വചനസമീക്ഷ

//വചനസമീക്ഷ
­
4 10, 2018

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെടുന്നത്?

By |October 4th, 2018|

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെട്ടത്? “ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഹേറോദേസ് പക്ഷക്കാരുമായി കൂടിയാലോചന നടത്തി” (മർക്കോസ് 3:6). ഫരിസേയർ മതനേതാക്കളാണ്, ഹേറോദേസ് പക്ഷക്കാർ രാഷ്ട്രീയ നേതൃത്വവും. ഈശോയെ നശിപ്പിക്കാനായി ‘മതനേതൃത്വവും രാഷ്ട്രീയനേതൃത്വവും’ കൈകോർക്കുന്നുവെന്ന് സാരം. ഇത് ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽ വച്ചാണ്.

പരസ്യജീവിതത്തിന്റെ അവസാനം സംഭവിക്കുന്നതും ഇത് തന്നെയാണ്. മതകോടതിയായ സെൻഹെദ്രിൻ ഈശോ മരണാർഹനാണെന്ന് വിധിക്കുന്നു (മർക്കോസ് 14:64). എന്നിട്ട് അവർ ഈശോയെ പീലാത്തോസിന് (രാഷ്‌ടീയാധികാരിക്ക്) ഏല്പിച്ച് കൊടുക്കുന്നു; അദ്ദേഹം ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു […]

1 10, 2018

മൗനം ഭജിക്കണോ, അതോ ഭഞ്ജിക്കണോ?

By |October 1st, 2018|

അന്യായമായ തന്റെ മരണവിധിക്ക് വഴങ്ങിയപ്പോൾ മൗനം ഉപാസിച്ചവനാണ് ക്രിസ്തു. അതെ സമയം അവൻ യഹൂദപ്രമാണികളെ ‘വെള്ളയടിച്ച കുഴിമാടങ്ങൾ” എന്ന് വിളിച്ചവനുമാണ്. ഏതായിരിക്കും അനുകരണീയം? മൗനം ഭജിക്കണോ അതോ ഭഞ്ജിക്കണോ?

ഇതൊരു പ്രഹേളികയാണ്. നിനക്കെതിരെ അനീതി സംഭവിക്കുമ്പോൾ കർത്താവിൽ ആശ്രയിച്ചു, ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ചു കാത്തിരിക്കുക. (ഇവിടെ മൗനം തന്നെ). നിൻ്റെ സഹോദരൻ അനുഭവിക്കുന്ന അനീതിക്കെതിരായി നീ ശബ്ദമുയർത്തുക. (ഇവിടെ സംസാരിച്ചേ മതിയാകൂ).

ഇതിനു ഉദാഹരണം പുതിയനിയമത്തിലെ തച്ചൻ ജോസഫ് ആണ്. തനിക്ക് നിർമ്മലയായ ഒരു ഭാര്യ ഉണ്ടാവുകയെന്നുള്ളത് അവന്റെ അവകാശമായിരുന്നു. […]

30 09, 2018

അപ്പം നിഷേധിക്കപെടുന്നവർ

By |September 30th, 2018|

അപ്പം ഐക്യത്തിന്റെ പ്രതീകമാണ്. അത് വിഭാഗീയതക്ക് കാരണമായിക്കൂടാ. അപ്പം ശിക്ഷയും ആയിക്കൂടാ.

അപ്പം നിഷേധിക്കപെട്ട നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നീതിയുടെ അപ്പം നിഷേധിക്കപ്പെടുന്നവർ… സ്നേഹത്തിന്റെ അപ്പം നിഷേധിക്കപ്പെടുന്നവർ… അനുകമ്പയുടെയും, കാരുണ്യത്തിന്റെയും അപ്പം നിഷേധിക്കപ്പെടുന്നവർ…

അപ്പം നിഷേധിക്കുന്നവരുണ്ട്. അപ്പത്തെ കുത്തക ആക്കുന്നവർ. അപ്പം ഞങ്ങൾക്കു മാത്രമുള്ളതാണ് എന്നു വാദിക്കുന്നവർ. നിഷേധിക്കാനായി അപരരുടെ മേൽ കുറ്റം ആരോപിക്കുന്നവർ.

അപ്പത്തിലുള്ള ഭാഗഭാഗിത്വം എല്ലാവരെയും ഒന്നിപ്പിക്കട്ടെ, ഒരാലയിൽ, ഒരിടയന്റെ കീഴിൽ.

മത്തായി 15:21-38 വേദഭാഗത്തെക്കുറിച്ചുള്ള ആനുകാലിക വിചിന്തനം വിഡിയോയിൽ മുഴുവൻ ശ്രവിക്കുക.