മതം

­
1 09, 2018

ആ മതിൽ ഞാൻ തകർക്കും

By |September 1st, 2018|

ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മനുഷ്യന്റെ മനസുകൾക്ക് ഇളക്കം തട്ടും. ദുരന്ത കാരണങ്ങളെ മാനുഷിക ബുദ്ധി കൊണ്ട് മനസിലാക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാവാം. പ്രിയപ്പെട്ടവ നഷ്ടപ്പെടുമ്പോളും, അധ്വാനം ഫലമണിയാതെ വരുമ്പോളും ഒക്കെ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാവും.

അപ്പോൾ നാം വളരെ ശക്തിഹീനരാണ് എന്ന് നമുക്ക് തോന്നിയേക്കാം. ഇത് മനസിന്റെ വലിയൊരു പ്രശ്നമാണ്. ഈ അവസരങ്ങളിൽ ശക്തിയുള്ള ആളുകൾക്ക് മാത്രമേ നമ്മെ രക്ഷിക്കാനാവൂ എന്ന് നാം വിചാരിക്കും.

പ്രളയാനന്തര കേരളത്തിൽ, സാമ്പത്തിക സഹായമോ, മറ്റു അർഹതപ്പെട്ട അവകാശങ്ങളോ നേടിയെടുക്കണം എങ്കിൽ രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും […]

12 08, 2018

മതാനുയായികൾ മത്സരിക്കുമ്പോൾ

By |August 12th, 2018|

ജനതകൾക്കിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. (1 പത്രോ. 2:12)

നമ്മുടെ സാംസ്കാരിക ലോകം വല്ലാതെ മലീമസമായിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്തു മതനിഷേധികൾ പെരുകുമ്പോൾ മറ്റൊരിടത്തു മത സ്പർദ്ധ വളർത്തുന്നവർ വളരുകയാണ്. മറ്റു മതങ്ങളിൽ മുഴുവൻ പിശാചാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ചിലരാകട്ടെ ഇതര മതങ്ങളുടെ ആരാധനാരീതികളെപ്പോലും അപ്പാടെ വെട്ടി വിഴുങ്ങുന്നു. ഇവരുടെ നടുവിൽ പെട്ട് സാധാരണ മനുഷ്യർ ആശയക്കുഴപ്പത്തിൽ ഉഴറുന്നു. ക്രൈസ്തവർ പോലും അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടരുടെ കെണിയിൽ വീണുപോകുന്നു.

സഭയുടെ കൃത്യതയാർന്ന പഠനങ്ങൾ വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം വത്തിക്കാൻ […]

12 08, 2018

മതവും ശാസ്ത്രവും

By |August 12th, 2018|

ദുരന്തമുഖത്ത് ഒരു പ്രാർത്ഥന നേർന്നതും അതിന്റെ മറുപടിയിൽ ധ്വനിപ്പിച്ച ദൈവനിരാസവും ചൂടുപിടിച്ച ഒരു ചർച്ചയായി പരുവപ്പെട്ട പശ്ചാത്തലത്തിലാണ് ഞാൻ ഈ ചിന്തകൾ പങ്കുവയ്ക്കുന്നത്.

‘മതവും ശാസ്ത്രവും’ എന്ന വിഷയത്തിൽ ക്ലാസെടുക്കുവാൻ ഞങ്ങളുടെ ഞങ്ങളുടെ ‘തത്വശാസ്ത്ര’ ക്ലാസ്സ് മുറിയിലേക്കു കടന്നുവന്ന ബഹുമാന്യനായ പോൾ മാറോക്കി അച്ചൻ ഉദ്ധരിച്ച ഒരു വാചകം ഇപ്പോൾ എന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നു; അത് ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്‌ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ്: “മതം കൂടാതെയുള്ള ശാസ്ത്രം മുടന്തുള്ളതും, ശാസ്ത്രം കൂടാതെയുള്ള മതം അന്ധവുമാണ്” […]