന്മാരെ വെറും കയ്യോടെ പറഞ്ഞയച്ചു” (ലൂക്കാ 1: 51-53). നാം പ്രാർത്ഥിക്കുന്ന കാര്യങ്ങളെ നമ്മുടെ ജീവിത ശൈലി നിരസിച്ചിരുന്നു എന്നും അവയെ നിഷേധിക്കുന്നത് തുടരുകയും ചെയ്യുന്നു എന്ന് തിരിച്ചറിയുമ്പോൾ നമുക്ക് അപമാനം തോന്നുന്നു.

(—അപൂർണ്ണം—)

2. … എല്ലാ അവയവങ്ങളും ഒരുമിച്ചു സഹിക്കുന്നു
സമഗ്രവും സാമൂഹികവുമായ വിധത്തിൽ യാഥാർഥ്യങ്ങളെ സമീപിക്കാൻ ഇപ്പോൾ സംഭവിച്ച കാര്യങ്ങളുടെ വ്യാപ്തിയും കാഠിന്യവും നമ്മോടു ആവശ്യപെടുന്നു. സത്യത്തെ അംഗീകരിക്കുന്നത് ആന്തരിക പരിവർത്തനം നടത്തുവാൻ ലക്‌ഷ്യം വച്ചുള്ള നമ്മുടെ തീർത്ഥയാത്രക്ക് അനിവാര്യമാണ് എങ്കിലും, അത് മാത്രം പോരാ. ശരീത്തിലും ആത്മാവിലും മുറിവേറ്റ നമ്മുടെ സഹോദരീ സഹോദരന്മാരുടെ വേദനയെ അഭിമുഖീകരിക്കുക എന്നത് ദൈവജനം എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞതാണ്. കഴിഞ്ഞ കാലങ്ങളിൽ, ഉപേക്ഷകളായിരുന്നു പ്രതികരണങ്ങൾ, ഇന്ന് നമുക്ക് വേണ്ടത് വർത്തമാന ഭാവി ചരിത്രങ്ങളെ രൂപപെടുത്താനുള്ള പാതയിൽ, ഏറ്റവും ശക്തവും വെല്ലുവിളി നിറഞ്ഞതുമായ അർഥത്തിലുള്ള ഐക്യദാർഢ്യമാണ്. സംഘർഷങ്ങളും, സംഘട്ടനങ്ങളും, സർവോപരി എല്ലാത്തരം ദുരുപയോഗങ്ങളിലെയും ഇരകളെ അവരുടെ വേദനകളിൽ നിന്ന് രക്ഷിക്കുകയും, സംരക്ഷിക്കുകയുംചെയ്യുന്ന ഒരു കരം നീട്ടി കൊടുക്കുന്ന അനുഭവമാണ് ഇത് അവർക്കു പ്രദാനം ചെയ്യുന്നത് (ഇവാൻഗേലി ഗൌഡിയം, 228). ഒരാളുടെ വ്യക്തിത്വത്തിന്റെ അഖണ്ഡതയെ അപകടത്തിലാക്കുന്ന എന്തിനെയും അപലപിക്കുക എന്നത് അത്തരം ഐക്യദാർഢ്യം ആവശ്യപ്പെടുന്നുണ്ട്. എല്ലാത്തരം അഴിമതിയേയും, പ്രത്യേകിച്ച് ആത്മീയ അഴിമതിയേയും നേരിടാൻ നമ്മെ ഒരുമിച്ചു കൂട്ടുന്ന ഒരു ഐക്യദാർഢ്യം ആവശ്യമാണ്. രണ്ടാമത്തേത് “ആത്മസുഖ ദായകമായ ഒരു അന്ധതയുടെ രൂപമാണ്. എല്ലാം അംഗീകൃതമാണ് എന്ന തോന്നൽ ഉണ്ടാകും: വഞ്ചന, ദൂഷണം, അഹംഭാവം, സ്വാർഥതയുടെ മറ്റ് സൂക്ഷ്മരൂപങ്ങൾ എന്നിവ എല്ലാം, കാരണം ‘സാത്താൻ വെളിച്ചത്തിന്റെ ദൂതൻ എന്ന മറവിലാണ് വരുന്നത്’ (2 കോറി 11:14) “(ഗൗഡിറ്റെ എത്ത് എക്സെലൂത്താതെ, 165). “ഞാൻ എൻറെ സഹോദരൻറെ കാവൽക്കാരനാണോ?” (ഉൽപ 4: 9) എന്ന കായേന്റെ വാക്കുകൾ ആവർത്തിക്കുന്നതിനേക്കാളും നല്ല മറുമരുന്ന് സഹിക്കുന്നവരുടെ കൂടെ സഹിക്കുക എന്ന വിശുദ്ധ പൗലോസിൻറെ ഉദ്ബോധനം ആണ്.

(—അപൂർണ്ണം—)

ഈ ദുരുപയോഗ കുറ്റങ്ങളുടെ മുൻപിൽ നമ്മുടെ അനുതാപം പ്രകടിപ്പിക്കുന്നതിനും, അവയെ ധൈര്യപൂർവ്വം നേരിട്ടു പരിഹരിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനും വേണ്ട മാനസാന്തരത്തിന്റെ കൃപയും ആന്തരിക അഭിഷേകവും നൽകി പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

വത്തിക്കാൻ സിറ്റി, 20 ആഗസ്റ്റ് 2018
ഫ്രാൻസിസ്