മാർപാപ്പ

/മാർപാപ്പ
­
10 10, 2018

ആശയപരമായ അധിനിവേശത്തിന് യുവജനങ്ങള്‍ അടിമകളാകരുതു

By |October 10th, 2018|

യുവജനങ്ങളുടെ വിശ്വാസവും ദൈവ വിളി വിവേചനവും എന്ന വിഷയത്തിൽ വത്തിക്കാനിൽ നടക്കുന്ന സിന‍ഡു സമ്മേളനത്തില്‍ ഫ്രാൻസിസ് പപ്പാ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആശയപരമായ അധിനിവേശത്തിന് അടിമകളാകരുതു എന്ന് യുവാക്കളെ ഉപദേശിച്ചു.

ഒക്ടോബര്‍ 6-Ɔο തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഇറ്റലിയിലെ വിവിധ രൂപതകളിലെയും സംഘടകളിലെയും യുവതീയുവാക്കളെ സിനഡു പിതാക്കന്മാര്‍ക്കൊപ്പം ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. 10,000-ല്‍ അധികം യുവജനങ്ങള്‍ സമ്മേളനത്തിൽ പങ്കെടുത്തു. പാപ്പായുടെ സന്ദേശത്തിന്റെ പ്രധാനംശങ്ങൾ:

ദൈവം യുവജനങ്ങള്‍ക്കു നല്കിയിട്ടുള്ള അന്തസ്സ് അമൂല്യമാണ്. അത് ആര്‍ക്കും […]

12 09, 2018

‘മഹാ ഭീഷണി’ മറികടക്കാൻ ബിഷപ്പുമാർ പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ

By |September 12th, 2018|

കാസാ സാന്താ മാർത്തയിലെ ചാപ്പലിൽ ചൊവ്വാഴ്ച (11 ജൂലൈ 2018) വി. കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ പ്രാർഥന, എളിമ, ദൈവജനത്തോടുള്ള സാമീപ്യം എന്നിവ വഴി ഉതപ്പുകൾ ഉണ്ടാക്കുന്ന “വലിയ ദുഷ്പ്രവൃത്തിക്കാരനെ” (സാത്താൻ) മറികടക്കാൻ ഫ്രാൻസിസ് പാപ്പാ മെത്രാന്മാരെ ഉത്‌ബോധിപ്പിച്ചു.

കത്തോലിക്കാ സഭയുടെ മെത്രാന്മാരെ ഉതപ്പുകളുണ്ടാക്കുന്ന വിധത്തിൽ വലിയ ദുഷ്പ്രവൃത്തിക്കാരൻ ആക്രമിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു.

ദുഷ്കരമായ സമയങ്ങളിൽ മൂന്നു കാര്യങ്ങൾ ഓർമ്മിക്കാൻ മാർപ്പാപ്പ മെത്രാന്മാരെ ക്ഷണിച്ചു: അവരുടെ ശക്തി പ്രാർഥനയിലാണ് അടങ്ങിയിരിക്കുന്നത്; അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു തിരിച്ചറിയുവാനുള്ള എളിമ ഉണ്ടാവണം; […]