ദൈവശാസ്ത്രം

/ദൈവശാസ്ത്രം
­
4 10, 2018

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെടുന്നത്?

By |October 4th, 2018|

എപ്പോഴാണ് ക്രിസ്തു കൊല്ലപ്പെട്ടത്? “ഫരിസേയർ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഹേറോദേസ് പക്ഷക്കാരുമായി കൂടിയാലോചന നടത്തി” (മർക്കോസ് 3:6). ഫരിസേയർ മതനേതാക്കളാണ്, ഹേറോദേസ് പക്ഷക്കാർ രാഷ്ട്രീയ നേതൃത്വവും. ഈശോയെ നശിപ്പിക്കാനായി ‘മതനേതൃത്വവും രാഷ്ട്രീയനേതൃത്വവും’ കൈകോർക്കുന്നുവെന്ന് സാരം. ഇത് ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽ വച്ചാണ്.

പരസ്യജീവിതത്തിന്റെ അവസാനം സംഭവിക്കുന്നതും ഇത് തന്നെയാണ്. മതകോടതിയായ സെൻഹെദ്രിൻ ഈശോ മരണാർഹനാണെന്ന് വിധിക്കുന്നു (മർക്കോസ് 14:64). എന്നിട്ട് അവർ ഈശോയെ പീലാത്തോസിന് (രാഷ്‌ടീയാധികാരിക്ക്) ഏല്പിച്ച് കൊടുക്കുന്നു; അദ്ദേഹം ഈശോയെ കുരിശുമരണത്തിന് വിധിക്കുന്നു […]

1 10, 2018

മൗനം ഭജിക്കണോ, അതോ ഭഞ്ജിക്കണോ?

By |October 1st, 2018|

അന്യായമായ തന്റെ മരണവിധിക്ക് വഴങ്ങിയപ്പോൾ മൗനം ഉപാസിച്ചവനാണ് ക്രിസ്തു. അതെ സമയം അവൻ യഹൂദപ്രമാണികളെ ‘വെള്ളയടിച്ച കുഴിമാടങ്ങൾ” എന്ന് വിളിച്ചവനുമാണ്. ഏതായിരിക്കും അനുകരണീയം? മൗനം ഭജിക്കണോ അതോ ഭഞ്ജിക്കണോ?

ഇതൊരു പ്രഹേളികയാണ്. നിനക്കെതിരെ അനീതി സംഭവിക്കുമ്പോൾ കർത്താവിൽ ആശ്രയിച്ചു, ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ചു കാത്തിരിക്കുക. (ഇവിടെ മൗനം തന്നെ). നിൻ്റെ സഹോദരൻ അനുഭവിക്കുന്ന അനീതിക്കെതിരായി നീ ശബ്ദമുയർത്തുക. (ഇവിടെ സംസാരിച്ചേ മതിയാകൂ).

ഇതിനു ഉദാഹരണം പുതിയനിയമത്തിലെ തച്ചൻ ജോസഫ് ആണ്. തനിക്ക് നിർമ്മലയായ ഒരു ഭാര്യ ഉണ്ടാവുകയെന്നുള്ളത് അവന്റെ അവകാശമായിരുന്നു. […]

30 09, 2018

അപ്പം നിഷേധിക്കപെടുന്നവർ

By |September 30th, 2018|

അപ്പം ഐക്യത്തിന്റെ പ്രതീകമാണ്. അത് വിഭാഗീയതക്ക് കാരണമായിക്കൂടാ. അപ്പം ശിക്ഷയും ആയിക്കൂടാ.

അപ്പം നിഷേധിക്കപെട്ട നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നീതിയുടെ അപ്പം നിഷേധിക്കപ്പെടുന്നവർ… സ്നേഹത്തിന്റെ അപ്പം നിഷേധിക്കപ്പെടുന്നവർ… അനുകമ്പയുടെയും, കാരുണ്യത്തിന്റെയും അപ്പം നിഷേധിക്കപ്പെടുന്നവർ…

അപ്പം നിഷേധിക്കുന്നവരുണ്ട്. അപ്പത്തെ കുത്തക ആക്കുന്നവർ. അപ്പം ഞങ്ങൾക്കു മാത്രമുള്ളതാണ് എന്നു വാദിക്കുന്നവർ. നിഷേധിക്കാനായി അപരരുടെ മേൽ കുറ്റം ആരോപിക്കുന്നവർ.

അപ്പത്തിലുള്ള ഭാഗഭാഗിത്വം എല്ലാവരെയും ഒന്നിപ്പിക്കട്ടെ, ഒരാലയിൽ, ഒരിടയന്റെ കീഴിൽ.

മത്തായി 15:21-38 വേദഭാഗത്തെക്കുറിച്ചുള്ള ആനുകാലിക വിചിന്തനം വിഡിയോയിൽ മുഴുവൻ ശ്രവിക്കുക.

23 09, 2018

ഈശോ ശാസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 4 കാര്യങ്ങൾ

By |September 23rd, 2018|

അഘാതങ്ങളിൽ നിന്ന് നാം പാഠം പഠിക്കുന്നില്ലെന്നാണ്, അഘാതാനന്തര പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

അപസ്മാരം ബാധിച്ച ഒരുവനെ ഈശോയുടെ ശിഷ്യന്മാർക്കു സുഖപ്പെടുത്താൻ സാധിക്കാതിരുന്ന സംഭവം (മത്താ. 17:14-21) ചില പ്രതിസന്ധികളെ നാം എങ്ങനെ നേരിടണം എന്ന ചില പാഠങ്ങൾ പറഞ്ഞു തരുന്നു.

പ്രതിസന്ധി ഒന്ന്: ഈശോയുടെ കൂടെ നിന്ന് രോഗശാന്തികൾ നടത്തിയിരുന്ന ശിഷ്യന്മാർക്കു അവനിൽ നിന്ന് വേറിട്ട് അത് ചെയ്യാനായില്ല (മത്താ. 17:16).

പ്രതിസന്ധി രണ്ടു: വിശ്വാസരാഹിത്യം മൂലമാണ് അവർക്കു അത് ചെയ്യാൻ കഴിയാതെ പോയത് (മത്താ. 17:17).

പരിഹാരം: ഈശോയിലേക്കു തിരിയുക, അവന്റെ […]

20 09, 2018

വിധിക്കരുത്!

By |September 20th, 2018|

അടുത്തിടെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ദൈവ വചനമാണ് “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്” എന്നത് (മത്തായി 7: 1-5). ഈ വചനത്തിന്റെ അർഥം, ആനുകാലിക വിഷയങ്ങളിൽ ഇതിന്റെ സാംഗത്യം എന്നിവയെ കുറിച്ചുള്ള സംശയങ്ങൾ പലരും എന്നോട് ചോദിച്ചു. കർത്താവ് ഉദ്ദേശിച്ചതിൽ നിന്ന് വിഭിന്നമായിട്ടുള്ള അർത്ഥങ്ങളും പ്രയോജനങ്ങളുമാണ് ഈ വചനത്തിൽ നിന്ന് പലരും കറന്നു കൊണ്ടിരിക്കുന്നതു. ഒരു സംക്ഷിപ്‌ത പഠനം വിഡിയോയിൽ ഉണ്ട്. അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതു ലേഖനത്തിൽ കൊടുക്കുന്നു.സുവിശേഷം അനുസരിച്ചു ന്യായവിധി രണ്ടു വിധമുണ്ട്: നീതിപൂർവ്വകമായ വിധി, […]

19 09, 2018

അല്മായർ ദൈവശാസ്ത്രത്തിൽ വസന്തം വിരിയിക്കുന്നു

By |September 19th, 2018|

കമ്യൂണിസത്തോടും മാർക്സിസത്തോടും ഒരിക്കലും അഭിനിവേശം തോന്നിയിട്ടില്ല. ബാലനായിരിക്കുമ്പോൾ ചുറ്റുവട്ടത്തു പാർട്ടിക്കാർ നടത്തിയ ചില കൊലകൾ ആയിരുന്നു ആ അനിഷ്ടത്തിനു കാരണം. തൊട്ടുമുന്നിൽ വടിവാളുമായി ഒരു കൂട്ടരും, അറ്റു തൂങ്ങിയ കയ്യുമായി മറ്റൊരാളും ഓടുന്ന കാഴ്ച കണ്ടു നിന്ന ബാലന് അക്രമം പ്രത്യയശാസ്ത്രമാക്കുന്ന പ്രസ്ഥാനങ്ങളോട് അറപ്പല്ലാതെ എന്താണ് ഉണ്ടാവേണ്ടതു?

സെമിനാരിയിൽ പഠിക്കുമ്പോൾ മാർക്സിസം ഒരു ഫുൾ കോഴ്സ് ആയിരുന്നു. മാർക്സിസവും, അസ്തിത്വവാദ ദർശനവും, ഗാന്ധിയൻ ദർശനവും ഒക്കെ ഒരേ സമയത്താണ് വിവിധ കോഴ്‌സുകളിലായി പഠിച്ചു തീർത്തത്. മനുഷ്യന്റെ അസ്തിത്വം, അന്തസ്, […]

13 09, 2018

നിയമം തെറ്റിച്ച ഈശോ

By |September 13th, 2018|

ങ്ഹേ, തലയിൽ കൈ വെക്കണോ? എന്തൊക്കെയാ ഈ കേക്കണത്? ഈശോ നിയമം തെറ്റിച്ചെന്നോ?

അതെ, ശരിയായി തന്നെയാണ് നിങ്ങൾ വായിച്ചത്. നമ്മുടെ ആത്മീയ സാംസ്കാരിക പരിസരങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് നിയമത്തെ കുറിച്ചാണ്. മലയാളികൾ മിക്കവരും എത്ര പെട്ടന്നാണ് അപാരമായ നിയമ ബോധം ഉള്ളവരായതു എന്ന് കണ്ട് ഞാൻ അതിശയപ്പെടുന്നു. നിയമത്തെകുറിച്ചുള്ള ഈശോയുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള എന്റെ സംഭാഷണം നിങ്ങൾ താഴെ വിഡിയോയിൽ കേൾക്കുക. 11:22 മിനിട്ടു ദൈർഖ്യമുള്ള ഈ വിഡിയോയിൽ പറയാൻ സാധിക്കാതെ പോയതും […]

7 09, 2018

ബൈബിളും പാരമ്പര്യവും

By |September 7th, 2018|

” അച്ചാ, സഭയെന്താണ് പറയുന്നത് എന്ന് എനിക്കറിയേണ്ട, ബൈബിൾ എന്താണ് പറയുന്നതെന്ന് പറയുക” കേട്ടാൽ കാര്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഈ കമന്റ് അത്യന്തം അപകടകാരിയാണ്.

ഇങ്ങനെ പറയുന്ന കൂട്ടർ മന: പൂവ്വമോ, തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലോ,അറിവില്ലായ്മ മൂലമോ വിസ്മരിക്കുന്ന ഒരു സത്യമുണ്ട്: സഭയാണ് ആദ്യമുണ്ടായത്. സഭയുടെ വിശുദ്ധ പാരമ്പര്യത്തിൽ നിന്നാണ് ബൈബിൾ രൂപം കൊണ്ടത്. അങ്ങനെ എഴുതപ്പെടാതെ വാമൊഴിയായും, അനുഷ്ഠാനങ്ങളായും കൈമാറപ്പെട്ട സുവിശേഷമാണ് പാരമ്പര്യം. രണ്ടും വാട്ടർ ടൈറ്റ് കമ്പാർട്ടുമെന്റുകളല്ല. തുല്യ പ്രാധാന്യമുള്ളവയാണ്. രണ്ടിന്റെയും ഉറവിടം ഒരൊറ്റ സ്രോതസ്സിൽ നിന്നാണ്. അതിനാൽത്തന്നെ വി.പാരമ്പര്യത്തിന്റെ […]