അകനോട്ടം

//അകനോട്ടം
­
30 09, 2018

അപ്പം നിഷേധിക്കപെടുന്നവർ

By |September 30th, 2018|

അപ്പം ഐക്യത്തിന്റെ പ്രതീകമാണ്. അത് വിഭാഗീയതക്ക് കാരണമായിക്കൂടാ. അപ്പം ശിക്ഷയും ആയിക്കൂടാ.

അപ്പം നിഷേധിക്കപെട്ട നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നീതിയുടെ അപ്പം നിഷേധിക്കപ്പെടുന്നവർ… സ്നേഹത്തിന്റെ അപ്പം നിഷേധിക്കപ്പെടുന്നവർ… അനുകമ്പയുടെയും, കാരുണ്യത്തിന്റെയും അപ്പം നിഷേധിക്കപ്പെടുന്നവർ…

അപ്പം നിഷേധിക്കുന്നവരുണ്ട്. അപ്പത്തെ കുത്തക ആക്കുന്നവർ. അപ്പം ഞങ്ങൾക്കു മാത്രമുള്ളതാണ് എന്നു വാദിക്കുന്നവർ. നിഷേധിക്കാനായി അപരരുടെ മേൽ കുറ്റം ആരോപിക്കുന്നവർ.

അപ്പത്തിലുള്ള ഭാഗഭാഗിത്വം എല്ലാവരെയും ഒന്നിപ്പിക്കട്ടെ, ഒരാലയിൽ, ഒരിടയന്റെ കീഴിൽ.

മത്തായി 15:21-38 വേദഭാഗത്തെക്കുറിച്ചുള്ള ആനുകാലിക വിചിന്തനം വിഡിയോയിൽ മുഴുവൻ ശ്രവിക്കുക.

25 09, 2018

വിപര്യയകാലത്തെ വിപരീത ബുദ്ധികൾ

By |September 25th, 2018|

ഒരു പ്രതിസന്ധിയിൽ നിന്നു എത്രയും പെട്ടന്ന് കര കയറുക എന്നത് സജീവവും ഓജസുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും സഹജവാസന ആണ്. സഭയിലാകട്ടെ പ്രശ്നങ്ങളുടെ പരിഹാരം ഓരോരുത്തരും അവരവരുടേതായ രീതിയിൽ ഏറ്റെടുത്തു ചെയ്യുകയാണ്. തങ്ങൾ അംഗമായിരിക്കുകയും, സ്നേഹിക്കുകയും ചെയുന്ന സാമൂഹ്യ സ്ഥാപനങ്ങൾ കറയില്ലാത്തത് ആയിരിക്കണം എന്ന് അംഗങ്ങൾ ആഗ്രഹിക്കുന്നതു തെറ്റല്ല. ഔദ്യോഗിക കേന്ദ്രങ്ങൾക്കു പ്രശ്ന പരിഹാരത്തിനു പ്രത്യേകിച്ച് ആശയങ്ങൾ ഇല്ലാത്തപ്പോൾ ആരെങ്കിലും ഒക്കെ അത് ഏറ്റെടുത്തു ചെയ്യുന്നതിനു കുറ്റം പറയാൻ പറ്റില്ല.

പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് സഭയുടെ “ശത്രുക്കൾ” ആണ്എന്നാണ് പ്രധാന പ്രചാരണം. […]

19 09, 2018

അല്മായർ ദൈവശാസ്ത്രത്തിൽ വസന്തം വിരിയിക്കുന്നു

By |September 19th, 2018|

കമ്യൂണിസത്തോടും മാർക്സിസത്തോടും ഒരിക്കലും അഭിനിവേശം തോന്നിയിട്ടില്ല. ബാലനായിരിക്കുമ്പോൾ ചുറ്റുവട്ടത്തു പാർട്ടിക്കാർ നടത്തിയ ചില കൊലകൾ ആയിരുന്നു ആ അനിഷ്ടത്തിനു കാരണം. തൊട്ടുമുന്നിൽ വടിവാളുമായി ഒരു കൂട്ടരും, അറ്റു തൂങ്ങിയ കയ്യുമായി മറ്റൊരാളും ഓടുന്ന കാഴ്ച കണ്ടു നിന്ന ബാലന് അക്രമം പ്രത്യയശാസ്ത്രമാക്കുന്ന പ്രസ്ഥാനങ്ങളോട് അറപ്പല്ലാതെ എന്താണ് ഉണ്ടാവേണ്ടതു?

സെമിനാരിയിൽ പഠിക്കുമ്പോൾ മാർക്സിസം ഒരു ഫുൾ കോഴ്സ് ആയിരുന്നു. മാർക്സിസവും, അസ്തിത്വവാദ ദർശനവും, ഗാന്ധിയൻ ദർശനവും ഒക്കെ ഒരേ സമയത്താണ് വിവിധ കോഴ്‌സുകളിലായി പഠിച്ചു തീർത്തത്. മനുഷ്യന്റെ അസ്തിത്വം, അന്തസ്, […]

19 09, 2018

തർക്കങ്ങൾ പുരോഗമിക്കുന്നു, സത്യം ആരുടെ പക്ഷത്ത്?

By |September 19th, 2018|

മനുഷ്യന്റെ സ്വതസിദ്ധമായ പ്രവണതകളിലൊന്നാണ് ഏത് സാഹചര്യത്തിലും സ്വയം ന്യായീകരിക്കുവാനുള്ള മാർഗങ്ങൾ തേടുക എന്നത്. വാസ്തവത്തിൽ അതവന്റെ ജൈവികമായ നിലനിൽപ്പിന്റെ ഭാഗം തന്നെയാണ്. നാം കാണുന്ന ബൗദ്ധിക നിലപാടുകൾക്കെല്ലാമപ്പുറം അടിസ്ഥാനപരമായി ഒരു മനുഷ്യജീവി എന്ന നിലയിൽ അവന്റെ മാനസികവും ഭൗതികവുമായ സുരക്ഷിതത്വം അവന്റെ തന്നെ ഉത്തരവാദിത്തമാണ്.

ഏതോ ഒരു ഘട്ടത്തിൽ, നമ്മിൽ പലരുടെയും സാമൂഹികവും, മതാത്മാകവും, താത്വികവുമായ നിലപാടുകളെല്ലാം വൈകാരിക തലത്തിലേയ്ക്ക് എത്തിച്ചേരുകയും പോരുകോഴികളെപ്പോലെ ചില പൊതു ഇടങ്ങളിൽ തമ്മിൽ യുദ്ധം ചെയ്യുകയും ചെയ്യുന്നു.

ആത്മീയതയുടെ ലോകത്ത് അതൊരു വെല്ലുവിളി […]

18 09, 2018

സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക!

By |September 18th, 2018|

കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയിരുന്ന മാത്യു പൈകട അച്ചൻ “സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ.

സഭ തീർച്ചയായും ഒരു സ്ഥാപനം മാത്രമല്ല, ക്രിസ്തുവിന്റെ ആത്മീയശരീരം (കൂദാശ, രഹസ്യം) കൂടിയാണ്. അത് ക്രിസ്തു വിശ്വാസികളുടെ സമൂഹവും ദൈവരാജ്യത്തിന്റെ ദാസിയും ആണ്. സഭ ഒരേസമയം ദൈവികവും മാനുഷികവുമാണെന്ന കാര്യം ഒരിക്കലും മറക്കരുത്. ലോകരക്ഷകനും ദൈവപുത്രനുമായ ക്രിസ്തു ആണ് അത് സ്ഥാപിച്ചത് എങ്കിലും ദുർബലമായ മനുഷ്യരാലാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനെ സജീവമാക്കുന്നതിനു […]

17 09, 2018

ക്രൈസ്തവ പ്രതികരണം: 8 നിയമങ്ങൾ

By |September 17th, 2018|

അത്യാവശ്യം വിവേകപൂർവ്വം ചിന്തിക്കുന്നു എന്ന് കരുതിയിരുന്ന കത്തോലിക്കർക്കിടയിൽ പുരോഹിതരെന്നോ, അൽമായരെന്നോ ഉള്ള ഭേദം കൂടാതെ പുതിയൊരു ആശയക്കുഴപ്പം കടന്നുകൂടിയിരിക്കുന്നു. സഭയെയും സഭാനേതൃത്വത്തെയും സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുകയും താങ്ങി നിർത്തുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അത്.

മാനുഷിക ബുദ്ധിയും കരബലവുമുപയോഗിച്ച് താങ്ങി നിർത്താനോ, സംരക്ഷിക്കാനോ ആരും ഇല്ലെങ്കിലും ക്രിസ്തുവിന്റെ സത്യസഭയ്ക്ക്, പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ഒരു ഒന്നും വരാനില്ല. തങ്ങൾ ഇടപെട്ട് ചിലതൊക്കെ മൂടിവച്ചില്ലെങ്കിൽ, ചിലരെയൊക്കെ പൊതിഞ്ഞു പിടിച്ചില്ലെങ്കിൽ എല്ലാം ഇടിഞ്ഞു വീഴുമെന്നുള്ള ചിലരുടെ ധാരണകൾ തികഞ്ഞ ബാലിശമാണ്.  ചിലതൊക്കെ പൊളിഞ്ഞമർന്നേക്കും, അത് […]

15 09, 2018

ലോകാവസാനമായി… റെഡിയായിക്കോ…

By |September 15th, 2018|

ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ വിവിധ ക്രൈസ്തവകൂട്ടങ്ങളിൽനിന്ന് നിരവധിയുണ്ടായിട്ടുണ്ട്. ചിലരെങ്കിലും അതിനെയൊക്കെ ഗൌരവമായി സ്വീകരിച്ച് ലോകാവസാനത്തിനുവേണ്ടിയൊരുങ്ങി കാത്തിരിക്കുകയും അവസാനം നിരാശപ്പെടുകയും ചെയ്തിട്ടുമുണ്ട്. മറ്റു ചില കൂട്ടർ കൂട്ട ആത്മഹത്യയിലൂടെ സ്വയം അവസാനിപ്പിച്ചിട്ടുമുണ്ട്. എന്നാൽ കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളിൽനിന്നും ഇതുപോലുള്ള പ്രവചനങ്ങൾ ഉണ്ടാവുകയും വിശ്വാസികൾ ആകുലരാകുകയും ചെയ്ത സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. കേരളത്തിനു പരിചയമില്ലാത്ത പ്രളയവും സഭയിൽത്തന്നെ മെത്രാനെതിരെയുണ്ടായിരിക്കുന്ന പീഡനക്കേസും തുടർന്നുള്ള കന്യാസ്ത്രീകളുടെ സമരവും അതിനെ ഹൈജാക്ക് ചെയ്ത യുക്തിവാദികൾ ഉൾപ്പെടെയുള്ള സഭാവിരോധികളുടെ സംഘടിതമായ സാന്നിദ്ധ്യവുമെല്ലാം ചേർന്ന് എല്ലാ ‘ലക്ഷണങ്ങളും’ കാണിക്കുന്നതുകൊണ്ടായിരിക്കാം […]

15 09, 2018

സ്ത്രീയെ ചൂഷണംചെയ്യുന്നത് ദൈവനിന്ദ: ഫ്രാൻസിസ് പാപ്പ

By |September 15th, 2018|

സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ വെള്ളിയാഴ്ചത്തെ (15 ജൂലൈ 2018) കുർബാന മദ്ധ്യേ നടത്തിയ സുവിശേഷ വിചിന്തനം (മത്തായി 5, 27-32).

സ്ത്രീകളെ രണ്ടാം തരമായി കണ്ടിരുന്ന പഴയ സാമൂഹിക രീതിയെ ക്രിസ്തു ചോദ്യം ചെയ്യുകയും പരിവർത്തനപ്പെടുത്തുകയും ചെയ്തു. യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത, അടിമകളെപ്പോലെയാണ് ക്രിസ്തുവിനു മുന്‍പുള്ള കാലത്ത് സ്ത്രീയെ കരുതിയിരുന്നതു. എന്നാല്‍ ക്രിസ്തു അവളെ മോചിപ്പിച്ചു. അങ്ങനെ സ്ത്രീകള്‍ ക്രിസ്തുവിനു മുന്‍പും ക്രിസ്തുവിനു ശേഷവും എന്ന രണ്ടു വ്യക്തമായ അവസ്ഥ നമുക്ക് ചരിത്രത്തില്‍ നിരീക്ഷിക്കാവുന്നതാണ്.

അവിടുത്തെ പ്രബോധനത്തില്‍ പുരുഷനെപ്പോലെ തന്നെ സ്ത്രീയും ദൈവത്തിന്‍റെ […]

15 09, 2018

ഉയിർത്തെഴുന്നേൽപിന്റെ വഴികൾ

By |September 15th, 2018|

കഴിഞ്ഞ ഡിസംബർ മുതൽ എറണാകുളം അതിരൂപതയെയും എറണാകുളം പരിസരത്തെയും ചുറ്റിപ്പറ്റി നടന്ന അസ്വാഭാവിക സംഭവ വികാസങ്ങളെ പല വീക്ഷണകോണുകളിൽ നിന്ന് നിരീക്ഷിച്ചിരുന്ന ഒരാൾ എന്ന നിലയിൽ നിഷ്പക്ഷമായി ചില നിരീക്ഷണങ്ങൾ കുറിക്കുന്നു:

1. ആത്മീയ രംഗത്തെ അപചയങ്ങളുടെ രാജാവും റാണിയുമായ, സ്വത്ത് – വിഷയാസക്തികൾ സാമാന്യം നല്ല രീതിയിൽ നമുക്കിടയിൽ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു.

2. അടുത്ത കാലത്ത് ഉയർന്നുവന്ന രണ്ട് പ്രധാന കേസുകളിലും, വാദി ഭാഗത്തു നിലകൊള്ളുന്നവരിൽ ചുരുക്കം ചിലരൊഴിച്ചാൽ ഈ പ്രശ്നങ്ങളിൽ ഇടപെട്ടവരും നേതൃത്വം നൽകുന്നവരും […]

13 09, 2018

നിയമം തെറ്റിച്ച ഈശോ

By |September 13th, 2018|

ങ്ഹേ, തലയിൽ കൈ വെക്കണോ? എന്തൊക്കെയാ ഈ കേക്കണത്? ഈശോ നിയമം തെറ്റിച്ചെന്നോ?

അതെ, ശരിയായി തന്നെയാണ് നിങ്ങൾ വായിച്ചത്. നമ്മുടെ ആത്മീയ സാംസ്കാരിക പരിസരങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് നിയമത്തെ കുറിച്ചാണ്. മലയാളികൾ മിക്കവരും എത്ര പെട്ടന്നാണ് അപാരമായ നിയമ ബോധം ഉള്ളവരായതു എന്ന് കണ്ട് ഞാൻ അതിശയപ്പെടുന്നു. നിയമത്തെകുറിച്ചുള്ള ഈശോയുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള എന്റെ സംഭാഷണം നിങ്ങൾ താഴെ വിഡിയോയിൽ കേൾക്കുക. 11:22 മിനിട്ടു ദൈർഖ്യമുള്ള ഈ വിഡിയോയിൽ പറയാൻ സാധിക്കാതെ പോയതും […]