സംസ്കാരം

/സംസ്കാരം
­
29 09, 2018

മൗനചിന്തകൾക്ക് ഒരു മറുകുറിപ്പ്.

By |September 29th, 2018|

മൗനം വിശുദ്ധമാണെന്നും, അത് കാത്തിരിപ്പാണെന്നും അത് പ്രതീക്ഷയാണെന്നും അതിനു ദൈവീകമായ ഭാവമുണ്ടെന്നു സമ്മതിക്കുന്നു. മൗനത്തെ കുറിച്ചുള്ള ചർച്ചകളിൽ, അത് ദൈവത്തിൻ്റെ ഉത്തരമാണെന്നുപോലും പറയപ്പെട്ടു. മൗനം ഭജിക്കേണ്ടിടത് അതും, ഭഞ്ജിക്കപ്പെടേണ്ടിടത്ത് അങ്ങനെയും വേണം എന്ന് ഞാൻ കരുതുന്നു.

മൗനം ഹൃദ്യമാകുന്നതുപോലെ തന്നെ മൗനഭഞ്ജനങ്ങളും ഹൃദ്യമാണ്. ഒരു സ്ത്രീ അമ്മയാകുന്നത് പ്രഘോഷിക്കപ്പെടുന്നത് 10 മാസം ഒരുവൻ/ഒരുവൾ പാലിച്ച നിശബ്ദത ഭഞ്ജിക്കപ്പെടുമ്പോഴാണ്. പ്രഭാതത്തിലെ പക്ഷിജാലങ്ങളുടെ മൗനഭഞ്ജനങ്ങളല്ലേ നമ്മെ പുതിയദിവസത്തിലേക്ക് സ്വാഗതമോതുക. പ്രദോഷവേളകളെ ദൈവത്തിലേക്ക് ഉയർത്തുന്നതും നിശബ്ദതയെ ഭഞ്ജിക്കുന്ന ദേവാലയമണികളല്ലേ?

ഭാരതപാരമ്പര്യത്തിലെ മുനികളെല്ലാം ഹിമാലയസാനുക്കളിലും ഗംഗാതടങ്ങളിലും […]

20 09, 2018

ബിഷപ് ഫ്രാങ്കോ അധികാരം ഒഴിയുമ്പോൾ

By |September 20th, 2018|

ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അഭ്യർത്ഥന മാനിച്ചു താത്കാലികമായി പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി കൊണ്ടുള്ള മാർപ്പാപ്പയുടെ തീരുമാനം സെപ്റ്റംമ്പർ 20-ന് വന്നു.

രേഖയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്- “sede plena et ad nutum Sanctae Sedis.” ‘സേദേ പ്ളേന’ എന്നാൽ ‘രൂപത ഒഴിഞ്ഞു കിടപ്പില്ല’ എന്നാണ്. ‘ആദ് നൂത്തും സാങ്‌തെ സേദിസ്’ എന്നാൽ ‘പരിശുദ്ധ സിംഹാസനത്തിന്റെ കൈവശം’ എന്നാണ്. രൂപതാഭരണത്തിൽ പ്രതിസന്ധിയുണ്ടാവുമ്പോൾ പരിശുദ്ധ സിംഹാസനം രൂപതയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയാണിത്.

പച്ച മലയാളത്തിൽ പറഞ്ഞാൽ ബിഷപ് ഫ്രാങ്കോയെ […]

14 09, 2018

ദൈവ ജനത്തിനുള്ള കത്ത്

By |September 14th, 2018|

കുട്ടികളോട് സഭയിലെ വൈദികരും സമർപ്പിതരും ചെയ്ത ലൈംഗിക പാതകങ്ങളുടെ ഉത്തരവാദിത്തവും അത് നേരിടുന്നതിൽ സഭ വരുത്തിയ കാലതാമസവും “നാണക്കേടോടും അനുതാപത്തോടും” കൂടെ ഏറ്റെടുക്കുന്നതായി തുറന്നു പറഞ്ഞു ഫ്രാൻസിസ് പാപ്പാ ദൈവ ജനത്തിന് അയച്ച കത്ത്.

ചുരുക്ക രൂപം

ഫ്രാൻസിസ് പാപ്പായുടെ കത്ത്

ദൈവ ജനത്തിന്
“ഒരു അവയവം വേദന അനുഭവിക്കുമ്പോൾ എല്ലാം ഒരുമിച്ചു വേദന സഹിക്കുന്നു” (1 കോറി 12:26). വളരെ ഏറെ വൈദികരും സമർപ്പിതരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുർവിനിയോഗം നടത്തി, മനസാക്ഷിയെ പിഴപ്പിച്ചു എന്നതിനാൽ വലിയ രീതിയിൽ സഹനം […]

10 09, 2018

പീഡന ഇരകൾക്കുള്ള സ്വാന്തനം

By |September 10th, 2018|

വൈദികരിലും മെത്രാന്മാരിലും ലൈംഗിക കുറ്റങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പീഡന വിധേയരായവരെ സാന്ത്വനിപ്പിക്കുവാൻ മുന്നിട്ടിറങ്ങി അമേരിക്കൻ ബിഷപ്‌സ് കോൺഫറൻസ്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആണ് താഴെയുള്ള വിവരങ്ങൾ കൊടുത്തിരിക്കുന്നത്.

ഇരകളുടെ സൗഖ്യപ്പെടുത്തലും അനുരഞ്ജനവുമാണ് സഭയുടെ ആദ്യ കടമ എന്ന് അമേരിക്കൻ ബിഷപ്‌സ് കോൺഫറൻസിന്റെ ഔദ്യോഗിക വെബ് സൈറ്റ് പ്രസ്താവിക്കുന്നു. കുട്ടികൾക്കെതിരെയോ, സഭാശുശ്രൂഷകരായ മുതിർന്നവർക്കെതിരെയോ പണ്ടുകാലത്തോ അടുത്തോ നടന്നതായ ലൈംഗിക കുറ്റങ്ങളെ അതിജീവിച്ച ആളുകളിലേക്ക്‌ അനുരഞ്ജനപ്പെടാൻ രൂപതകൾ മുന്നിട്ടിറങ്ങണം എന്ന് ബിഷപ്‌സ് കോൺഫറൻസ് ഉപദേശിച്ചു.

അതിജീവിച്ചവരോട് കുറിപ്പ് ഇപ്രകാരം പറയുന്നു: “നിങ്ങൾ […]

9 09, 2018

കോടതിയും സദാചാരവും

By |September 9th, 2018|

ഇറ്റലിയിലെ നേപ്പിള്‍സില്‍ Quartieri Spagnoli അഥവാ Spanish Quarters എന്നറിയപ്പെടുന്ന സ്ഥലത്ത് ഞങ്ങള്‍ക്കൊരു ആശ്രമവും പള്ളിയും ഉണ്ട്. നേപ്പിള്‍സിലെ മാഫിയയായ കാമോറായുടെ പ്രധാന കേന്ദ്രമാണ് ഈ സ്ഥലം. ആറു നിലകളുള്ള പഴയ കെട്ടിട സമുച്ചയങ്ങളും തിങ്ങി പാര്‍ക്കുന്ന പ്രാദേശികരും അഭയാര്‍ഥികളും മറഡോണയുടെയും മാര്‍ക്സിന്റെയും ചുവര്‍ ചിത്രങ്ങളും ഇടുങ്ങിയ വഴികളും ഉള്ള ഒരു ഇരുണ്ട ഇടം. ആദ്യമായിട്ട് തോക്കും വെടിയുണ്ടയുമൊക്കെ തൊട്ടതു അവിടെ വച്ചാണ്. ഒരു മാസത്തേക്ക് അവിടെയുള്ള വികാരിയച്ചനെ സഹായിക്കാനാണ് ഞാന്‍ അവിടെ പോയത്.
അച്ചന്‍ പറഞ്ഞു; “വീടുകള്‍ […]

2 09, 2018

കസേരയ്ക്കപ്പുറം!

By |September 2nd, 2018|

നിങ്ങളുടെ കസേരയിൽ മറ്റൊരാൾ – അതും പരിചയം പോലുമില്ലാത്ത ഒരാൾ – കയറിയിരിക്കുന്നത് നിങ്ങൾ അപ്രതീക്ഷിതമായി കാണുന്നുവെന്ന് വിചാരിക്കുക. തത്ക്ഷണം നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് സത്യസന്ധമായിട്ടൊന്ന് ചിന്തിക്കുക.

കസേരയെന്നത് നാനാർത്ഥതലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീകമാണല്ലോ. നിങ്ങളുടെ കസേരയിൽ ഞെളിഞ്ഞിരിക്കുന്ന അപരിചിതനോട് കയർക്കുകയോ, എന്തിനേറെ,അധിക്ഷേപിക്കുകയോ, ചാടിച്ചു വിടുകയോ ചെയ്താൽ പോലും നിങ്ങൾ ചെയ്തത് ചെയ്തത് തെറ്റാണെന്ന് സമൂഹം പറയില്ല. എന്നാൽ അത്തരം പ്രതികരണങ്ങളിലൂടെയാണ് നമ്മുടെ ആത്മീയ നിലവാരം നമ്മൾ അറിയാതെ തന്നെ സമൂഹം അറിയുന്നത്.

പൊതുസമൂഹത്തിന്റെ ഇഷ്ട മനുസരിച്ചുള്ള പ്രതികരണവും, […]

1 09, 2018

ആ മതിൽ ഞാൻ തകർക്കും

By |September 1st, 2018|

ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മനുഷ്യന്റെ മനസുകൾക്ക് ഇളക്കം തട്ടും. ദുരന്ത കാരണങ്ങളെ മാനുഷിക ബുദ്ധി കൊണ്ട് മനസിലാക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാവാം. പ്രിയപ്പെട്ടവ നഷ്ടപ്പെടുമ്പോളും, അധ്വാനം ഫലമണിയാതെ വരുമ്പോളും ഒക്കെ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാവും.

അപ്പോൾ നാം വളരെ ശക്തിഹീനരാണ് എന്ന് നമുക്ക് തോന്നിയേക്കാം. ഇത് മനസിന്റെ വലിയൊരു പ്രശ്നമാണ്. ഈ അവസരങ്ങളിൽ ശക്തിയുള്ള ആളുകൾക്ക് മാത്രമേ നമ്മെ രക്ഷിക്കാനാവൂ എന്ന് നാം വിചാരിക്കും.

പ്രളയാനന്തര കേരളത്തിൽ, സാമ്പത്തിക സഹായമോ, മറ്റു അർഹതപ്പെട്ട അവകാശങ്ങളോ നേടിയെടുക്കണം എങ്കിൽ രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും […]

27 08, 2018

പഠിച്ച കള്ളന്മാർ

By |August 27th, 2018|

വിശപ്പകറ്റാൻ റൊട്ടി മോഷ്ടിക്കുന്ന ബാലന്റെ കഥയൊക്കെ നാം വിക്ടർ യൂഗോവിന്റെ ‘പാവങ്ങളി’ലും, ഡിക്കൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്ടേഷൻസി’ലും വായിച്ചിട്ടുണ്ടാവാം. അത് ദാരിദ്ര്യം മൂലമുള്ള വിശപ്പ് അകറ്റാൻ ഗത്യന്തരമില്ലാതെ ചെയ്തു പോകുന്നതാണ്.

എന്നാൽ, എല്ലാം ഉള്ള സമ്പന്നർ മോഷ്ടിക്കുന്നതു നമ്മെ അദ്‌ഭുതപ്പെടുത്തുന്നു. സമാധാന കാലത്തല്ലാതെ, പ്രളയ കാലത്തു പാവങ്ങൾക്ക് അർഹതപ്പെട്ട വകകൾ മോഷ്ടിക്കുമ്പോൾ അത് കൂടുതൽ ഹീനമാകുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള ആഹാരവും, മറ്റു അവശ്യ സാധനങ്ങളും മറ്റിടങ്ങളിലേക്ക് കടത്തി എന്നുള്ള വാർത്ത ഞടുക്കത്തോടും വേദനയോടുമാണ് വായിച്ചത്. ക്യാമ്പുകളിൽ ജോലി ചെയ്യുന്ന ഉന്നത […]

26 08, 2018

പുനർനിർമ്മാണത്തിന്റെ വഴികൾ

By |August 26th, 2018|

പ്രളയാനന്തരം പുനഃസൃഷ്ടിയിലൂടെ നവ കേരളം പടുത്തുയർത്തും എന്നതാണ് ഇപ്പോഴത്തെ പല്ലവി. എന്നാൽ ഇപ്പോഴും സഹായധനത്തിന്റെ സമാഹരണത്തിലാണ് വ്യഗ്രത അത്രയും. വന്നു ചേർന്ന സഹായ ഇനങ്ങൾ ചിലയിടങ്ങളിൽ വിതരണം ചെയ്യുന്നതിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും വിതരണം അവതാളത്തിലാണ്.

പുനർനിർമ്മാണത്തിന്റെ ഒരു വൺ ലൈനർ പോലും ഇതുവരെയും ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞതായി അറിവില്ല. പ്രധാനമായും ധനമന്ത്രി, പിന്നെ മറ്റു ബന്ധപ്പെട്ട മന്ത്രിമാർ, സർവോപരി മുഖ്യമന്ത്രി ഇതിനകം തന്നെ വിവരിക്കേണ്ടിയിരുന്ന ഒരു കാര്യമാണ് പുനർ നിർമ്മാണത്തിന്റെ ദർശനവും പ്രായോഗിക നയവും. അതിന്റെ വിശദാശങ്ങൾ തയ്യാറാക്കാൻ […]

21 08, 2018

പ്രളയ കാലത്തെ കളികൾ

By |August 21st, 2018|

പ്രളയ കാലത്തും, പ്രളയാനന്തരവും ഏറ്റവും കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്നത് കുട്ടികളാണ്. സത്യത്തിൽ, സാമൂഹ്യ സൂചകങ്ങളിൽ പലതിലും കേരളം മുൻപന്തിയിലാണെങ്കിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നാം വളരെ പുറകിലാണ് എന്നാണ് എന്റെ പക്ഷം. ശിശു മരണ നിരക്കിലുള്ള കുറവും, കുട്ടികളോടുള്ള കുറ്റകൃത്യങ്ങളിലുള്ള എണ്ണത്തിലുള്ള കുറവും അല്ല ഇവിടെ വിവക്ഷിക്കുന്നത്. കുട്ടികൾക്ക് വേണ്ടി സകാരാത്മകമായ സംരംഭങ്ങൾ തുലോം കുറവാണ്.

പ്രധാനമായും സാഹിത്യം, കല മേഖലകൾ എടുത്തു നോക്കൂ. കുട്ടികൾക്കായി സിനിമകൾ ഉണ്ടാവുന്നില്ല, അവർക്കു അനുയോജ്യമായ ടെലിവിഷൻ പ്രോഗ്രാമുകളോ, ബാല സാഹിത്യമോ […]