BMadathil

/ഫാ. ബിബിൻ മഠത്തിൽ
­

About ഫാ. ബിബിൻ മഠത്തിൽ

This author has not yet filled in any details.
So far ഫാ. ബിബിൻ മഠത്തിൽ has created 3 blog entries.
6 09, 2018

നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ

By |September 6th, 2018|

ഏതാനും വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവം ഇന്നും ഓർമ്മയിൽ നിൽക്കുന്നുണ്ട്. ഇടവകയിൽ വലിയൊരു തർക്കം നടക്കുന്നു. ഇടവകയിലെ ചാരിറ്റി ഫണ്ട് ആയിരുന്നു അതിന്റെ മൂലകാരണം. ഇടവകയിലെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിനെ സഹായിക്കുന്നുണ്ടെങ്കിൽ ആ കുടുംബത്തിന്റെ പേരു വെളിപ്പെടുത്തില്ല എന്ന് വികാരിയച്ചൻ വാദിച്ചു. രണ്ടു കാരണമാണ് പ്രധാനമായും വികാരിയച്ചൻ ഇതിനായി പറഞ്ഞത് – ഒന്ന്, സഹായം സ്വീകരിക്കുന്ന കുടുംബത്തിന് അവരുടെ പേരു വെളിപ്പെടുത്തുന്നത് നാണക്കേടുണ്ടാക്കും. രണ്ടാമത്, നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയരുത് എന്ന ബൈബിൾ […]

1 08, 2018

ഓട്ടിസവും ബുദ്ധിമാന്ദ്യവും

By |August 1st, 2018|

ഓട്ടിസവും ബുദ്ധിമാന്ദ്യവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉള്ള കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ വച്ച് തന്നെ ഇല്ലാതാക്കണോ? അങ്ങനെ ചെയ്യണം, അതാണ് യുക്തി എന്ന് ഒരു കൂട്ടർ വാദിക്കുന്നുണ്ട്. അതിനെ എതിർത്തപ്പോൾ.. “ബുദ്ധിയും ശക്തിയും ഇല്ലാത്ത കുട്ടികൾ ആണ് ഗർഭ പാത്രത്തിൽ എന്നറിയാൻ സയൻസ് സഹായിച്ചാലും , ഉചിതമായ തീരുമാനം എടുക്കാതെ അവരെ പ്രസവിച്ചു നരക തുല്യമായ ജീവിതം സമ്മാനിക്കുന്നതാണ് ഉദാത്ത മാതൃക” എന്ന് ചിലർ പരിഹസിക്കുന്നു.

ഈ ലോകം ബുദ്ധിയും ശക്തിയും എല്ലാം തികഞ്ഞവന്റെ മാത്രം അല്ല. അത് ബുദ്ധിയില്ലാത്തവന്റെയും […]

18 07, 2018

പ്രകൃതിയും മനുഷ്യ വികൃതിയും

By |July 18th, 2018|

പ്രകൃതി അതിന്റെ ക്രൂരമുഖം കാട്ടിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരും മുതൽ ഭക്ഷണത്തിനൊ കുടിവെള്ളത്തിനൊ പോലും ബുദ്ധിമുട്ടുന്നവരും ആയ ഒരു ജനത ദുരിതത്തിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വെള്ളപ്പൊക്കത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും നൊസ്റ്റാൾജിയയും ആഘോഷവും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നവരെ അപലപിക്കാതെ നിവൃത്തിയില്ല. ആഘോഷം മാത്രമല്ല, ഇതുപോലെ ദുരന്തസമയം പോലും ട്രോളുകളും വർഗീയതയും പരത്തുന്നവരോടെ ദുഷിച്ച മനസ്സ് നാം തിരിച്ചറിയാതെ പോകരുത്.

ലോകത്തൊരിടത്തും കാണാ‍ൻ സാധിക്കാത്ത ക്രൂരമനോഭാവമാണ് മലയാളികളിൽ വളർന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഇവയൊക്കെ. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഉത്തരാഘണ്ടിലും ചെന്നെയിലും ഒറീസയിലും ബോംബെയിലുമൊക്കെ […]