ന്യൂസ് എഡിറ്റർ

/ന്യൂസ് എഡിറ്റർ
­

About ന്യൂസ് എഡിറ്റർ

This author has not yet filled in any details.
So far ന്യൂസ് എഡിറ്റർ has created 62 blog entries.
14 09, 2018

പാപ്പാ ഉത്തരവിട്ടു, മെത്രാൻ രാജി വച്ചു

By |September 14th, 2018|

വെസ്റ്റ് വെർജീനിയ മെത്രാനായ മൈക്കിൾ ബ്രാൻസ്ഫീൽഡിനെതിരെ ലൈംഗികാരോപണ കുറ്റത്തിൽ അന്വേഷണം നേരിടാൻ ഫ്രാൻസിസ് പാപ്പാ ഉത്തരവിട്ടു. മെത്രാന്റെ രാജി പാപ്പാ സ്വീകരിച്ചതായി സഭാകേന്ദ്രങ്ങൾ അംഗീകരിച്ചതായി അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ലൈംഗിക പീഡനങ്ങൾ എങ്ങനെ ചെറുക്കാം എന്ന് റോമിൽ പാപ്പാ അമേരിക്കൻ മെത്രാൻ സംഘവുമായി ചർച്ച ചെയ്തു നിമിഷങ്ങൾക്കുള്ളിലാണ് രാജി.

ബാൾട്ടിമോർ മെത്രാനായ വില്യം ലോറിയെ അന്വേഷണ ചുമതല ഏല്പിച്ചു. രൂപതയിൽ തന്റെ സൂക്ഷത്തിന് ഏല്പിച്ചിരിക്കുന്ന വിശ്വാസികളുടെയും വൈദിക സമൂഹത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തുകയാണ് തന്റെ പ്രധാന […]

14 09, 2018

ലൈംഗിക പ്രതിസന്ധിക്കെതിരെ പപ്പാ സമ്മേളനം വിളിച്ചു

By |September 14th, 2018|

“ലൈംഗിക പീഡനങ്ങളില്‍നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം” എന്ന വിഷയത്തിൽ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയിൽ വത്തിക്കാനില്‍ സമ്മേളനവും ചർച്ചകളും നടക്കും എന്ന് റേഡിയോ വത്തിക്കാൻ റിപ്പോർട്ട് ചെയ്തു. 2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളിലാണ് സമ്മേളനം നടക്കുന്നത്. ഗൗരവതരമായ വിഷയങ്ങൾ ചര്‍ച്ച ചെയ്യപെടും എന്ന് കരുതപ്പെടുന്നു.

വൈദികരുടെയും സഭാ ശുശ്രൂഷകരുടെയും ഭാഗത്തുനിന്നും കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സമ്മേളനത്തിൽ രൂപപ്പെടും.

കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളുടെ എണ്ണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കത്തോലിക്കാ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട് ചയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ […]

12 09, 2018

‘മഹാ ഭീഷണി’ മറികടക്കാൻ ബിഷപ്പുമാർ പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ

By |September 12th, 2018|

കാസാ സാന്താ മാർത്തയിലെ ചാപ്പലിൽ ചൊവ്വാഴ്ച (11 ജൂലൈ 2018) വി. കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ പ്രാർഥന, എളിമ, ദൈവജനത്തോടുള്ള സാമീപ്യം എന്നിവ വഴി ഉതപ്പുകൾ ഉണ്ടാക്കുന്ന “വലിയ ദുഷ്പ്രവൃത്തിക്കാരനെ” (സാത്താൻ) മറികടക്കാൻ ഫ്രാൻസിസ് പാപ്പാ മെത്രാന്മാരെ ഉത്‌ബോധിപ്പിച്ചു.

കത്തോലിക്കാ സഭയുടെ മെത്രാന്മാരെ ഉതപ്പുകളുണ്ടാക്കുന്ന വിധത്തിൽ വലിയ ദുഷ്പ്രവൃത്തിക്കാരൻ ആക്രമിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു.

ദുഷ്കരമായ സമയങ്ങളിൽ മൂന്നു കാര്യങ്ങൾ ഓർമ്മിക്കാൻ മാർപ്പാപ്പ മെത്രാന്മാരെ ക്ഷണിച്ചു: അവരുടെ ശക്തി പ്രാർഥനയിലാണ് അടങ്ങിയിരിക്കുന്നത്; അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു തിരിച്ചറിയുവാനുള്ള എളിമ ഉണ്ടാവണം; […]

12 09, 2018

ബിഷപ് ഫ്രാങ്കോ താഴെ ഇറങ്ങണമെന്നു ബോംബേ അതിരൂപത; സന്യാസിനികളുടെ പ്രതിഷേധത്തെ തള്ളി കെ.സി. ബി. സി.

By |September 12th, 2018|

ലൈംഗിക ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ ആരോപണം സഭയുടെ യശസ്സിന് കളങ്കങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപതാ വക്താവ് ഫാ. നിഗല്‍ ബാരറ്റ് പറഞ്ഞതായി മിറർനൗ ന്യൂസ് റിപ്പോർട്ട് ചെയ്തു.

എം. ജെ. സന്യാസിനികൾ നടത്തിയ പ്രതിഷേധത്തെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) അപലപിച്ചു. കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കാനുള്ള നീക്കമായിട്ടാണ് പ്രതിഷേധത്തെ കെസിബിബിസി വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചതു.

12 09, 2018

ഉന്നതരുടെ ലൈംഗിക പീഡനം: സഭയിലെ പ്രമുഖർ പ്രതികരിക്കുന്നു

By |September 12th, 2018|

സഭയിലെ ഉന്നത പദവികൾ വഹിച്ചിരുന്നവരുടെ ലൈംഗിക പീഡനത്തെ കുറിച്ചുള്ള സഭയിലെ പ്രമുഖരുടെ പ്രതികരികരണങ്ങൾ. ചില പ്രമുഖർ ഇനിയും പ്രതികരിച്ചിട്ടില്ല എന്ന് ഖേദപൂർവ്വം വായനക്കാരെ അറിയിക്കട്ടെ. അവരുടെ പ്രതികരണങ്ങൾ ഉണ്ടാകുന്ന മുറക്ക് ലൂമെൻ ഇന്ത്യ ഈ പേജ് നവീകരിക്കുന്നതായിരിക്കും.

കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (സി.ബി.സി.ഐ. പ്രസിഡന്റ്)
(ഇതുവരെയായും പ്രതികരണം ഉണ്ടായിട്ടില്ല. ഉണ്ടാകുമ്പോൾ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് (സി.ബി.സി.ഐ. വൈസ് പ്രസിഡന്റ്)
(ഇതുവരെയായും പ്രതികരണം ഉണ്ടായിട്ടില്ല. ഉണ്ടാകുമ്പോൾ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

ബിഷപ് ജോർജ്ജ് ഞരളക്കാട്ട് (സി.ബി.സി.ഐ. വൈസ് […]

12 09, 2018

മാതാപിതാക്കളെ, സമൂഹമേ നിങ്ങൾ ഭയപ്പെടേണ്ട

By |September 12th, 2018|

സഭയിലെ ലൈംഗിക പ്രതിസന്ധിയിൽ നിരവധി ആളുകൾ സഭക്കു അകത്തും പുറത്തും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ, സ്വന്തം അഭിപ്രായങ്ങളുമായി കൂടുതൽ സന്യാസിനികൾ സാമൂഹ്യ മാധ്യമങ്ങളിൽ സധൈര്യം മുന്നോട്ടു വരുന്നു. തങ്ങൾ അബലകളല്ലെന്നും, വ്യക്തമായ തീരുമാനത്തോടെയാണ് ഈ ദൈവവിളി തിരഞ്ഞെടുത്തതെന്നും മാതാപിതാക്കന്മാരും പൊതു സമൂഹവും ഭയപ്പെടേണ്ടതില്ല എന്നും ഗുജറാത്തിലെ മിഷൻ പ്രദേശത്തു ജോലി ചെയ്യുന്ന നവ്യ ജോസ് എന്ന സന്യാസിനിയുടെ പോസ്റ്റ് വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. കാര്യങ്ങളെ വിഭിന്നമായ വീക്ഷണകോണിലൂടെ കാണാൻ ഈ പോസ്റ്റ് സഹായകമാകും.

Please be patient […]

11 09, 2018

ഉന്നതരുടെ ലൈംഗിക പീഡനം: വിദേശ മാധ്യമങ്ങൾ വാർത്തയാക്കുന്നു.

By |September 11th, 2018|

ജലന്ധർ രൂപതാ മെത്രാൻ ഫ്രാങ്കോ മുളക്കൽ സന്യാസിനിയെ പീഡിപ്പിച്ചു എന്ന ആരോപണം വിദേശ മാധ്യമങ്ങൾ വാർത്തയാക്കി.

സഭയിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് സന്യാസിനികൾ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത് ദേശീയ തലത്തിൽ വലിയ വാർത്ത ആയിരുന്നു. ആ വാർത്തയാണ് വലിയ പ്രാധാന്യത്തോടെ ഇപ്പോൾ അന്തരാഷ്ര്ടയ മാധ്യമങ്ങൾ വർത്തയാക്കിയിരിക്കുന്നതു. കത്തോലിക്കാ ന്യൂസ് ഏജൻസി യും സി.എൻ. എൻ., ദി ഗാർഡിയൻ എന്നീ മാധ്യമങ്ങളാണ് വാർത്തകൾ റിപ്പോർട് ചെയ്തിരിക്കുന്നത്.

“പലപ്രാവശ്യം സിസ്റ്റേഴ്സ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അത് നുൺഷിയോ അടക്കമുള്ളവരോട് പരാതിപ്പെട്ടിട്ടും […]

11 09, 2018

ഉന്നതരുടെ ലൈംഗിക പീഡനം: ഇന്ത്യൻ കറൻറ്സിന്റെ എഡിറ്റർ ഡോ. സുരേഷ് മാത്യുവിന്റെ തുറന്ന കത്ത്.

By |September 11th, 2018|

പ്രമുഖ കത്തോലിക്കാ ദേശീയ വാരികയായ ഇന്ത്യൻ കറൻറ്സിന്റെ  എഡിറ്റർ ഡോ. സുരേഷ് മാത്യു കപ്പൂച്ചിൻ സഭയിലെ എല്ലാ മെത്രാന്മാർക്കുമായി എഴുതിയ തുറന്ന കത്ത്.

സുരേഷ് മാത്യു കപ്പൂച്ചിൻ ഓ.എഫ്.എം. ക്യാപ്.ൽ നിന്നും ആശംസകൾ.

ഓരോ ദിവസവും ജലന്ധർ രൂപത വിഷയം പുതിയ വഴിത്തിരിവുകളിലേക്കു നമ്മെ നയിക്കുന്ന സാഹചര്യത്തിൽ എന്റെ ഓർമ്മകൾ 1990 ആഗസ്ത് 1ലേക് പോവുകയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ഥിതി ചെയ്യുന്ന കപ്പൂച്ചിൻ മൈനർ സെമിനാരി ആയ ജ്യോതിനികേതനിലേ ഞങ്ങളുടെ ക്ലാസ് മുറിയിലേക്ക് ഭാഗ്യസ്മരണാർഹനായ അലക്‌സാണ്ടർ കടുക്കൻമാക്കിൽ അച്ചൻ കടന്നു […]

11 09, 2018

ഉന്നതരുടെ ലൈംഗിക പീഡനം: വിശ്വാസികൾ പ്രതികരിക്കുന്നു

By |September 11th, 2018|

സഭയിലെ ഉന്നതപദവികൾ വഹിക്കുന്നവർക്കിടയിൽ ഉണ്ടായിട്ടുള്ള ലൈംഗികാരോപണ കേസിൽ സമ്മർദം മുറുകുന്നു.

സഭയിൽ നിന്ന് നീതി ലഭ്യമാകാതെ വരികയും സർക്കാർ തങ്ങളുടെ ശരിയായ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുകയും ചെയ്ത സാഹചര്യത്തിൽ പീഡിത ആയി എന്ന് ആരോപിക്കപ്പെട്ട സന്യാസിനിയുടെ സഹപ്രവർത്തകരും മറ്റു അല്മായ സുഹൃത്തുക്കളും തെരുവിലേക്ക് നീതി തേടി ഇറങ്ങിയതോടെ സമൂഹത്തിലെ അനേകം സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരുടെ പിന്തുണ ലഭിച്ചു.

നിരവധി വൈദികരും പരസ്യ പിന്തുണയുമായി എത്തിയതോടെ സഭക്കും സർക്കാരിനും മേൽ സമ്മർദം മുറുകുകയാണ്.

വിശ്വാസികളായ സാധാരണക്കാരും മനുഷ്യാവകാശത്തിലും മനുഷ്യാന്തസ്സിലും വിശ്വസിക്കുന്ന നിരവധി അന്യമതസ്ഥരും […]

10 09, 2018

ദൈവത്തെ പ്രതി നിങ്ങൾ താഴെ ഇറങ്ങുക!

By |September 10th, 2018|

മുതിർന്ന പത്രപ്രവർത്തകനായ മേരിദാസൻ ജോൺ വാട്സാപ്പിൽ പ്രചരിപ്പിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ.

ബിഷപ് ഫ്രാങ്കോ മുളക്കൽ ജലന്ധർ രൂപതയുടെ അധ്യക്ഷനായി തുടരുന്നത് അചിന്ത്യമായ പ്രതിസന്ധിയാണ് സഭക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ദിവസവും, ബിഷപ്പിന്റെയോ അദ്ദേഹത്തിന്റെ കാര്യക്കാരുടെയോ ചെയ്തികളുടെയും ഉപേക്ഷകളുടെയും പുതിയ ആരോപണങ്ങളാണ് പൊന്തിവന്നു കൊണ്ടിരിക്കുന്നത്.

ഇരയുടെ തേങ്ങലിന്റെ സ്വരം ഉച്ചത്തിലായി കൊണ്ടിരിക്കുകയും, അതിന്റെ പ്രതിധ്വനികൾ സഭയുടെ എല്ലാ മേഖലകളിലും അലയടിക്കുകയും ചെയ്യുന്നു. പ്രതിസന്ധി പരിഹരിക്കപ്പെടാതെ കാലവിളംബം വരുന്തോറും, അതിന്റെ പരിണതഫലങ്ങൾ സഭക്ക് മാരകമായിരിക്കും. സത്യമേത്, മിഥ്യ ഏതു എന്ന് തിരിച്ചറിയാനാവാത്ത വണ്ണം […]