സർഗ്ഗം

/സർഗ്ഗം
­
14 09, 2018

ഞാൻ പല്ലിയെ കൊന്ന വിധം

By |September 14th, 2018|

രാവിലെ ഉണർന്നപ്പോഴേ ശ്രദ്ധിച്ചത് കട്ടിലിനരികിൽ ഒരു പല്ലി നടക്കുന്നതാണ്. എനിക്ക് പല്ലിയെ ചെറുപ്പത്തിലേ തന്നെ ഭയമാണ്. എന്റെ ശത്രുക്കളും വിമർശകരും എനിക്ക് പല്ലിഫോബിയ ആണ് എന്ന് കുറ്റപ്പെടുത്താറുണ്ട്. ഞാൻ അതൊന്നും കാര്യമാക്കാറില്ല. അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനല്ലേ? അതിൽ അവർക്കെന്തു കാര്യം?

ഞാൻ അടുത്ത് കണ്ട ചൂലെടുത്തു പല്ലിയെ തുരത്താൻ ശ്രമിച്ചു. അത് രക്ഷപെട്ടത് എന്റെ ശുചിമുറിയിലേക്കാണ്. ഞാൻ അവിടെ പോയി നോക്കി. ശുചി മുറി ശുചിയാകുന്നതിൽ ഞാൻ പണ്ടേ അലസനാണ്. ഞാൻ മാത്രം ഉപയോഗിക്കുന്ന […]

21 08, 2018

ഉത്പത്തിയുടെ പുസ്തകം

By |August 21st, 2018|

നാല് രാവും, നാല് പകലും തോരാതെ പെരുത്ത മഴ പെയ്യുമ്പോൾ, നോഹ എന്ന മനുഷ്യൻ ഒരു പെട്ടകം ഉണ്ടാക്കി സർവ ജീവ ജാലങ്ങളുടെയും സാമ്പിളും അതിൽ കയറ്റി പെരുവെള്ളത്തിൽ അലയുകയായിരുന്നു. വെള്ളം ഇറങ്ങിയോ എന്ന് അവൻ ഇടയ്ക്കിടെ കിളിവാതിൽ തുറന്നു നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വീശിയടിച്ച തുവാനം മാത്രമായിരുന്നു കിളിവാതിലിനകത്തേക്കു കയറിയത്.

അവൻ ജാലകം അടച്ചു പേടകത്തിലെ ജീവികളെ നിർവികാരതയോടെ നോക്കി. എല്ലാം ഈരണ്ടു വീതം. ശുദ്ധിയുള്ളതും, അല്ലാത്തതുമായ മൃഗങ്ങളും, പക്ഷികളും, ഇഴജന്തുക്കളും ആണും പെണ്ണും ആയി എല്ലാം. ദൈവം […]

3 08, 2018

ദനഹാ ദർശനം

By |August 3rd, 2018|

മണ്ണാൽ മനുഷ്യനെ മെനഞ്ഞവൻ
മണ്ണിൽ മാനവ സുതനായി
മനം കവർന്നു, മാനം തിരികെ നൽകി
മനുജർ മാലഖമാരൊത്തു ഗീതികൾ പാടി

ജോർദാൻ ജലധി പുളകിതമായ് വീണ്ടും
ജലത്തിന്നധിനാഥനാൽ ജലമഖിലം ദിവ്യമായ്
ജലത്താൽ വാഗ്ദത്തമായി പുനർജീവിതം
ജഡമോഹത്തെ ജയ്ച്ചവർ ദൈവ സുതരായി

സൂര്യനുദിച്ചപോൽ പൊന്തിയവൻ സലിലത്തിൽ
സുരഭില പ്രകാശം പരന്നു പാരിടമാകെ
സുവിശേഷ സന്ദേശം സുഗുണ വിശേഷം
സൂക്ഷിച്ചു ശ്രവിക്കുകെൻ സുപുത്രനെ

ഭൂമിയിൽ സ്വർഗ്ഗ പുന:സ്ഥാപനം
ഭൂതലമാകെ പ്രകാശസ്ഫുരണം
ഭൂവാസികൾ സന്തോഷചിത്തരായി
ഭുവനവും ഗഗനവും ദനഹായിലൊന്നായി

1 08, 2018

കരുണയിൽ ഉപവാസം

By |August 1st, 2018|

കരുണതൻ കനിവാലുരുവായി
കർത്രുകരങ്ങൾ താങ്ങി നടത്തി
കണക്കില്ലാതനുഗ്രഹങ്ങൾ ചൊരിഞ്ഞു
കാവൽ മാലാഖതൻ കരുതലും തന്നു

വലുതായി വളർന്നു ഞാനുലകിൽ
വൻപ്രേരണകൾ നിറഞ്ഞെൻ മിഴിയിൽ
വല്ലാത്ത മോഹങ്ങൾ ചിത്തം നിറച്ചു
വല്ലഭനെ വെടിഞ്ഞലഞ്ഞുൻമത്തനായ്

സത്യമാണന്വേഷിച്ചതീഭൂവിൽ
സുഖം തേടിയാണലഞ്ഞതുലകിൽ
സംഘർഷഭരിതമായെൻ യാത്ര
സനാതനസത്യമാമുണ്മയെവിടെ?

കരുതലുള്ളവൻ കരങ്ങൾ നീട്ടി
കരുണയോടവൻ വിളിച്ചു, വരിക തിരികെ
കണ്ടു ഞാനാക്കണ്ണിൽ തിളങ്ങുന്ന സത്യം
കരഞ്ഞു ഞാനനുതാപത്താൽ, ഉരുകി ഹൃത്തം

ഓ എൻ പ്രിയനെ എൻ പരനെ
ഓ എൻ ഉണ്മയെ എൻ ജീവനെ
ഓ എൻ സത്യമെ സനാതനസത്യമെ
ഓ എന്നുയിരെ കനിയണേ നിന്നിലലിയുവാൻ

7 06, 2018

സർഗ്ഗം

By |June 7th, 2018|