ന്യൂസ് എഡിറ്റർ

/ന്യൂസ് എഡിറ്റർ
­

About ന്യൂസ് എഡിറ്റർ

This author has not yet filled in any details.
So far ന്യൂസ് എഡിറ്റർ has created 62 blog entries.
21 09, 2018

മഹറോൻ ചൊല്ലപ്പെട്ട വിശുദ്ധ മേരി

By |September 21st, 2018|

ഓസ്‌ട്രേലിയയിലെ എന്റെ ജീവിതകാലത്തു ഇഷ്ടപ്പെട്ട ഒരു കാര്യം സിസ്റ്റർ മേരി മക്കില്ലപ്പിനെ കുറിച്ച് അറിയാൻ കഴിഞ്ഞു എന്നതാണ്. മെൽബൺ നഗരത്തിന്റെ പ്രാന്തങ്ങളിലാണ് പ്രധാനമായും സിസ്റ്റർ മേരി മക്കില്ലപ് തന്റെ സന്യാസം ജീവിച്ചത്.

വിശുദ്ധയായി സഭ പ്രഖ്യാപിച്ച അവരുടെ ജീവിതത്തിൽ പ്രധാനമായി ആകർഷിച്ച രണ്ടു കാര്യം അവർ മഹറോൺ (സഭക്ക് പുറത്താക്കൽ) ശിക്ഷക്ക് വിധിക്കപെട്ട ആളായിരുന്നു എന്നാണു. അതിനുള്ള കാരണമോ വൈദികൻ ഉൾപ്പെട്ട ഒരു ലൈംഗിക അപവാദം അവർ പുറത്തറിയിച്ചു എന്നതും.

2010 ഒക്ടോബർ 17-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മേരി മക്കില്ലപ്പിന്റെ […]

21 09, 2018

ലൈംഗിക ദുരുപയോഗം തടയാൻ സഭയിൽ പുതിയ നടപടികൾ

By |September 21st, 2018|

അമേരിക്കയിലെ സഭയിൽ അടുത്തിടെ ഉണ്ടായ ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈദികരുടെയുംമെത്രാന്മാരുടെയും ലൈംഗിക ദുരുപയോഗം തടയാൻ യു എസ് ബിഷപ്പ് കോൺഫറൻസ് പുതിയ ഉത്തരവാദിത്ത നടപടികൾ പ്രഖ്യാപിച്ചു. ബിഷപ്പുമാർക്കെതിരെയുള്ള പരാതികൾ സ്വീകരിക്കാൻ സ്വതന്ത്ര റിപ്പോർട്ടിംഗ് സംവിധാനത്തിന്റെ സ്ഥാപനം, ബിഷപ്പുമാരുടെ ഒരു പെരുമാറ്റച്ചട്ടത്തിന്റെ വികസനം എന്നിവ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു.

ദുരുപയോഗം തടയുന്നതിനുള്ള പുതിയ നടപടികൾ “ആരംഭം മാത്രം” ആണെന്നും അഴിമതിയും തെറ്റുകളും പരിഹരിക്കുന്നതിനും നീതി പുനഃസ്ഥാപിക്കുന്നതിനും ഒരു വിദഗ്ധ സംഘം വൈദികരോടും, സന്യസ്ഥരോടും അല്മായരോടും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്‌സ് കൗൺസിലിന്റെ അഡ്മിനിസ്ട്രേറ്റീവ് […]

20 09, 2018

ബിഷപ് ആൻജെലോ റുഫിനോ ഗ്രേഷ്യസ് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ

By |September 20th, 2018|

മുംബൈ അതിരൂപതയുടെ മുൻ സഹായ മെത്രാനായ ആൻജെലോ റുഫിനോ ഗ്രേഷ്യസിനെ ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല ഫ്രാൻസിസ് പാപ്പാ ഏല്പിച്ചു.

താത്കാലികമായി തനിക്ക് ചുമതലകളിൽ നിന്ന് വിടുതൽ വേണം എന്ന് ജലന്ധർ രൂപതാധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ പാപ്പായോട് ആവശ്യപെട്ടിരുന്നത് അനുസരിച്ച് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുക ആയിരുന്നു.

‘സേദേ പ്ളേന എത്ത്‌ ആദ് നൂത്തും സാങ്‌തെ സേദിസ്’ അഡ്മിനിസ്ട്രേറ്റർ( Apostolic administrator sede plena et ad nutum Sanctae Sedis) എന്നാണു നിയമന ഉത്തരവിൽ പറഞ്ഞിരിക്കുനന്തു. ലത്തീൻ […]

20 09, 2018

വൈദികാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വേണം: കർദിനാൾ ഒവേലേ

By |September 20th, 2018|

വൈദികാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും, പരിശീലിപ്പിക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവുന്നതു ലൈംഗിക പീഡനം തടയുന്നതിനുള്ള സഭയുടെ പരിശ്രമങ്ങളിലെ ഇനം ആകണം എന്ന് ബിഷപ്പുമാർക്കായുള്ള കോൺഗ്രിഗേഷൻ മേധാവി കർദിനാൾ മാർക്ക് ഒവേലേ പറഞ്ഞു.

പോളണ്ടിലെ പോസ്നാനിലെ നാല് ദിവസത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കനേഡിയക്കാരനായ കർദിനാൾ. വൈദികരെ പരിശീലിപ്പിക്കുന്നതിൽ നമുക്കു കൂടുതൽ സ്ത്രീ പങ്കാളിത്തം വേണം” എന്ന് കർദിനാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നും. വൈദികാർഥികളുടെ യോഗ്യത വിലയിരുത്തുമ്പോഴും പുരോഹിതന്മാരെ തിരഞ്ഞെടുക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉണ്ടാകണമെന്നും അദ്ദേഹം […]

20 09, 2018

സഭയിൽ മാറ്റത്തിന്റെ സൂചനകൾ

By |September 20th, 2018|

ലോകമെമ്പാടുമുള്ള ബിഷപ്സ് കോൺഫെറൻസുകളുടെ പ്രസിഡന്റുമാരെ ഒരുമിച്ചു കൂട്ടാനുള്ള പാപ്പായുടെ തീരുമാനം അഴിമതി തടയുന്നതും, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതും ഉള്ള സഭയുടെ നിശ്ചയ ദാർഢ്യത്തിന്റെ സൂചനയാണ് എന്ന് ആർച്ചുബിഷപ്പ് ചാൾസ് സ്കിൽലൂന പ്രസ്താവിച്ചു.

നീതിയുടെ സംരക്ഷനായി (പ്രമോട്ടർ ഓഫ് ജസ്റ്റിസ്) വിശ്വാസകാര്യ സംഘത്തിൽ 2002-2012 സേവനം അനുഷ്ടിച്ചിട്ടുള്ള ആർച്ച് ബിഷപ്പ് ചാൾസ് ജെ. ഷിക്ലൂന 2002-ലെ ലൈംഗിക പീഡനപ്രതിസന്ധിയിൽ സഭയുടെ ആദ്യത്തെ പ്രതികരണങ്ങൾ നൽകിയിട്ടുള്ള ആളാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ വിവരങ്ങൾ ബിഷപ്പ് ഹുവാൻ ബാരോസ് മാഡ്രിഡ് മറച്ചു വച്ച് എന്ന […]

19 09, 2018

ഒരു സന്യാസിനിയുടെ സഹോദരനു പറയാനുള്ളത്

By |September 19th, 2018|

പതിനഞ്ചാം വയസ്സിൽ സന്യാസിനിയാകാൻ വീടുവിട്ടിറങ്ങിയതാണ് എന്റെ പെങ്ങൾ. കഴിഞ്ഞ 22 വർഷമായി നോർത്തിന്ത്യയിൽ മിഷനറിയായി അവൾ സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്നു. അവൾ തെരഞ്ഞെടുത്ത ശ്രേഷ്ഠമായ വിളിയെ കുറിച്ച് ഞങ്ങൾക്കെന്നും – ഇപ്പോഴും – അഭിമാനമേയുള്ളൂ. നാളിതുവരെ മഠത്തിനുള്ളിലെ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്ക തോന്നിയിട്ടില്ല. അന്യമതങ്ങളിലെ തീവ്രസംഘടനകളാൽ ആക്രമിക്കപ്പെടുമോ എന്നു പേടിക്കേണ്ട ഇടങ്ങളിലാണവൾ സേവനം ചെയ്യുന്നത്. എങ്കിലും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഭാരതസഭ മുഴുവൻ അവളുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പ് എനിക്കുണ്ട്. ജാബുവയിലും കാണ്ടമാലിലും ഞാനത് […]

19 09, 2018

തർക്കങ്ങൾ പുരോഗമിക്കുന്നു, സത്യം ആരുടെ പക്ഷത്ത്?

By |September 19th, 2018|

മനുഷ്യന്റെ സ്വതസിദ്ധമായ പ്രവണതകളിലൊന്നാണ് ഏത് സാഹചര്യത്തിലും സ്വയം ന്യായീകരിക്കുവാനുള്ള മാർഗങ്ങൾ തേടുക എന്നത്. വാസ്തവത്തിൽ അതവന്റെ ജൈവികമായ നിലനിൽപ്പിന്റെ ഭാഗം തന്നെയാണ്. നാം കാണുന്ന ബൗദ്ധിക നിലപാടുകൾക്കെല്ലാമപ്പുറം അടിസ്ഥാനപരമായി ഒരു മനുഷ്യജീവി എന്ന നിലയിൽ അവന്റെ മാനസികവും ഭൗതികവുമായ സുരക്ഷിതത്വം അവന്റെ തന്നെ ഉത്തരവാദിത്തമാണ്.

ഏതോ ഒരു ഘട്ടത്തിൽ, നമ്മിൽ പലരുടെയും സാമൂഹികവും, മതാത്മാകവും, താത്വികവുമായ നിലപാടുകളെല്ലാം വൈകാരിക തലത്തിലേയ്ക്ക് എത്തിച്ചേരുകയും പോരുകോഴികളെപ്പോലെ ചില പൊതു ഇടങ്ങളിൽ തമ്മിൽ യുദ്ധം ചെയ്യുകയും ചെയ്യുന്നു.

ആത്മീയതയുടെ ലോകത്ത് അതൊരു വെല്ലുവിളി […]

18 09, 2018

സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക!

By |September 18th, 2018|

കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയിരുന്ന മാത്യു പൈകട അച്ചൻ “സഭയുടെ സംരക്ഷകർക്കെതിരെ ജാഗ്രത പാലിക്കുക” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ.

സഭ തീർച്ചയായും ഒരു സ്ഥാപനം മാത്രമല്ല, ക്രിസ്തുവിന്റെ ആത്മീയശരീരം (കൂദാശ, രഹസ്യം) കൂടിയാണ്. അത് ക്രിസ്തു വിശ്വാസികളുടെ സമൂഹവും ദൈവരാജ്യത്തിന്റെ ദാസിയും ആണ്. സഭ ഒരേസമയം ദൈവികവും മാനുഷികവുമാണെന്ന കാര്യം ഒരിക്കലും മറക്കരുത്. ലോകരക്ഷകനും ദൈവപുത്രനുമായ ക്രിസ്തു ആണ് അത് സ്ഥാപിച്ചത് എങ്കിലും ദുർബലമായ മനുഷ്യരാലാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനെ സജീവമാക്കുന്നതിനു […]

15 09, 2018

സ്ത്രീയെ ചൂഷണംചെയ്യുന്നത് ദൈവനിന്ദ: ഫ്രാൻസിസ് പാപ്പ

By |September 15th, 2018|

സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ വെള്ളിയാഴ്ചത്തെ (15 ജൂലൈ 2018) കുർബാന മദ്ധ്യേ നടത്തിയ സുവിശേഷ വിചിന്തനം (മത്തായി 5, 27-32).

സ്ത്രീകളെ രണ്ടാം തരമായി കണ്ടിരുന്ന പഴയ സാമൂഹിക രീതിയെ ക്രിസ്തു ചോദ്യം ചെയ്യുകയും പരിവർത്തനപ്പെടുത്തുകയും ചെയ്തു. യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത, അടിമകളെപ്പോലെയാണ് ക്രിസ്തുവിനു മുന്‍പുള്ള കാലത്ത് സ്ത്രീയെ കരുതിയിരുന്നതു. എന്നാല്‍ ക്രിസ്തു അവളെ മോചിപ്പിച്ചു. അങ്ങനെ സ്ത്രീകള്‍ ക്രിസ്തുവിനു മുന്‍പും ക്രിസ്തുവിനു ശേഷവും എന്ന രണ്ടു വ്യക്തമായ അവസ്ഥ നമുക്ക് ചരിത്രത്തില്‍ നിരീക്ഷിക്കാവുന്നതാണ്.

അവിടുത്തെ പ്രബോധനത്തില്‍ പുരുഷനെപ്പോലെ തന്നെ സ്ത്രീയും ദൈവത്തിന്‍റെ […]

14 09, 2018

ദൈവ ജനത്തിനുള്ള കത്ത്

By |September 14th, 2018|

കുട്ടികളോട് സഭയിലെ വൈദികരും സമർപ്പിതരും ചെയ്ത ലൈംഗിക പാതകങ്ങളുടെ ഉത്തരവാദിത്തവും അത് നേരിടുന്നതിൽ സഭ വരുത്തിയ കാലതാമസവും “നാണക്കേടോടും അനുതാപത്തോടും” കൂടെ ഏറ്റെടുക്കുന്നതായി തുറന്നു പറഞ്ഞു ഫ്രാൻസിസ് പാപ്പാ ദൈവ ജനത്തിന് അയച്ച കത്ത്.

ചുരുക്ക രൂപം

ഫ്രാൻസിസ് പാപ്പായുടെ കത്ത്

ദൈവ ജനത്തിന്
“ഒരു അവയവം വേദന അനുഭവിക്കുമ്പോൾ എല്ലാം ഒരുമിച്ചു വേദന സഹിക്കുന്നു” (1 കോറി 12:26). വളരെ ഏറെ വൈദികരും സമർപ്പിതരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുർവിനിയോഗം നടത്തി, മനസാക്ഷിയെ പിഴപ്പിച്ചു എന്നതിനാൽ വലിയ രീതിയിൽ സഹനം […]