പുനർനിർമ്മാണം

//പുനർനിർമ്മാണം
­
27 08, 2018

പഠിച്ച കള്ളന്മാർ

By |August 27th, 2018|

വിശപ്പകറ്റാൻ റൊട്ടി മോഷ്ടിക്കുന്ന ബാലന്റെ കഥയൊക്കെ നാം വിക്ടർ യൂഗോവിന്റെ ‘പാവങ്ങളി’ലും, ഡിക്കൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്ടേഷൻസി’ലും വായിച്ചിട്ടുണ്ടാവാം. അത് ദാരിദ്ര്യം മൂലമുള്ള വിശപ്പ് അകറ്റാൻ ഗത്യന്തരമില്ലാതെ ചെയ്തു പോകുന്നതാണ്.

എന്നാൽ, എല്ലാം ഉള്ള സമ്പന്നർ മോഷ്ടിക്കുന്നതു നമ്മെ അദ്‌ഭുതപ്പെടുത്തുന്നു. സമാധാന കാലത്തല്ലാതെ, പ്രളയ കാലത്തു പാവങ്ങൾക്ക് അർഹതപ്പെട്ട വകകൾ മോഷ്ടിക്കുമ്പോൾ അത് കൂടുതൽ ഹീനമാകുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള ആഹാരവും, മറ്റു അവശ്യ സാധനങ്ങളും മറ്റിടങ്ങളിലേക്ക് കടത്തി എന്നുള്ള വാർത്ത ഞടുക്കത്തോടും വേദനയോടുമാണ് വായിച്ചത്. ക്യാമ്പുകളിൽ ജോലി ചെയ്യുന്ന ഉന്നത […]

26 08, 2018

പുനർനിർമ്മാണത്തിന്റെ വഴികൾ

By |August 26th, 2018|

പ്രളയാനന്തരം പുനഃസൃഷ്ടിയിലൂടെ നവ കേരളം പടുത്തുയർത്തും എന്നതാണ് ഇപ്പോഴത്തെ പല്ലവി. എന്നാൽ ഇപ്പോഴും സഹായധനത്തിന്റെ സമാഹരണത്തിലാണ് വ്യഗ്രത അത്രയും. വന്നു ചേർന്ന സഹായ ഇനങ്ങൾ ചിലയിടങ്ങളിൽ വിതരണം ചെയ്യുന്നതിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും വിതരണം അവതാളത്തിലാണ്.

പുനർനിർമ്മാണത്തിന്റെ ഒരു വൺ ലൈനർ പോലും ഇതുവരെയും ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞതായി അറിവില്ല. പ്രധാനമായും ധനമന്ത്രി, പിന്നെ മറ്റു ബന്ധപ്പെട്ട മന്ത്രിമാർ, സർവോപരി മുഖ്യമന്ത്രി ഇതിനകം തന്നെ വിവരിക്കേണ്ടിയിരുന്ന ഒരു കാര്യമാണ് പുനർ നിർമ്മാണത്തിന്റെ ദർശനവും പ്രായോഗിക നയവും. അതിന്റെ വിശദാശങ്ങൾ തയ്യാറാക്കാൻ […]

22 08, 2018

ദശാംശം തിരിച്ചു കൊടുക്കാം

By |August 22nd, 2018|

ദുരിതാശ്വാസരംഗത്ത്‌ കേരളസഭ ചെയ്യുന്ന ശ്ലാഘനീയമായ സേവനങ്ങൾക്ക്‌ അഭിനന്ദിച്ചു കൊണ്ടും ജനങ്ങളുടെ പുനരധിവാസത്തിനും പുനരുദ്ധാരണത്തിനുമായി ക്രിയാത്മകമായ നിർദ്ദേശം മുന്നോട്ടു വച്ചുകൊണ്ടു കത്തോലിക്കാ വൈദികൻ. പ്രശസ്ത സുവിശേഷ പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായ ജേക്കബ് നാലുപറയാണ് ശ്രദ്ധേയമായ നിർദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവച്ച നിർദേശത്തിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ ആത്മീയ മേഖലയിൽ നമ്മൾ അടുത്തയിടെ വളർത്തിയെടുത്തതാണല്ലോ ദശാംശം. ഈ കെടുതിക്കാലത്ത്‌ ദശാംശം തിരികെ കൊടുക്കാമെന്ന് നമ്മുക്ക്‌ തീരുമാനിക്കാനാവില്ലേ? അങ്ങനെ ചെയ്താൽ ഇന്നത്തെ സാഹചര്യത്തിൽ ഇത്‌ വലിയൊരു ക്രിസ്തീയ സക്ഷ്യമാവില്ലേ?

നിർദ്ദേശത്തിന്റെ കരടുരൂപം
1. […]

22 08, 2018

ജല മ്യൂസിയം

By |August 22nd, 2018|

ദുരന്തത്തിന്റെ മലവെള്ളപ്പാച്ചിലുമായി വന്ന വെള്ളപൊക്കം കേരളത്തിനു താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

കേരളത്തിന്റെ എല്ലാ ജില്ലകളെയും ബാധിച്ച ഈ വെള്ളക്കെടുതിയെ നാം ’99 ലെ’ (കൊല്ലവർഷം 1099 കർക്കടകം) വെള്ളപൊക്കത്തോടാണ് ഉപമിക്കുന്നത്. 94 വർഷങ്ങൾക്കു മുമ്പ് 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ പെയ്ത കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും കേരളത്തിൽ കുട്ടനാട്ടിൽ മാത്രമല്ല മറ്റിടങ്ങളിലും ദുരന്തം വിതച്ചു എന്നാണു ചരിത്ര രേഖകൾ പറയുന്നത്. എന്നിരുന്നാലും ആ ചരിത്ര സംഭവത്തിന്റെ വിശദാഅംശങ്ങൾ പലതും നമ്മുടെ കയ്യിൽ ഇല്ല.

ഈ വെള്ളപൊക്കം കേരളത്തെ […]

21 08, 2018

പ്രളയ കാലത്തെ കളികൾ

By |August 21st, 2018|

പ്രളയ കാലത്തും, പ്രളയാനന്തരവും ഏറ്റവും കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്നത് കുട്ടികളാണ്. സത്യത്തിൽ, സാമൂഹ്യ സൂചകങ്ങളിൽ പലതിലും കേരളം മുൻപന്തിയിലാണെങ്കിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നാം വളരെ പുറകിലാണ് എന്നാണ് എന്റെ പക്ഷം. ശിശു മരണ നിരക്കിലുള്ള കുറവും, കുട്ടികളോടുള്ള കുറ്റകൃത്യങ്ങളിലുള്ള എണ്ണത്തിലുള്ള കുറവും അല്ല ഇവിടെ വിവക്ഷിക്കുന്നത്. കുട്ടികൾക്ക് വേണ്ടി സകാരാത്മകമായ സംരംഭങ്ങൾ തുലോം കുറവാണ്.

പ്രധാനമായും സാഹിത്യം, കല മേഖലകൾ എടുത്തു നോക്കൂ. കുട്ടികൾക്കായി സിനിമകൾ ഉണ്ടാവുന്നില്ല, അവർക്കു അനുയോജ്യമായ ടെലിവിഷൻ പ്രോഗ്രാമുകളോ, ബാല സാഹിത്യമോ […]

20 08, 2018

ഉഗ്ര വിഷമുള്ള പാമ്പുകൾ

By |August 20th, 2018|

കാർമേഘം മാറി, നീലാകാശം തെളിഞ്ഞതോടെ വെള്ളപൊക്കത്താൽ വലഞ്ഞ മലയാളികളുടെ മുഖത്ത് ചെറിയ മന്ദസ്മിതം തെളിയുന്നു. ദുരന്തം പെരുകാതിരുന്നതിന് സർവരും സർവേശ്വരന് നന്ദി പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പാമ്പു കടിയേറ്റു വളരെയേറെ പേർ ആശുപത്രികളിൽ ചികിത്‌സക്കു ചെന്നിരുന്നു. പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട വലിയൊരു കാര്യം പ്രളയത്തിന് ശേഷം പാമ്പുകൾ പുറത്തിറങ്ങുമെന്നും അറിയാതെ നാം അവരുടെ ആക്രമണത്തിന് ഇരയാകുമെന്നും ആണ്. അല്പം ശ്രദ്ധിച്ചാൽ കൂടുതൽ അപകടങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാനാവും.

പ്രളയാനന്തരം മനുഷ്യർ ജാതി മത രാഷ്ട്രീയ നിലപാടുകൾക്കപ്പുറം പരസ്പരം സഹായിച്ചത് കൊണ്ടാണ് ദുരിതം […]