ദുരിതാശ്വാസരംഗത്ത്‌ കേരളസഭ ചെയ്യുന്ന ശ്ലാഘനീയമായ സേവനങ്ങൾക്ക്‌ അഭിനന്ദിച്ചു കൊണ്ടും ജനങ്ങളുടെ പുനരധിവാസത്തിനും പുനരുദ്ധാരണത്തിനുമായി ക്രിയാത്മകമായ നിർദ്ദേശം മുന്നോട്ടു വച്ചുകൊണ്ടു കത്തോലിക്കാ വൈദികൻ. പ്രശസ്ത സുവിശേഷ പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായ ജേക്കബ് നാലുപറയാണ് ശ്രദ്ധേയമായ നിർദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവച്ച നിർദേശത്തിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ ആത്മീയ മേഖലയിൽ നമ്മൾ അടുത്തയിടെ വളർത്തിയെടുത്തതാണല്ലോ ദശാംശം. ഈ കെടുതിക്കാലത്ത്‌ ദശാംശം തിരികെ കൊടുക്കാമെന്ന് നമ്മുക്ക്‌ തീരുമാനിക്കാനാവില്ലേ? അങ്ങനെ ചെയ്താൽ ഇന്നത്തെ സാഹചര്യത്തിൽ ഇത്‌ വലിയൊരു ക്രിസ്തീയ സക്ഷ്യമാവില്ലേ?

നിർദ്ദേശത്തിന്റെ കരടുരൂപം
1. ആർക്ക്‌?
പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക്‌‌
2. എന്ത്‌ കൊടുക്കണം?
ഒരു (കഴിഞ്ഞ) വർഷത്തെ വരവിന്റെ 10%
3. ആരൊക്കെ കൊടുക്കണം?
a) സന്യാസ സമൂഹങ്ങൾ
b) ധ്യാനകേന്ദ്രങ്ങൾ
c) രൂപതകൾ/മതമേലദ്ധ്യക്ഷന്മാർ
c) നമ്മുടെ സ്ഥാപനങ്ങൾ (സ്ക്കൂളുകൾ, കോളേജുകൾ etc.)
d) ഇടവകകൾ
e) സമ്പന്നർ/ പ്രളയം ബാധിക്കാത്തവർ

4) കൊടുക്കാനുള്ള രീതിയും സംവിധാനവും സഭാനേതൃത്വം ആവിഷ്ക്കരിക്കണം
5) എല്ലാവരെയും കാര്യക്ഷമമായി പങ്കെടുപ്പിക്കുന്ന രീതിയിൽ നടപ്പിലാക്കാനുള്ള സംവിധാനം രൂപികരിക്കണം.
6) ഇതിന്‌ സഹായമാകാനായി എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്കും ‌ (constructions) ആഘോഷങ്ങൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക
7) വിദേശത്ത്‌ ജോലി ചെയ്യുന്ന വൈദികരും സന്യസ്തരും ഒരു മാസത്തെ ശംബളം ഇതിനായി മാറ്റി വയ്ക്കുക.

കെസിബിസിയുടെയും, കെസിഎംഎസിന്റെയും, സഭാസിനഡുകളുടെയും സഭാസമൂഹത്തിന്റെയും മുമ്പിൽ താഴ്മയോടെ ഈ നിർദ്ദേശം സമർപ്പിക്കുന്നു.