നിലപാടുകൾ

/നിലപാടുകൾ
­
9 10, 2018

വിമോചനം അകലെയല്ല

By |October 9th, 2018|

സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും ബോധപൂർവം നടത്തുന്ന എല്ലാ നുണപ്രചരണങ്ങളെയും നീതികേടായി അടയാളപ്പെടുത്തണം. അവയെ മർദ്ദകവർഗത്തിൻറെ നിസ്സഹായതയിൽ നിന്നുമുയരുന്ന നിലവിളിയായിട്ടു കാണാൻ കഴിയണം. ക്രിസ്തുവിൽ വിശ്വാസമുള്ളവർ ഇതെല്ലം പുതിയൊരു വിമോചനത്തിൻറെ ആരംഭമായി കാണണം.

പാർട്ടി ഗ്രാമങ്ങളിൽ നിലനിന്നിരുന്ന പ്രാകൃതമായ ഒരു സംസ്കാരത്തിൻറെ പരിച്ഛേദം “സഭാ സ്നേഹികൾ” എന്നു സ്വയം അഭിമാനിക്കുന്ന ക്രിസ്തുവിരുദ്ധരായവരുടെ ഉള്ളിലും ഉണ്ടെന്നതാണ് ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്. തെറ്റ് ചെയ്തവനെ തുറന്നു സ്വാഗതം ചെയ്യുക, തെറ്റ് ചൂണ്ടി കാണിക്കുന്നവരെ അകറ്റി നിർത്തുക.

തങ്ങൾ ചെയ്യുന്ന നികൃഷ്ടമായ പ്രവർത്തികളെ […]

4 10, 2018

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെടുന്നത്?

By |October 4th, 2018|

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെട്ടത്? “ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഹേറോദേസ് പക്ഷക്കാരുമായി കൂടിയാലോചന നടത്തി” (മർക്കോസ് 3:6). ഫരിസേയർ മതനേതാക്കളാണ്, ഹേറോദേസ് പക്ഷക്കാർ രാഷ്ട്രീയ നേതൃത്വവും. ഈശോയെ നശിപ്പിക്കാനായി ‘മതനേതൃത്വവും രാഷ്ട്രീയനേതൃത്വവും’ കൈകോർക്കുന്നുവെന്ന് സാരം. ഇത് ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽ വച്ചാണ്.

പരസ്യജീവിതത്തിന്റെ അവസാനം സംഭവിക്കുന്നതും ഇത് തന്നെയാണ്. മതകോടതിയായ സെൻഹെദ്രിൻ ഈശോ മരണാർഹനാണെന്ന് വിധിക്കുന്നു (മർക്കോസ് 14:64). എന്നിട്ട് അവർ ഈശോയെ പീലാത്തോസിന് (രാഷ്‌ടീയാധികാരിക്ക്) ഏല്പിച്ച് കൊടുക്കുന്നു; അദ്ദേഹം ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു […]

2 10, 2018

വൈദികരുടെ തുറന്ന കത്ത്

By |October 2nd, 2018|

യുവജനങ്ങൾക്ക് വേണ്ടിയുള്ള ആഗോള സൂനഹദോസിന് മുന്നോടിയായി അമേരിക്കയിലെ യുവ വൈദികർ എഴുതിയ തുറന്ന കത്ത്.

പ്രിയപ്പെട്ട സിനഡ് പിതാക്കന്മാരെ,
“എന്നോടും എന്റെ പിൻഗാമികളോടും ബഹുമാനവും അനുസരണവും കാട്ടുമെന്നു നിങ്ങൾ അംഗീകരിക്കുന്നുവോ?” എന്ന്  ഞങ്ങളുടെ തിരുപ്പട്ടവേളയിൽ, ഞങ്ങൾ ഓരോരുത്തരോടും അഭിവന്ദ്യ പിതാക്കന്മാർ ചോദിച്ചു. സ്വന്തം മേന്മയാൽ അല്ലാതെ, പൗരോഹിത്യ ശുശ്രൂഷയിലേക്കു ഞങ്ങളെ വിളിച്ച ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചു, അനുസരിച്ചു കൊല്ലം എന്ന് ഞങ്ങൾ ഓരോരുത്തരും പ്രതിജ്ഞ ചെയ്തു. ഈ ചോദ്യത്തിന് ഞങ്ങൾ ഉത്തരം നൽകിയിട്ടു കുറച്ചു നാളുകൾ മാത്രമേ ആവുന്നുള്ളൂ. അതെ […]

1 10, 2018

പ്രതിസന്ധി പരിഹരിക്കുക

By |October 1st, 2018|

അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായ സംഭവ വികാസങ്ങൾ കേരളസഭയിൽ ഓരോ ദിവസവും ഉണ്ടാകുമ്പോൾ, വിശ്വാസികൾ കൂടുതൽ ആശയക്കുഴപ്പത്തിൽ ആവുന്നു. ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് കേരളം സഭ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്നു. നിരവധി യുവാക്കൾ സഭയിലെ സംഭവ വികാസങ്ങളെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യുന്നു. വിവിധ മേഖലകളിൽ വിശാരദരായ വിശ്വാസികൾ തുറന്നു പ്രതികരിച്ചു തുടങ്ങുന്നു.

മുതിർന്ന പത്രപ്രവര്‍ത്തകനും ക്രൈസ്തവനുമായ ജയ്‌മോന്‍ ജോസഫിന്റെ തുറന്നെഴുത്ത്. ഭാരത കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്കും വൈദികര്‍ക്കും മറ്റ് സന്യസ്തര്‍ക്കും വേണ്ടി എഴുതുന്ന തുറന്ന കത്ത്.

ഈ […]

1 10, 2018

മൗനം ഭജിക്കണോ, അതോ ഭഞ്ജിക്കണോ?

By |October 1st, 2018|

അന്യായമായ തന്റെ മരണവിധിക്ക് വഴങ്ങിയപ്പോൾ മൗനം ഉപാസിച്ചവനാണ് ക്രിസ്തു. അതെ സമയം അവൻ യഹൂദപ്രമാണികളെ ‘വെള്ളയടിച്ച കുഴിമാടങ്ങൾ” എന്ന് വിളിച്ചവനുമാണ്. ഏതായിരിക്കും അനുകരണീയം? മൗനം ഭജിക്കണോ അതോ ഭഞ്ജിക്കണോ?

ഇതൊരു പ്രഹേളികയാണ്. നിനക്കെതിരെ അനീതി സംഭവിക്കുമ്പോൾ കർത്താവിൽ ആശ്രയിച്ചു, ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ചു കാത്തിരിക്കുക. (ഇവിടെ മൗനം തന്നെ). നിൻ്റെ സഹോദരൻ അനുഭവിക്കുന്ന അനീതിക്കെതിരായി നീ ശബ്ദമുയർത്തുക. (ഇവിടെ സംസാരിച്ചേ മതിയാകൂ).

ഇതിനു ഉദാഹരണം പുതിയനിയമത്തിലെ തച്ചൻ ജോസഫ് ആണ്. തനിക്ക് നിർമ്മലയായ ഒരു ഭാര്യ ഉണ്ടാവുകയെന്നുള്ളത് അവന്റെ അവകാശമായിരുന്നു. […]

29 09, 2018

മൗനചിന്തകൾക്ക് ഒരു മറുകുറിപ്പ്.

By |September 29th, 2018|

മൗനം വിശുദ്ധമാണെന്നും, അത് കാത്തിരിപ്പാണെന്നും അത് പ്രതീക്ഷയാണെന്നും അതിനു ദൈവീകമായ ഭാവമുണ്ടെന്നു സമ്മതിക്കുന്നു. മൗനത്തെ കുറിച്ചുള്ള ചർച്ചകളിൽ, അത് ദൈവത്തിൻ്റെ ഉത്തരമാണെന്നുപോലും പറയപ്പെട്ടു. മൗനം ഭജിക്കേണ്ടിടത് അതും, ഭഞ്ജിക്കപ്പെടേണ്ടിടത്ത് അങ്ങനെയും വേണം എന്ന് ഞാൻ കരുതുന്നു.

മൗനം ഹൃദ്യമാകുന്നതുപോലെ തന്നെ മൗനഭഞ്ജനങ്ങളും ഹൃദ്യമാണ്. ഒരു സ്ത്രീ അമ്മയാകുന്നത് പ്രഘോഷിക്കപ്പെടുന്നത് 10 മാസം ഒരുവൻ/ഒരുവൾ പാലിച്ച നിശബ്ദത ഭഞ്ജിക്കപ്പെടുമ്പോഴാണ്. പ്രഭാതത്തിലെ പക്ഷിജാലങ്ങളുടെ മൗനഭഞ്ജനങ്ങളല്ലേ നമ്മെ പുതിയദിവസത്തിലേക്ക് സ്വാഗതമോതുക. പ്രദോഷവേളകളെ ദൈവത്തിലേക്ക് ഉയർത്തുന്നതും നിശബ്ദതയെ ഭഞ്ജിക്കുന്ന ദേവാലയമണികളല്ലേ?

ഭാരതപാരമ്പര്യത്തിലെ മുനികളെല്ലാം ഹിമാലയസാനുക്കളിലും ഗംഗാതടങ്ങളിലും […]

19 09, 2018

ഒരു സന്യാസിനിയുടെ സഹോദരനു പറയാനുള്ളത്

By |September 19th, 2018|

പതിനഞ്ചാം വയസ്സിൽ സന്യാസിനിയാകാൻ വീടുവിട്ടിറങ്ങിയതാണ് എന്റെ പെങ്ങൾ. കഴിഞ്ഞ 22 വർഷമായി നോർത്തിന്ത്യയിൽ മിഷനറിയായി അവൾ സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്നു. അവൾ തെരഞ്ഞെടുത്ത ശ്രേഷ്ഠമായ വിളിയെ കുറിച്ച് ഞങ്ങൾക്കെന്നും – ഇപ്പോഴും – അഭിമാനമേയുള്ളൂ. നാളിതുവരെ മഠത്തിനുള്ളിലെ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്ക തോന്നിയിട്ടില്ല. അന്യമതങ്ങളിലെ തീവ്രസംഘടനകളാൽ ആക്രമിക്കപ്പെടുമോ എന്നു പേടിക്കേണ്ട ഇടങ്ങളിലാണവൾ സേവനം ചെയ്യുന്നത്. എങ്കിലും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഭാരതസഭ മുഴുവൻ അവളുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പ് എനിക്കുണ്ട്. ജാബുവയിലും കാണ്ടമാലിലും ഞാനത് […]

18 09, 2018

സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക!

By |September 18th, 2018|

കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയിരുന്ന മാത്യു പൈകട അച്ചൻ “സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ.

സഭ തീർച്ചയായും ഒരു സ്ഥാപനം മാത്രമല്ല, ക്രിസ്തുവിന്റെ ആത്മീയശരീരം (കൂദാശ, രഹസ്യം) കൂടിയാണ്. അത് ക്രിസ്തു വിശ്വാസികളുടെ സമൂഹവും ദൈവരാജ്യത്തിന്റെ ദാസിയും ആണ്. സഭ ഒരേസമയം ദൈവികവും മാനുഷികവുമാണെന്ന കാര്യം ഒരിക്കലും മറക്കരുത്. ലോകരക്ഷകനും ദൈവപുത്രനുമായ ക്രിസ്തു ആണ് അത് സ്ഥാപിച്ചത് എങ്കിലും ദുർബലമായ മനുഷ്യരാലാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനെ സജീവമാക്കുന്നതിനു […]

13 09, 2018

നിയമം തെറ്റിച്ച ഈശോ

By |September 13th, 2018|

ങ്ഹേ, തലയിൽ കൈ വെക്കണോ? എന്തൊക്കെയാ ഈ കേക്കണത്? ഈശോ നിയമം തെറ്റിച്ചെന്നോ?

അതെ, ശരിയായി തന്നെയാണ് നിങ്ങൾ വായിച്ചത്. നമ്മുടെ ആത്മീയ സാംസ്കാരിക പരിസരങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് നിയമത്തെ കുറിച്ചാണ്. മലയാളികൾ മിക്കവരും എത്ര പെട്ടന്നാണ് അപാരമായ നിയമ ബോധം ഉള്ളവരായതു എന്ന് കണ്ട് ഞാൻ അതിശയപ്പെടുന്നു. നിയമത്തെകുറിച്ചുള്ള ഈശോയുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള എന്റെ സംഭാഷണം നിങ്ങൾ താഴെ വിഡിയോയിൽ കേൾക്കുക. 11:22 മിനിട്ടു ദൈർഖ്യമുള്ള ഈ വിഡിയോയിൽ പറയാൻ സാധിക്കാതെ പോയതും […]

12 09, 2018

മാതാപിതാക്കളെ, സമൂഹമേ നിങ്ങൾ ഭയപ്പെടേണ്ട

By |September 12th, 2018|

സഭയിലെ ലൈംഗിക പ്രതിസന്ധിയിൽ നിരവധി ആളുകൾ സഭക്കു അകത്തും പുറത്തും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ, സ്വന്തം അഭിപ്രായങ്ങളുമായി കൂടുതൽ സന്യാസിനികൾ സാമൂഹ്യ മാധ്യമങ്ങളിൽ സധൈര്യം മുന്നോട്ടു വരുന്നു. തങ്ങൾ അബലകളല്ലെന്നും, വ്യക്തമായ തീരുമാനത്തോടെയാണ് ഈ ദൈവവിളി തിരഞ്ഞെടുത്തതെന്നും മാതാപിതാക്കന്മാരും പൊതു സമൂഹവും ഭയപ്പെടേണ്ടതില്ല എന്നും ഗുജറാത്തിലെ മിഷൻ പ്രദേശത്തു ജോലി ചെയ്യുന്ന നവ്യ ജോസ് എന്ന സന്യാസിനിയുടെ പോസ്റ്റ് വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. കാര്യങ്ങളെ വിഭിന്നമായ വീക്ഷണകോണിലൂടെ കാണാൻ ഈ പോസ്റ്റ് സഹായകമാകും.

Please be patient […]