വൈദികരിലും മെത്രാന്മാരിലും ലൈംഗിക കുറ്റങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പീഡന വിധേയരായവരെ സാന്ത്വനിപ്പിക്കുവാൻ മുന്നിട്ടിറങ്ങി അമേരിക്കൻ ബിഷപ്‌സ് കോൺഫറൻസ്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആണ് താഴെയുള്ള വിവരങ്ങൾ കൊടുത്തിരിക്കുന്നത്.

ഇരകളുടെ സൗഖ്യപ്പെടുത്തലും അനുരഞ്ജനവുമാണ് സഭയുടെ ആദ്യ കടമ എന്ന് അമേരിക്കൻ ബിഷപ്‌സ് കോൺഫറൻസിന്റെ ഔദ്യോഗിക വെബ് സൈറ്റ് പ്രസ്താവിക്കുന്നു. കുട്ടികൾക്കെതിരെയോ, സഭാശുശ്രൂഷകരായ മുതിർന്നവർക്കെതിരെയോ പണ്ടുകാലത്തോ അടുത്തോ നടന്നതായ ലൈംഗിക കുറ്റങ്ങളെ അതിജീവിച്ച ആളുകളിലേക്ക്‌ അനുരഞ്ജനപ്പെടാൻ രൂപതകൾ മുന്നിട്ടിറങ്ങണം എന്ന് ബിഷപ്‌സ് കോൺഫറൻസ് ഉപദേശിച്ചു.

അതിജീവിച്ചവരോട് കുറിപ്പ് ഇപ്രകാരം പറയുന്നു: “നിങ്ങൾ പീഡനത്തിനു ഇരയായെങ്കിൽ അത് നിങ്ങളുടെ കുറ്റം അല്ല. നിങ്ങൾ വൈദികരുടെയോ, കത്തോലിക്കാ സഭയെ പ്രതിനിതിധീകരിക്കുന്ന മറ്റാരുടേയെങ്കിലുമോ പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പല കാര്യങ്ങൾ ചെയ്യാൻ കഴിയും:

ഒരു ക്രിമിനൽ പരാതി തയ്യാറാക്കാൻ വേണ്ടി ശരിയായ നിയമ പരമായ സഹായം തേടുക.
നിങ്ങളുടെ അടുത്തുള്ള ശിശു സംരക്ഷണ ഏജൻസി, നല്ല വക്കീൽ, സഹായ ഗ്രൂപ്പുകൾ, പീഡന പരാതി ഹോട്ട്ലൈൻ എന്നിവയുമായി ബന്ധപെടുക. ആവശ്യമെങ്കിൽ ഒരു മാനസിക രോഗവിദഗ്ദന്റെ സഹായം തേടുക.

ഇരകളെ സഹായിക്കാനുള്ള രൂപതയുടെ കാര്യാലയത്തിലെ ആളുകളുമായി ബന്ധപെടുക. ഒരു രേഖാമൂലമുള്ള പരാതി കൊടുക്കുക. അദ്ദേഹം നിങ്ങളെ മെത്രാനുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്നതും, വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സഹായം നല്കുന്നതുമായിരിക്കും.