ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക
“എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്തിയത്. … പഴയകാലത്തിനു ഇനി മാറ്റം വരുത്താനാവില്ല, പക്ഷെ റഷ്യയെ രക്ഷിക്കാനായി ആവശ്യമായിരുന്നത് ഫ്രാൻസീസ് അസ്സീസിയെപ്പോലെ പത്തുപേരാണ്” (ലെനിൻ).
ഏറ്റവും അധികം അറിയപ്പെടുന്നതും എന്നാൽ ഏറ്റവും കുറച്ചുമാത്രം മനസ്സിലാക്കപ്പെട്ടതുമായ ഒരു ജീവിതമാണ് അസ്സീസിയിലെ ഫ്രാൻസ്സീസിന്റേത്. മദ്ധ്യകാലഘട്ടത്തിൽ പക്ഷിമൃഗാദികളുടെയും പിന്നാലെ പ്രകൃതിഭംഗി ആസ്വദിച്ചു, നൃത്തം ചവിട്ടിയും പാട്ടുപാടിയും ചെറിയൊരു കിറുക്കുമായി ഓടിനടന്ന ഭിക്ഷുവായാണ് ഇന്നും ഫ്രാൻസ്സീസ് നമ്മുടെ ചിന്തകളിൽ […]