ഫാ. സിജോ കണ്ണമ്പുഴ

/ഫാ. സിജോ കണ്ണമ്പുഴ
­

About ഫാ. സിജോ കണ്ണമ്പുഴ

ഓർഡർ ഓഫ് മിനിം (OM) എന്ന സന്യാസ സമൂഹത്തിലെ അംഗം. സഭയുടെ ഇരിട്ടിയിലുള്ള വൈദിക പരിശീലനകേന്ദ്രത്തിൽ ശുശ്രൂഷ. എറണാകുളം അങ്കമാലി രൂപതയിലെ അന്നനാട് ഇടവകഅംഗം. കാനൻ നിയമത്തിൽ ബിരുദം ഉണ്ട്.
4 10, 2018

ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക

By |October 4th, 2018|

“എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്തിയത്. … പഴയകാലത്തിനു ഇനി മാറ്റം വരുത്താനാവില്ല, പക്ഷെ റഷ്യയെ രക്ഷിക്കാനായി ആവശ്യമായിരുന്നത് ഫ്രാൻസീസ് അസ്സീസിയെപ്പോലെ പത്തുപേരാണ്” (ലെനിൻ).

ഏറ്റവും അധികം അറിയപ്പെടുന്നതും എന്നാൽ ഏറ്റവും കുറച്ചുമാത്രം മനസ്സിലാക്കപ്പെട്ടതുമായ ഒരു ജീവിതമാണ് അസ്സീസിയിലെ ഫ്രാൻസ്സീസിന്റേത്. മദ്ധ്യകാലഘട്ടത്തിൽ പക്ഷിമൃഗാദികളുടെയും പിന്നാലെ പ്രകൃതിഭംഗി ആസ്വദിച്ചു, നൃത്തം ചവിട്ടിയും പാട്ടുപാടിയും ചെറിയൊരു കിറുക്കുമായി ഓടിനടന്ന ഭിക്ഷുവായാണ് ഇന്നും ഫ്രാൻസ്സീസ് നമ്മുടെ ചിന്തകളിൽ […]

1 10, 2018

മൗനം ഭജിക്കണോ, അതോ ഭഞ്ജിക്കണോ?

By |October 1st, 2018|

അന്യായമായ തന്റെ മരണവിധിക്ക് വഴങ്ങിയപ്പോൾ മൗനം ഉപാസിച്ചവനാണ് ക്രിസ്തു. അതെ സമയം അവൻ യഹൂദപ്രമാണികളെ ‘വെള്ളയടിച്ച കുഴിമാടങ്ങൾ” എന്ന് വിളിച്ചവനുമാണ്. ഏതായിരിക്കും അനുകരണീയം? മൗനം ഭജിക്കണോ അതോ ഭഞ്ജിക്കണോ?

ഇതൊരു പ്രഹേളികയാണ്. നിനക്കെതിരെ അനീതി സംഭവിക്കുമ്പോൾ കർത്താവിൽ ആശ്രയിച്ചു, ദൈവീക ഇടപെടലിനായി പ്രാർത്ഥിച്ചു കാത്തിരിക്കുക. (ഇവിടെ മൗനം തന്നെ). നിൻ്റെ സഹോദരൻ അനുഭവിക്കുന്ന അനീതിക്കെതിരായി നീ ശബ്ദമുയർത്തുക. (ഇവിടെ സംസാരിച്ചേ മതിയാകൂ).

ഇതിനു ഉദാഹരണം പുതിയനിയമത്തിലെ തച്ചൻ ജോസഫ് ആണ്. തനിക്ക് നിർമ്മലയായ ഒരു ഭാര്യ ഉണ്ടാവുകയെന്നുള്ളത് അവന്റെ അവകാശമായിരുന്നു. […]

29 09, 2018

മൗനചിന്തകൾക്ക് ഒരു മറുകുറിപ്പ്.

By |September 29th, 2018|

മൗനം വിശുദ്ധമാണെന്നും, അത് കാത്തിരിപ്പാണെന്നും അത് പ്രതീക്ഷയാണെന്നും അതിനു ദൈവീകമായ ഭാവമുണ്ടെന്നു സമ്മതിക്കുന്നു. മൗനത്തെ കുറിച്ചുള്ള ചർച്ചകളിൽ, അത് ദൈവത്തിൻ്റെ ഉത്തരമാണെന്നുപോലും പറയപ്പെട്ടു. മൗനം ഭജിക്കേണ്ടിടത് അതും, ഭഞ്ജിക്കപ്പെടേണ്ടിടത്ത് അങ്ങനെയും വേണം എന്ന് ഞാൻ കരുതുന്നു.

മൗനം ഹൃദ്യമാകുന്നതുപോലെ തന്നെ മൗനഭഞ്ജനങ്ങളും ഹൃദ്യമാണ്. ഒരു സ്ത്രീ അമ്മയാകുന്നത് പ്രഘോഷിക്കപ്പെടുന്നത് 10 മാസം ഒരുവൻ/ഒരുവൾ പാലിച്ച നിശബ്ദത ഭഞ്ജിക്കപ്പെടുമ്പോഴാണ്. പ്രഭാതത്തിലെ പക്ഷിജാലങ്ങളുടെ മൗനഭഞ്ജനങ്ങളല്ലേ നമ്മെ പുതിയദിവസത്തിലേക്ക് സ്വാഗതമോതുക. പ്രദോഷവേളകളെ ദൈവത്തിലേക്ക് ഉയർത്തുന്നതും നിശബ്ദതയെ ഭഞ്ജിക്കുന്ന ദേവാലയമണികളല്ലേ?

ഭാരതപാരമ്പര്യത്തിലെ മുനികളെല്ലാം ഹിമാലയസാനുക്കളിലും ഗംഗാതടങ്ങളിലും […]

4 08, 2018

സത്യം വായ് മൂടപ്പെടുമ്പോൾ

By |August 4th, 2018|

യഹോവ നൽകിയ പത്ത് കല്പനകൾ നീട്ടി വലിച്ചും പരത്തി എഴുതിയും 613 നിയമങ്ങൾ ഉണ്ടാക്കിയ പുരോഹിതരോട് കർത്താവിനു ഉണ്ടായിരുന്ന വികാരം “അണലിസന്തതികളേ” എന്ന അഭിസംബോധനയിൽ തിരിച്ചറിയാം. തന്റെ ജനത്തിന്റെ കൂടെയായിരിക്കാനുള്ള ദൈവമായ, പിതാവിന്റെ ആഗ്രഹങ്ങളെ നിയമങ്ങളുടെയും മാമൂലുകളുടെയും ബലത്തിൽ ഫരിസേയർ ചോദ്യം ചെയ്യുമ്പോൾ ധൂർത്തപുത്രനെ തേടി വാതിൽപ്പടിയിൽ കാത്തിരിക്കുന്ന ദൈവത്തെ യേശു കാണിച്ചു തരുന്നു. കാണാതായതിനെ തേടി ഓടുന്ന ഗുരു ആരുടെ മിഴികളിലാണ് നനവ് പടർത്താത്തത്? മനുഷ്യനെ പാപബന്ധനങ്ങളിൽ നിന്ന് വിടുതൽ നൽകാൻ, പൂർണ്ണ സ്വാതന്ത്യത്തിലേക്ക് നയിക്കാൻ […]

2 08, 2018

താണ്ടാനുള്ള ദൂരങ്ങൾ

By |August 2nd, 2018|

അന്തി ചർച്ചകളും നവസാമൂഹ്യ മാധ്യമങ്ങളും കൂടി പോസ്റ്റ്മോർട്ടം ചെയ്തു കിടത്തിയിരിക്കുന്ന പൗരോഹിത്യത്തിന്റെ ഭാഗമാണ് ഞാനും. കഴിഞ്ഞ 8 വർഷത്തെ സമർപ്പണജീവിതത്തിൽ എനിക്ക് ചങ്കിൽ തൊട്ടു പറയാൻ സാധിക്കുക എന്റെ ജീവിത വിശുദ്ധിയെക്കുറിച്ചോ, ആത്മീയതയിൽ ഞാൻ പറന്നുപൊങ്ങിയ ഏഴാം പടിയെകുറിച്ചോ അല്ല. കരയുന്നവന്റെ കൂടെ കരയാനും അവന്റെ കണ്ണീരൊപ്പാനും എന്റെ പൗരോഹിത്യം എന്നെ കൂടുതൽ സഹായിച്ചു എന്നുള്ളതാണ്. ചോർന്നൊലിക്കുന്ന കൂരകൾ മാറ്റി, പുതിയ കൂരകൾ നൽകാനും, കുറച്ചു പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് അറിവിന്റെ വഴികളിൽ അപ്രാപ്യമാകില്ല എന്നുറപ്പിക്കാനും ഏതാനും അടുപ്പുകൾ […]