പ്രളയം കേരളത്തെ വിഴുങ്ങുമ്പോൾ വ്യക്തികളും, സമൂഹങ്ങളും, സംഘടനകളും പല തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയാണ്. സീറോ മലബാർ സഭയുടെ മേലധ്യക്ഷനായ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി ദൈവത്തിൽ ശരണം വാക്കുവാനും, പരസ്പരം പിന്തുണക്കുവാനും വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

കത്തോലിക്കാ സഭയുടെ മാനുഷിക മുഖങ്ങളിലൊന്നായ ഫാ. ഡേവിസ് ചിറമേൽ ജാതിമത ഭേദമെന്യേ ഇടവകകളും വ്യക്തികളും നിർലോപമായ സഹായ സഹകരണങ്ങൾ പരസ്പരം നൽകാനും ഒറ്റകെട്ടായി ദുരിതത്തെ തരണം ചെയ്യാനും അഭ്യർത്ഥിച്ചു.

Posted by Fr Davis Chiramel on Thursday, August 16, 2018

ഈ പേജ് നിരന്തരം പുതുക്കികൊണ്ടിരിക്കുന്നതാണ്. ലഭ്യമാകുന്നതനുസരിച്ചു കൂടുതൽ വിവരങ്ങൾ ഇവിടെ നൽകുന്നതാണ്.

 


അങ്കമാലിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ
Under St George Basilica the flood relief camps are in
St Joseph HS,
St Mary’s L. P. School
St Antony’s L.P School, Chempannoor,
Holy Family High School,
Viswajyothi C M I public school,
De Paul VC high school and
Morning Star College.

To coordinate
Pls call
Fr. Kuriakose Mundadan 9746463607
Fr. Rajan Punnackal 9891540015

updated Aug. 17, 11.49 pm


updated Aug. 17, 11.46 pm


മാനന്തവാടി രൂപതയുടെ അന്പായത്തോട് പള്ളിയിലെ ക്യാംപ്

updated Aug. 17, 11.42 pm


കോയമ്പത്തൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവർക്കു: Fr.Rev.Fr.N.M George : 94863 32315

updated Aug. 17, 11.33 pm


കോട്ടയം കാരിത്താസ് വിദ്യാഭവൻ തെള്ളകം ദുരിതാശ്വാസ സഹായം നൽകുന്നു.

updated Aug. 17, 11.30 pm


മൈലപ്രാ തിരുഹൃദയ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയം ആവശ്യക്കാർക്കായി തുറന്ന് കൊടുക്കുന്നതിന് സന്നദ്ധമാണ്. അവശ്യക്കായി ദയവായി ഈ നമ്പറികളിൽ contact ചെയ്യുക
Pramod(secretary) :9447949871
John george(trusty) : 9747790753
Ajo biju: 9656938385
Justin thomas:9207118908
Andrews : 9645676904

updated Aug. 17, 10.30 pm


Posted by Rajeev Palackachery on Thursday, August 16, 2018


കുറ്റിത്തെരുവ് HHYS, മഞ്ഞാടിത്തറ ഗവണ്മെന്റ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്

ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും.. വസ്ത്രവും…വിറക്.. തേങ്ങാ…സാമ്പത്തികസഹായം മുതലായവ കട്ടച്ചിറ മരിയൻ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകുന്നു……
സഹായങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുക……
9747971668,9497260575

updated Aug. 17, 08.46 pm


ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളും ഹാളുകളും സ്ഥാപനങ്ങളും ആവശ്യാനുസരണം ദുരിതാശ്വാസത്തിനായി വിട്ടു നൽകണമെന്ന് അഭി. പെരുന്തോട്ടം പിതാവ് അറിയിച്ചതനുസരിച്ച് ചങ്ങനാശ്ശേരി പാറേൽ പള്ളിയുടെ സമീപത്തുള്ള സ്കൂൾ, എസ്.ബി.ഹയ൪ സെക്കന്‍ഡറി സ്കൂൾ, കത്തീഡ്രൽപള്ളി വക സ്കൂൾ എന്നിവിടങ്ങളിൽ താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നു. വെള്ളപ്പൊക്ക ദുരിത മേഖലകളിലുള്ളവ൪ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തുവാ൯ പരിശ്രമിക്കുക…

കൂടുതൽ താമസസൗകര്യങ്ങൾ ഉടൻതന്നെ ക്രമീകരിക്കുന്നതാണ്…

വിശദവിവരങ്ങൾക്ക് 99618 74186, 9961077388, 9656499036 വിളിക്കുക.

 

നാടുകാണി ഗ്രാമാശ്രത്തില്‍ ഫാ. ജിജോ കുര്യന്റെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്നവർക് ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍:
* മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം
* മഴക്കെടുതിയില്‍ വിശപ്പ്‌ അനുഭവിക്കുന്ന എല്ലാ പ്രദേശവാസികള്‍ക്കും ഭക്ഷണസാധനങ്ങള്‍
* പൈനാവിനും മൂലമറ്റത്തിനും ഇടയില്‍ യാത്രയില്‍ കുടുങ്ങിപ്പോയവര്‍ക്ക് തങ്ങാന്‍ സൌകര്യവും ഭക്ഷണവും.
– നിലവില്‍ തൊടുപുഴ-മൂലമറ്റം ഇടുക്കി റൂട്ടില്‍ ആരും യാത്ര ചെയ്യാതിരിക്കുക, വഴിയില്‍ വെള്ളം കയറിയിട്ടുണ്ട്.
– കുളമാവിന് അപ്പുറത്തേയ്ക്ക് മരംവീഴ്ച്ചയും മണ്ണിടിച്ചിലും.
– നാടുകാണി ചുരത്തിലും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നു.
– മഴ വീണ്ടും ശക്തിയായി തന്നെ പെയ്യുന്നു.

നാടുകാണി പ്രദേശത്തുള്ള കണക്റ്റിവിറ്റി, മറ്റു വിവരങ്ങൾ എന്നിവ ഉടനുടൻ ഫാദർ ജിജോ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

 

തലോർ ഉണ്ണിമിശിഹാ ആശ്രമത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന ആളുകളുടെ എണ്ണം 125 ആയി. ഇനിയും കൂടുതൽ ആളുകൾ വരുമെന്നാണ് സൂചന. പരമാവധി സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ആശ്രമം പരിശ്രമിക്കുന്നതായി ഫാ. സാവി പുത്തിരി സി.എം.ഐ. അറിയിക്കുന്നു.

കൊച്ചി ,എറണാകുളം ഭാഗങ്ങളിൽ കഴിയുന്ന എല്ലാ സഹായവും ചെയ്യാം എന്ന് വാഗ്ദാനം ചെയ്തു പത്രപ്രവർത്തകനും പി ഓ സി പ്രവർത്തകനുമായ സാബു ജോസ് പലരിവട്ടം. Sabu Jose 9446329343 0484 2339343 വിളിക്കാം എപ്പോഴും.

തിരുമുടിക്കുന്ന് എൽ.എഫ് ചർച്ച് പള്ളി പാരിഷ് ഹാൾ റിലീഫ് ക്യാമ്പ് ആയി ഉപയോഗിക്കുന്നതിനുള്ള സന്മനസ് വികാരി അച്ചൻ അറിയിച്ചതായി Ajith P Achandy ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നു.

ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നു. 600ൽ പരം ആളുകൾ ഉണ്ട്. Call 0484- 2606745, 260 6746

തൃക്കാക്കര ഭാരത് മാതാ കോളേജിൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്.
Call: Fr. Binto Kilukkan 9048534263, Ajith 9633136657

രാമക്കല്മേട് തൂക്കുപാലം കൂട്ടാർ പ്രദേശത്തു ദുരിതത്തിലുള്ളവർ contact വി. മർത്തമറിയം മലങ്കരപള്ളി Vicar.6282181365.  ട്ര.8086227334