അതിജീവനം

//അതിജീവനം
­
26 08, 2018

പുനർനിർമ്മാണത്തിന്റെ വഴികൾ

പ്രളയാനന്തരം പുനഃസൃഷ്ടിയിലൂടെ നവ കേരളം പടുത്തുയർത്തും എന്നതാണ് ഇപ്പോഴത്തെ പല്ലവി. എന്നാൽ ഇപ്പോഴും സഹായധനത്തിന്റെ സമാഹരണത്തിലാണ് വ്യഗ്രത അത്രയും. വന്നു ചേർന്ന സഹായ ഇനങ്ങൾ ചിലയിടങ്ങളിൽ വിതരണം ചെയ്യുന്നതിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും വിതരണം അവതാളത്തിലാണ്.

പുനർനിർമ്മാണത്തിന്റെ ഒരു വൺ ലൈനർ പോലും ഇതുവരെയും ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞതായി അറിവില്ല. പ്രധാനമായും ധനമന്ത്രി, പിന്നെ മറ്റു ബന്ധപ്പെട്ട മന്ത്രിമാർ, സർവോപരി മുഖ്യമന്ത്രി ഇതിനകം തന്നെ വിവരിക്കേണ്ടിയിരുന്ന ഒരു കാര്യമാണ് പുനർ നിർമ്മാണത്തിന്റെ ദർശനവും പ്രായോഗിക നയവും. അതിന്റെ വിശദാശങ്ങൾ തയ്യാറാക്കാൻ […]

25 08, 2018

വിസിലും വിസിലടിക്കുന്നവരും

പ്രളയ ജലത്തിൽ രക്ഷാപ്രവർത്തനത്തിന് പോയ ആളുകളുടെ ചില വീഡിയോ കണ്ടിരുന്നു. കുടുങ്ങി കിടക്കുന്നവരും രക്ഷാ പ്രവർത്തകരും പരസ്പരം ശ്രദ്ധ ആകർഷിക്കാൻ നീട്ടി കൂവുന്നതാണ് കണ്ടത്. വെള്ളത്തിന്റെ ഇരമ്പൽ മനുഷ്യ ശബ്ദത്തെ ശോഷിപ്പിക്കും. തുറസ്സായ സ്ഥലങ്ങളിൽ നീട്ടി കൂവുന്നതോ, ശബ്ദമുണ്ടാക്കുന്നതോ അവരുടെ സ്വനതന്തുക്കളെ അപകടത്തിലാക്കുകയും ചെയ്യും.

അത്തരം അവസരങ്ങളിൽ ഒരു വിസിൽ മുഴക്കുന്നതാണ് ഉത്തമം. പ്രളയ കാലത്തു വിസിൽ എവിടെ കിട്ടും എന്ന് ചിലർ ആശ്ചര്യപ്പെട്ടേക്കാം. തോർത്ത് മുണ്ടും, സാനിറ്ററി നാപ്കിനും, അടിവസ്ത്രങ്ങളും ആവശ്യമുണ്ട് എന്നൊക്കെ ആയിരക്കണക്കിന് പോസ്റ്റുകൾ വന്നപ്പോഴും […]

24 08, 2018

നീ സുഖമാവുക: കമിലിയൻ ടാസ്ക് ഫോഴ്സ്

മനുഷ്യ ജീവന് വേണ്ടി വാനവും ഭൂമിയും ദാഹിക്കുന്നതു പോലെ…. സാധിക്കുന്നിടത്തോളം മനുഷ്യരെ രക്ഷിക്കണം എന്നും, ദുരിതം ലഘൂകരിക്കണം എന്നും ദൃഢനിശ്ചയം ചെയ്ത വൈദികരും, വൈദികാർത്ഥികളും, സന്യസ്ഥരും അതിനും മേലെ…

പക്ഷെ മഴ കനക്കുകയായിരുന്നു… തുമ്പിക്കൈ വണ്ണത്തിലുള്ള മഴത്തുള്ളികൾ…. കാതടപ്പിക്കുന്ന ഹുങ്കാരം… ഭൂമിയുടെ വിടവുകളിലൂടെയെല്ലാം കുത്തിയൊഴുകുന്ന മലവെള്ളം…. കവിഞ്ഞൊഴുകുന്ന പുഴ… എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന വണ്ണം കുതിർന്നിരിക്കുന്ന ഭൂമി….

പ്രതി സന്ധികളെ വകഞ്ഞു മാറ്റി പന്ത്രണ്ടംഗ സംഘം നടന്നു. അതിൽ വൈദികരുണ്ട്, സന്യസ്ഥരുണ്ട്…. കമിലിയൻ ടാസ്ക് ഫോഴ്‌സിലെ അംഗങ്ങളാണ് അവർ… കയ്യിൽ […]

21 08, 2018

പ്രളയ കാലത്തെ കളികൾ

പ്രളയ കാലത്തും, പ്രളയാനന്തരവും ഏറ്റവും കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്നത് കുട്ടികളാണ്. സത്യത്തിൽ, സാമൂഹ്യ സൂചകങ്ങളിൽ പലതിലും കേരളം മുൻപന്തിയിലാണെങ്കിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നാം വളരെ പുറകിലാണ് എന്നാണ് എന്റെ പക്ഷം. ശിശു മരണ നിരക്കിലുള്ള കുറവും, കുട്ടികളോടുള്ള കുറ്റകൃത്യങ്ങളിലുള്ള എണ്ണത്തിലുള്ള കുറവും അല്ല ഇവിടെ വിവക്ഷിക്കുന്നത്. കുട്ടികൾക്ക് വേണ്ടി സകാരാത്മകമായ സംരംഭങ്ങൾ തുലോം കുറവാണ്.

പ്രധാനമായും സാഹിത്യം, കല മേഖലകൾ എടുത്തു നോക്കൂ. കുട്ടികൾക്കായി സിനിമകൾ ഉണ്ടാവുന്നില്ല, അവർക്കു അനുയോജ്യമായ ടെലിവിഷൻ പ്രോഗ്രാമുകളോ, ബാല സാഹിത്യമോ […]

20 08, 2018

ഉഗ്ര വിഷമുള്ള പാമ്പുകൾ

കാർമേഘം മാറി, നീലാകാശം തെളിഞ്ഞതോടെ വെള്ളപൊക്കത്താൽ വലഞ്ഞ മലയാളികളുടെ മുഖത്ത് ചെറിയ മന്ദസ്മിതം തെളിയുന്നു. ദുരന്തം പെരുകാതിരുന്നതിന് സർവരും സർവേശ്വരന് നന്ദി പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പാമ്പു കടിയേറ്റു വളരെയേറെ പേർ ആശുപത്രികളിൽ ചികിത്‌സക്കു ചെന്നിരുന്നു. പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട വലിയൊരു കാര്യം പ്രളയത്തിന് ശേഷം പാമ്പുകൾ പുറത്തിറങ്ങുമെന്നും അറിയാതെ നാം അവരുടെ ആക്രമണത്തിന് ഇരയാകുമെന്നും ആണ്. അല്പം ശ്രദ്ധിച്ചാൽ കൂടുതൽ അപകടങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാനാവും.

പ്രളയാനന്തരം മനുഷ്യർ ജാതി മത രാഷ്ട്രീയ നിലപാടുകൾക്കപ്പുറം പരസ്പരം സഹായിച്ചത് കൊണ്ടാണ് ദുരിതം […]

19 08, 2018

മുഖംമൂടികൾ

വെള്ളം ചിലയിടങ്ങളിലെങ്കിലും ഇറങ്ങി തുടങ്ങിയെന്നും, സൂര്യൻ പ്രകാശിച്ചു നീലാകാശം തെളിഞ്ഞെന്നും കേൾക്കുന്നത് ശുഭസൂചകമാണ്.

എന്നാൽ ഇനിയും വീടുകളിൽ കുടുങ്ങിയിരിക്കുന്നവരും, ഭക്ഷണം ലഭിക്കാത്തവരും ധാരാളം. കുട്ടനാട്ടിലെ ആളുകളിൽ ബഹുഭൂരിപക്ഷത്തേയും ഒഴിപ്പിച്ചെങ്കിലും ജലനിരപ്പ് ചെറുതായി ഉയർന്നുകൊണ്ടിരിക്കുന്നു.

ഇന്നത്തെ തെളിവിനു ശേഷം വീണ്ടും ഒറ്റപ്പെട്ട മഴ ഉണ്ടായേക്കും എന്ന കാലാവസ്ഥാ പ്രവചനം ആശങ്ക ഉണ്ടാക്കുന്നു. അത് വീണ്ടും അനുകൂലമായോ പ്രതികൂലമായോ മാറിയേക്കാം. ഒരു തീർച്ച വരുന്നത് വരെ നാം കാത്തിരിക്കേണ്ടി വരും.

വെള്ളം ഇറങ്ങിയ ഇടങ്ങളിൽ ആളുകൾ സ്വന്ത വീടുകളിലേക്ക് തിരിച്ചു പോകുന്നതിന്റെ ചില റിപോർട്ടുകൾ […]