സഭാ നവീകരണം

//സഭാ നവീകരണം
­
17 10, 2018

മാതൃകാവൈദികരുടെ അഭാവം: ഇന്ത്യൻ യുവജനങ്ങളുടെ പ്രതിസന്ധി

By |October 17th, 2018|

മാതൃക നൽകുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്ന വൈദികരുടെ അഭാവമാണ് ഇന്ത്യൻ യുവജനങ്ങളുടെ ഒരു പ്രധാന പ്രതിസന്ധി എന്ന് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് (ഐസിഎംഎം) പ്രസിഡന്റ് പെർസിവൽ ഹോൾട്ട് അഭിപ്രായപ്പെട്ടു.

ഒക്ടോബർ 16 ന് വത്തിക്കാനിൽ നടക്കുന്ന യുവജനങ്ങളെ സംബന്ധിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശു നൽകുന്ന ജീവജലത്തിനായി ദാഹിക്കുന്ന ദുർബലരും, പാപികളുമായ സ്ത്രീപുരുഷന്മാരെ പോലെയാണ് ഭാരതത്തിലെ കത്തോലിക്ക യുവജനങ്ങൾ. വിശ്വാസം ജീവിക്കുന്നതിലും, യുവജനങ്ങൾക്ക്‌ സഭാ സമൂഹങ്ങൾ രൂപീകരിക്കുന്നതിനും സാക്ഷ്യം നൽകുന്നതിനും ഉള്ള അവസരങ്ങളും അവസരങ്ങളും ഇടങ്ങളും നൽകുന്നതുമായ ആധികാരിക […]

9 10, 2018

വിമോചനം അകലെയല്ല

By |October 9th, 2018|

സോഷ്യൽ മീഡിയയിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും ബോധപൂർവം നടത്തുന്ന എല്ലാ നുണപ്രചരണങ്ങളെയും നീതികേടായി അടയാളപ്പെടുത്തണം. അവയെ മർദ്ദകവർഗത്തിൻറെ നിസ്സഹായതയിൽ നിന്നുമുയരുന്ന നിലവിളിയായിട്ടു കാണാൻ കഴിയണം. ക്രിസ്തുവിൽ വിശ്വാസമുള്ളവർ ഇതെല്ലം പുതിയൊരു വിമോചനത്തിൻറെ ആരംഭമായി കാണണം.

പാർട്ടി ഗ്രാമങ്ങളിൽ നിലനിന്നിരുന്ന പ്രാകൃതമായ ഒരു സംസ്കാരത്തിൻറെ പരിച്ഛേദം “സഭാ സ്നേഹികൾ” എന്നു സ്വയം അഭിമാനിക്കുന്ന ക്രിസ്തുവിരുദ്ധരായവരുടെ ഉള്ളിലും ഉണ്ടെന്നതാണ് ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്. തെറ്റ് ചെയ്തവനെ തുറന്നു സ്വാഗതം ചെയ്യുക, തെറ്റ് ചൂണ്ടി കാണിക്കുന്നവരെ അകറ്റി നിർത്തുക.

തങ്ങൾ ചെയ്യുന്ന നികൃഷ്ടമായ പ്രവർത്തികളെ […]

4 10, 2018

ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക

By |October 4th, 2018|

“എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്തിയത്. … പഴയകാലത്തിനു ഇനി മാറ്റം വരുത്താനാവില്ല, പക്ഷെ റഷ്യയെ രക്ഷിക്കാനായി ആവശ്യമായിരുന്നത് ഫ്രാൻസീസ് അസ്സീസിയെപ്പോലെ പത്തുപേരാണ്” (ലെനിൻ).

ഏറ്റവും അധികം അറിയപ്പെടുന്നതും എന്നാൽ ഏറ്റവും കുറച്ചുമാത്രം മനസ്സിലാക്കപ്പെട്ടതുമായ ഒരു ജീവിതമാണ് അസ്സീസിയിലെ ഫ്രാൻസ്സീസിന്റേത്. മദ്ധ്യകാലഘട്ടത്തിൽ പക്ഷിമൃഗാദികളുടെയും പിന്നാലെ പ്രകൃതിഭംഗി ആസ്വദിച്ചു, നൃത്തം ചവിട്ടിയും പാട്ടുപാടിയും ചെറിയൊരു കിറുക്കുമായി ഓടിനടന്ന ഭിക്ഷുവായാണ് ഇന്നും ഫ്രാൻസ്സീസ് നമ്മുടെ ചിന്തകളിൽ […]

1 10, 2018

പ്രതിസന്ധി പരിഹരിക്കുക

By |October 1st, 2018|

അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായ സംഭവ വികാസങ്ങൾ കേരളസഭയിൽ ഓരോ ദിവസവും ഉണ്ടാകുമ്പോൾ, വിശ്വാസികൾ കൂടുതൽ ആശയക്കുഴപ്പത്തിൽ ആവുന്നു. ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് കേരളം സഭ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്നു. നിരവധി യുവാക്കൾ സഭയിലെ സംഭവ വികാസങ്ങളെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യുന്നു. വിവിധ മേഖലകളിൽ വിശാരദരായ വിശ്വാസികൾ തുറന്നു പ്രതികരിച്ചു തുടങ്ങുന്നു.

മുതിർന്ന പത്രപ്രവര്‍ത്തകനും ക്രൈസ്തവനുമായ ജയ്‌മോന്‍ ജോസഫിന്റെ തുറന്നെഴുത്ത്. ഭാരത കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്കും വൈദികര്‍ക്കും മറ്റ് സന്യസ്തര്‍ക്കും വേണ്ടി എഴുതുന്ന തുറന്ന കത്ത്.

ഈ […]

30 09, 2018

അസംതൃപ്തരായവരെ അധികാരികൾ ശ്രദ്ധയോടെ ശ്രവിക്കണം: സിസ്റ്റർ ആൻ ജോസഫ് എഫ്. സി. സി.

By |September 30th, 2018|

സന്യാസ ജീവിതം പലതരത്തിലൂടെയുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ, ക്ളാരിസ്റ് സന്യാസ സഭയുടെ അധികാരികൾ നവീകരണത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആലുവയിലെ പോർ്സ്യുങ്കുലയിലുള്ള കേന്ദ്രആശ്രമത്തിൽ ഉന്നത തല സമിതി ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തുകയും പരിഹാര നടപടികൾ ആലോചിക്കുകയും ചെയ്തു.

“ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധികൾ തീർച്ചയായും നല്ലതും മോശവുമായ ഫലങ്ങൾ ഉണ്ടാക്കും” എന്ന് മദർ ജനറാൾ ആയ സി. ആൻ ജോസഫ് എഫ്. സി. സി. അഭിപ്രായപ്പെട്ടു. “ആത്മശോധനക്കും മഹത്തായ ആത്മീയ നവോത്ഥാനത്തിനും ഉള്ള അവസരമായിട്ടാണ് മിക്കവരും ഇതിനെ കാണുന്നത്. മാനുഷികമായ ഇടപെടലുകളിലും […]

25 09, 2018

വിപര്യയകാലത്തെ വിപരീത ബുദ്ധികൾ

By |September 25th, 2018|

ഒരു പ്രതിസന്ധിയിൽ നിന്നു എത്രയും പെട്ടന്ന് കര കയറുക എന്നത് സജീവവും ഓജസുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹജവാസന ആണ്. സഭയിലാകട്ടെ പ്രശ്നങ്ങളുടെ പരിഹാരം ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഏറ്റെടുത്തു ചെയ്യുകയാണ്. തങ്ങൾ അംഗമായിരിക്കുകയും, സ്നേഹിക്കുകയും ചെയുന്ന സാമൂഹ്യ സ്ഥാപനങ്ങൾ കറയില്ലാത്തത് ആയിരിക്കണം എന്ന് അംഗങ്ങൾ ആഗ്രഹിക്കുന്നതു തെറ്റല്ല. ഔദ്യോഗിക കേന്ദ്രങ്ങൾക്കു പ്രശ്ന പരിഹാരത്തിനു പ്രത്യേകിച്ച് ആശയങ്ങൾ ഇല്ലാത്തപ്പോൾ ആരെങ്കിലും ഒക്കെ അത് ഏറ്റെടുത്തു ചെയ്യുന്നതിനു കുറ്റം പറയാൻ പറ്റില്ല.

പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് സഭയുടെ “ശത്രുക്കൾ” ആണ്എന്നാണ് പ്രധാന പ്രചാരണം. […]

23 09, 2018

ഈശോ ശാസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 4 കാര്യങ്ങൾ

By |September 23rd, 2018|

അഘാതങ്ങളിൽ നിന്ന് നാം പാഠം പഠിക്കുന്നില്ലെന്നാണ്, അഘാതാനന്തര പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

അപസ്മാരം ബാധിച്ച ഒരുവനെ ഈശോയുടെ ശിഷ്യന്മാർക്കു സുഖപ്പെടുത്താൻ സാധിക്കാതിരുന്ന സംഭവം (മത്താ. 17:14-21) ചില പ്രതിസന്ധികളെ നാം എങ്ങനെ നേരിടണം എന്ന ചില പാഠങ്ങൾ പറഞ്ഞു തരുന്നു.

പ്രതിസന്ധി ഒന്ന്: ഈശോയുടെ കൂടെ നിന്ന് രോഗശാന്തികൾ നടത്തിയിരുന്ന ശിഷ്യന്മാർക്കു അവനിൽ നിന്ന് വേറിട്ട് അത് ചെയ്യാനായില്ല (മത്താ. 17:16).

പ്രതിസന്ധി രണ്ടു: വിശ്വാസരാഹിത്യം മൂലമാണ് അവർക്കു അത് ചെയ്യാൻ കഴിയാതെ പോയത് (മത്താ. 17:17).

പരിഹാരം: ഈശോയിലേക്കു തിരിയുക, അവന്റെ […]

22 09, 2018

പോസ്റ്റ് മോർട്ടം: അധികാരം ദുഷിപ്പിക്കും!

By |September 22nd, 2018|

ഇംഗ്ളീഷിലുള്ള പഴഞ്ചൊലില്ലേ – ‘Power corrupts and absolute power…’ ഇത് എല്ലാ അധികാരങ്ങൾക്കും എല്ലാ കാലത്തും ബാധകമാണ്.

എന്നാൽ ഈ സാർവ്വലൗകിക സത്യം ക്രൈസ്തവ അധികാരികൾ പലപ്പോഴും മറന്നു പോകാറുണ്ട്. ഓരോ ക്രൈസ്തവ അധികാരിയും – അയാൾ പുരോഹിതനായാലും, മെത്രനായാലും, സന്യാസിയായാലും – അധികാരം പേറുന്നതോടെ ദുഷിപ്പിന്റെ സാധ്യതയിലാണ് ജീവിക്കുന്നതും ചരിക്കുന്നതും. ഇതിന് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണം ബിഷപ് ഫ്രാങ്കോയല്ലാതെ മറ്റാരാണ്! ഇതിന്റെ ജീവനുള്ള ഉദാഹരണങ്ങൾ നമ്മുടെയിടയിൽ ഇനിയുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ […]

22 09, 2018

ജാലകങ്ങള്‍ തുറക്കുക

By |September 22nd, 2018|

പുറത്ത് പ്രതിഷേധത്തിന്‍റെ ശബ്ദത്തിന് തീവ്രത കൂടിവരികയാണ്. കേള്ക്കണമെങ്കില്‍ വാതിലുകളും ജാലകങ്ങളും അടച്ചിരുന്നാല്‍ പോരാ. അരമനകളുടേയും പള്ളിമേടകളുടേയും ജാലകങ്ങള്‍ തുറന്നിടണം, ഒരിക്കല്‍ വത്തിക്കാനില്‍ ഒരു മഹായിടയന്‍ ചെയ്തതുപോലെ. തെരുവ് കലുഷിതമാകുന്നുണ്ട്. ആട്ടിത്തെളിക്കപ്പെടാന്‍ ഇനി ഞങ്ങള്‍ നിന്നുതരില്ലെന്ന് അവര്‍ അലമുറയിടുന്നുണ്ട്. അവര്‍ തന്ന ആദരവും അനുസരണവും അജപാലകന്റെ ‘ശുശ്രൂഷ’യ്ക്കായിരുന്നു. ഇനിമേല്‍ ഞങ്ങളുടെ ജീവിതങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്ന നിലയില്‍ വ്യക്തമായും ആടുകളുടെ ചൂരുപേറിയും അജപാലനം അനുഭവവേദ്യമാകുവോളം നിങ്ങൾക്ക് ആദരവില്ല എന്ന് കാലം വ്യക്തമായി പറഞ്ഞുതുടങ്ങി. ഇന്നോളം എല്ലാറ്റിനും പഴി പറഞ്ഞത് ജനത്തെയാണ്; […]