Jijokurian

/ഫാ. ജിജോ കുരിയൻ ഓ.എഫ്.എം.ക്യാപ്.
­

About ഫാ. ജിജോ കുരിയൻ ഓ.എഫ്.എം.ക്യാപ്.

This author has not yet filled in any details.
So far ഫാ. ജിജോ കുരിയൻ ഓ.എഫ്.എം.ക്യാപ്. has created 3 blog entries.
22 09, 2018

ജാലകങ്ങള്‍ തുറക്കുക

By |September 22nd, 2018|

പുറത്ത് പ്രതിഷേധത്തിന്‍റെ ശബ്ദത്തിന് തീവ്രത കൂടിവരികയാണ്. കേള്ക്കണമെങ്കില്‍ വാതിലുകളും ജാലകങ്ങളും അടച്ചിരുന്നാല്‍ പോരാ. അരമനകളുടേയും പള്ളിമേടകളുടേയും ജാലകങ്ങള്‍ തുറന്നിടണം, ഒരിക്കല്‍ വത്തിക്കാനില്‍ ഒരു മഹായിടയന്‍ ചെയ്തതുപോലെ. തെരുവ് കലുഷിതമാകുന്നുണ്ട്. ആട്ടിത്തെളിക്കപ്പെടാന്‍ ഇനി ഞങ്ങള്‍ നിന്നുതരില്ലെന്ന് അവര്‍ അലമുറയിടുന്നുണ്ട്. അവര്‍ തന്ന ആദരവും അനുസരണവും അജപാലകന്റെ ‘ശുശ്രൂഷ’യ്ക്കായിരുന്നു. ഇനിമേല്‍ ഞങ്ങളുടെ ജീവിതങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്ന നിലയില്‍ വ്യക്തമായും ആടുകളുടെ ചൂരുപേറിയും അജപാലനം അനുഭവവേദ്യമാകുവോളം നിങ്ങൾക്ക് ആദരവില്ല എന്ന് കാലം വ്യക്തമായി പറഞ്ഞുതുടങ്ങി. ഇന്നോളം എല്ലാറ്റിനും പഴി പറഞ്ഞത് ജനത്തെയാണ്; […]

10 09, 2018

സന്യാസിനികൾ വിജാതിയ ന്യായാസനത്തിൻ മുന്നിൽ

By |September 10th, 2018|

ക്രിസ്ത്യൻ മനസ്സാക്ഷിയുടെ മുൻപിൽ നടുനിവർത്തി നിൽക്കാൻ ഈ വിഷയത്തിൽ ഇത്രയെങ്കിലും പറഞ്ഞേമതിയാകൂ. ഇന്നലെ എറണാകുളം വഞ്ചി സ്ക്വയറിൽ പോയത് ജനാധിപത്യരാജ്യത്തെ പൗരൻ എന്ന നിലയിൽ ഇരയ്ക്കുവേണ്ടി സർക്കാറിൽ നിന്ന് നീതി തേടിയാണ്. എന്തുകൊണ്ട് നീതി തേടി നിങ്ങൾക്ക് സർക്കാറിൽ പോകേണ്ടിവന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ അവിടെ നിന്ന് തുടങ്ങണം സഭയെന്ന സ്ഥാപനത്തിന്റെ ഏറ്റുപറച്ചിലുകൾ. എന്തുകൊണ്ടാണ് ഈ സന്യാസിനികൾക്ക് “വിജാതിയ ന്യായാസന”ത്തെ (1 Cor 6:1) സമീപിക്കേണ്ടിവരുന്നത്?

കത്തോലിക്കാസഭയുടെ ന്യായാസനങ്ങൾ ശ്രേണീകരിക്കപ്പെട്ട പുരുഷമേധാവിത്വത്തിന്റേതാണ്. അവിടെ നീതിയും കരുണയും മുകളിൽ നിന്ന് […]

20 06, 2018

ഞാന്‍ മേരിക്കുട്ടി

By |June 20th, 2018|

ഇരുള്‍വീണുകിടന്നിരുന്ന അരികുകള്‍ പ്രകാശമാനമാകുന്ന കാലത്തിലാണ് നമ്മള്‍. പുരുഷന്റേയും സ്ത്രീയുടേയുമല്ലാത്ത ‘മനുഷ്യരുടെ’ ലോകം ചുറ്റും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ഞാന്‍ മേരിക്കുട്ടി” എന്ന ചിത്രം പുരുഷ-സ്ത്രീ ലൈംഗികസ്വത്വങ്ങള്‍ക്ക് അപ്പുറം ലൈംഗികതയെ മനസ്സിലാക്കാന്‍ കഴിയാതെപോയ കേരളസമൂഹം പരിഹാസച്ചിരി ചുണ്ടുകളില്‍ നിന്ന് മാറ്റിവെച്ച് നിശ്ചയമായും കണ്ടിരിക്കണം (ഓരോ സമൂഹത്തിലും 5% പേരെങ്കിലും ലൈംഗികന്യൂനപക്ഷങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു).

വരുംതലമുറയ്ക്ക് ജന്മംകൊടുക്കുന്ന ഓരോ മാതാവും പിതാവും ഈ ചിത്രം നിശ്ചയമായും കണ്ടിരിക്കണം, കാരണം നിങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഒരാള്‍ സ്ത്രീയുടെയോ പുരുഷന്റേതോ അല്ലാത്ത വേറിട്ട ഒരു ലൈംഗികവ്യക്തിത്വമുള്ള ആളായിരിക്കാം. […]